കൊടുങ്കാറ്റാകാന്* ബ്ലാക്ക്*ബെറി സ്*റ്റോം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കൊടുങ്കാറ്റാകാന്* ബ്ലാക്ക്*ബെറി സ്*റ്റോം

    കൊടുങ്കാറ്റാകാന്* ബ്ലാക്ക്*ബെറി സ്*റ്റോം-2






    ഐഫോണുകളുടെ പണി കഴിക്കുക എന്ന ക്വട്ടേഷനുമായാണ് ബ്ലാക്ക്*ബെറി സ്*റ്റോം-2 ന്റെ വരവ്. ടച്ച്*സ്*ക്രീന്* സൗകര്യങ്ങള്*ക്ക് അത്രയൊന്നും പ്രാധാന്യം നല്*കാത്തവരായിരുന്നു ബ്ലാക്ക്*ബെറി ഫോണുകളുടെ നിര്*മാതാക്കളായ റിസര്*ച്ച് ഇന്* മോഷന്* (റിം). പൂര്*ണമായും ടച്ച്*സ്*ക്രീന്* സാങ്കേതികതയ്ക്ക് ഊന്നല്*നല്*കിക്കൊണ്ട് ഒരു മോഡല്* റിം പുറത്തിറക്കിയത് ആപ്പിളിന്റെ ഐഫോണുകളെ നേരിടാനാണ്.

    ബ്ലാക്ക്്*ബെറിയുടെ രണ്ടാമത് ടച്ച്*സ്*ക്രീന്*മോഡലാണ് സ്്*റ്റോം-2. ഐഫോണുമായി 2008 ല്* ആപ്പിള്* കാടിളക്കാന്* തുടങ്ങിയപ്പോഴായിരുന്നു ബ്ലാക്ക്*ബെറി സ്*റ്റോം എന്ന പേരില്* ആദ്യടച്ച്*സ്*ക്രീന്* േമാഡലിറക്കിയത്. ഐഫോണിനോടേറ്റുമുട്ടാന്* സ്*റ്റോമിനായില്ല. സൗകര്യങ്ങളേക്കാള്* ഒരുപാടു പോരായ്മകള്* സ്*റ്റോമിനുണ്ടായിരുന്നു എന്നതാണ് സത്യം.

    ഇപ്പോഴിതാ കൈക്കുറ്റപ്പാടുകളെല്ലാം തീര്*ത്ത് സ്*റ്റോം-2 എന്ന പുതു അവതാരവുമായാണ് ബ്ലാക്ക്*ബെറിയുടെ വരവ്. ഇത്തവണ ഐഫോണിനോട് മാത്രം എതിരിട്ടാല്* പോരാ സ്*റ്റോമിന്. എച്ച്.ടി.സി.യുടെ ഡിസയര്*, സാംസങ് വേവ്, സോണി എറിക്*സണിന്റെ എക്*സ്​പീരിയ എക്*സ് 10.... ഐഫോണിനോട് കിടപിടിക്കുന്ന ഒട്ടനവധി മോഡലുകള്* വിപണിയില്* നിറഞ്ഞിരിക്കുകയാണ്. എല്ലാറ്റിനെയും തകര്*ത്തെറിയാനാകുമെന്ന ആത്മവിശ്വാസത്തോടെ സ്*റ്റോം-2 പോരിനിറങ്ങിക്കഴിഞ്ഞു.

    ആദ്യഘട്ടത്തില്* ഓസ്*ട്രേലിയയില്* മാത്രമേ സ്*റ്റോം-2 ലഭ്യമായിരുന്നുള്ളൂ. രണ്ടു ദിവസം മുമ്പ് ഇന്ത്യന്*വിപണിയിലും ഈ ഹൈടെക് ഫോണ്* എത്തി. 31,990 രൂപയാണ് സ്*റ്റോം-രണ്ടിന് ഇന്ത്യയില്* വില.

    സ്*ക്രീനിന്റെ ഏതുഭാഗത്തു തൊട്ടാലും പ്രത്യേകം വേര്*തിരിച്ചെടുക്കുന്ന ഷുവര്*പ്രെസ് സാങ്കേതികവിദ്യയാണ് ബ്ലാക്ക്*ബെറി സ്*റ്റോം- രണ്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിന്റെ ഗുണമെന്താണെന്ന് ഒരിക്കലെങ്കിലും ടച്ച്*സ്*ക്രീന്* ഫോണ്* ഉപയോഗിച്ചവര്*ക്ക് മനസിലാകും.

