ഡോട്ട്*കോമിന് 25 വയസ്സ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഡോട്ട്*കോമിന് 25 വയസ്സ്*

    ഡോട്ട്*കോമിന് 25 വയസ്സ്*


    വര്*ഷങ്ങള്*ക്കു മുമ്പ് പട്ടാളക്കാരുടെ പിടിവിട്ട് പുറത്തുചാടിയ നവമാധ്യമത്തെ നമ്മള്* ഡോട്ട് കോം എന്ന് പേരുചൊല്ലി വിളിച്ചിട്ട് ഇരുപത്തിയഞ്ചു വര്*ഷം തികഞ്ഞു. ഡൊമൈനുകളുടെ വാലറ്റത്ത് പിന്നീട് പല പേരുകള്* പ്രത്യക്ഷപ്പെട്ടെങ്കിലും നമുക്കിന്നും ഇന്റര്*നെറ്റെന്നാല്* ഡോട്ട് കോമാണ്. ഇരുപത്തിയഞ്ചാം പിറന്നാളാഘോഷം വിപുലമായി ആഘോഷിക്കാന്* തയ്യാറെടുത്തുകഴിഞ്ഞു ആദ്യ ഡോട്ട് കോം ഡൊമൈനായ സിംബോളിക്*സും (www.symbolics.com) സൈബര്* ലോകവും.

    നീണ്ട സംവാദങ്ങള്*ക്കു ശേഷമായിരുന്നു ഡോട്ട് കോമിന്റെ പിറവി. കോര്*പ്പറേഷന്റെ ചുരുക്ക രൂപമായ ഡോട്ട് കോര്* (.cor) ഉള്*പ്പടെ നിരവധി പേരുകള്* നിര്*ദേശിക്കപ്പെട്ടെങ്കിലും കൊമേഴ്*സ്യല്* എന്ന വാക്കിന്റെ ചുരുക്കരൂപമായ ഡോട്ട് കോം (.com) എന്ന പേരാണ് അവസാനം നിശ്ചയിക്കപ്പെട്ടത്. 1985 മാര്*ച്ച് 15-നാണ് ഡോട്ട് കോമില്* ആദ്യ വെബ് അഡ്രസ്-സിമ്പോളിക്*സ് ഡോട്ട് കോം രജിസ്റ്റര്* ചെയ്യുന്നത്. പിച്ചവെക്കാന്* സമയമെടുത്ത ഡോട്ട് കോമില്* ആദ്യ രണ്ടുവര്*ഷത്തിനുള്ളില്* വെറും നൂറ് വെബ്*സൈറ്റ് മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂവെങ്കില്*, തൊണ്ണൂറുകളുടെ തുടക്കത്തില്* ഡോട്ട് കോം ബബിള്* എന്ന് ഓമനപ്പേരിട്ടുവിളിച്ച വിവരസാങ്കേതിക വിപ്ലവം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഡോട്ട് കോമിനു പിന്നാലെ ഓര്*ഗനൈസേഷന്* എന്നവാക്കിന്റെ ചുരുക്കമായ ഡോട്ട് ഓര്*ഗ് മുതല്* ഓരോ രാജ്യത്തെയും സൂചിപ്പിക്കുന്ന ഡോട്ട് ഇന്*, ഡോട്ട് യുഎസ് തുടങ്ങി നിരവധി ഡൊമൈനുകള്* പുറത്തിറങ്ങിയെങ്കിലും ഡോട്ട് കോം തന്നെയാണ് ഇന്നും ഇന്റര്*നെറ്റിന്റ മുഖമുദ്ര.

    1995ല്* വിന്*ഡോസിന്റെ ആദ്യ പതിപ്പ് നിലവില്* വന്നതോടെയാണ് കമ്പ്യൂട്ടര്* ഉപയോഗവും പിന്നീട് ഇന്റര്*നെറ്റും കൂടുതല്* ജനകീയമായത്. അതേവര്*ഷം തന്നെ ഇന്റര്*നെറ്റ് എക്*സ്*പ്ലോററും പുറത്തിറങ്ങി. ഇന്റര്*നെറ്റ് അങ്ങനെ നെറ്റ്*സ്*കേപ്പില്*നിന്ന് ഇന്റര്*നെറ്റ് എക്*സ്*പ്ലോററിലേക്ക് പലായനം ചെയ്തു. 1997-ലാണ് ഗൂഗിള്* സെര്*ച്ച് എന്*ജിന്* രംഗത്തുവന്നത്. ക്രമേണ ഇന്റര്*നെറ്റ് ഒരുഭാഗത്തേക്കുള്ള ആശയവിനിമയം എന്നതില്* കവിഞ്ഞ് ഉപയോക്താക്കള്*ക്കുകൂടി പങ്കാളിത്തമുള്ള വെബ് 2.0 എന്ന രണ്ടാം പതിപ്പിലേക്ക് ചുവടുവെച്ചു. ഇതോടെ ബ്ലോഗുകള്*, ഓര്*ക്കുട്ട്, ഫെയ്*സ്ബുക്ക് പോലുള്ള സോഷ്യല്* നെറ്റ്*വര്*ക്കിങ് സംവിധാനങ്ങള്* വഴി ലോകത്തെല്ലായിടത്തുമുള്ളവര്* പരസ്​പരം സൗഹൃദം കൈമാറിത്തുടങ്ങി. വിന്*ഡോസ് എക്*സ്​പി നിലവില്* വന്നതുമുതല്* മലയാളമുള്*പ്പടെ പ്രാദേശിക ഭാഷകള്* അനായാസം കൈകാര്യം ചെയ്യാമെന്നായി.

    2005-ല്* ലോകത്തെ നമ്മുടെ പി.സി.കളിലെത്തിച്ച ഗൂഗിള്* എര്*ത്ത് നിലവില്* വന്നു. 2007ല്* ആപ്പിളിന്റെ ഐപ്പാഡ് രംഗത്തുവന്നതും 2008ല്* ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ഇന്റര്*നെറ്റ് രാഷ്ട്രീയ പ്രചാരണ മാധ്യമമായതും ചരിത