    നിലവിലുള്ള പല ഫോണുകളിലും സ്*ക്രീനില്* വളരെ ശ്രദ്ധിച്ച് അമര്*ത്തിയില്ലെങ്കില്* നമ്മള്* ഉദ്ദ്യേശിച്ച ഐക്കണാകില്ല തുറന്നുവരുക. ഈ പ്രശ്*നം പരിഹരിക്കാനുള്ള സംവിധാനമാണ് ഷുവര്*സ്*ക്രീന്* സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ സ്*റ്റോം രണ്ടില്* അനായാസം ടൈപ്പ് ചെയ്യാനാകുമെന്നുറപ്പ്.

    3.25 ഇഞ്ച് വിസ്താരവും 360 X 480 റസല്യൂഷനുമുള്ള ഡിസ്*പ്ലേയാണ് സ്*റ്റോം-രണ്ടിനുള്ളത്. ദൃശ്യങ്ങള്*ക്ക് കൂടുതല്* മിഴിവും വ്യക്തതയും ഇതുറപ്പുതരുന്നു. സൂമും ഫ്ലഷും ഓട്ടോഫോക്കസുമുള്ള 3.2 മെഗാപിക്*സല്* ക്യാമറയും ഉണ്ട്.

    ഐഫോണുകള്*ക്ക് മാത്രമുള്ള സൗകര്യമായിരുന്ന അപ്ലിക്കേഷന്* സ്*റ്റോറുകള്* ഇത്തവണ ബ്ലാക്ക്*ബെറി സ്*റ്റോം-രണ്ടും സ്വന്തമാക്കിക്കഴിഞ്ഞു. ഫോണിലേക്ക് ആവശ്യമായ സോഫ്റ്റ്*വെയറുകളും ഗെയിമുകളടക്കമുള്ള പ്രോഗാമുകളും ഓണ്*ലൈനിലൂടെ വില നല്*കി വാങ്ങാവുന്ന സംവിധാനത്തെയാണ് അപ്ലിക്കേഷന്* സ്*റ്റോര്* എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്.

    രണ്ട് ജി.ബി. മെമ്മറിയുമായാണ് സ്്*റ്റോം-രണ്ടിന്റെ വരവ്. നാട്ടിലെ ചൈനാഫോണുകള്*ക്കു പോലും ഈ മെമ്മറിയുണ്ടല്ലോ എന്നു പുച്ഛിക്കാന്* വരട്ടെ. ആവശ്യമെങ്കില്* 32 ജി.ബി. മെമ്മറി കാര്*ഡ് വരെ പ്രവര്*ത്തിപ്പിക്കാനുള്ള സ്*ലോട്ട് ഫോണിലുണ്ട്.

    പുതുതലമുറ ഫോണുകളുടെ സവിശേഷതകളായ ബ്ലൂടൂത്ത്, ജി.പി.എസ്., 3ജി, ഫ്ലഷ് മെമ്മറി, മീഡിയ പ്ലെയര്*, വൈ-ഫൈ എന്നിവെയല്ലാം ഒന്നൊഴിയാതെ ഉള്*പ്പെടുത്താന്* ബ്ലാക്ക്*ബെറി മറന്നിട്ടില്ല. ആറുമണിക്കൂര്* തുടര്*ച്ചയായ സംസാരസമയവും 280 മണിക്കൂര്* സ്റ്റാന്*ഡ്*ബൈ സമയവുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്.

    എന്നാലും സ്*റ്റോമിന്റെ ആദ്യവെര്*ഷനേക്കാള്* രണ്ടാമന് ബാറ്ററി ആയുസ്സ് അല്പം കുറവാണെന്ന് ഇന്റര്*നെറ്റിലെ ചര്*ച്ചാവേദികളില്* മുറുമുറുപ്പുയരുന്നുണ്ട്. ഒരുപാടു ഓപ്ഷനുകള്* ഉപയോഗിച്ച് ഫോണ്* പ്രവര്*ത്തിപ്പിക്കുന്നവര്*ക്ക് വൈകീട്ടോടെ വീണ്ടും ചാര്*ജ് ചെയ്യേണ്ടിവരുന്നുണ്ടത്രേ. ഇതേതോ അസൂയക്കാര്* പറഞ്ഞുപരത്തുന്നതാണെന്നാണ് ബ്ലാക്ക്*ബെറി കമ്പനി അധികൃതരുടെ വിശദീകരണം.
    DONATE & SUPPORT US




Working...
X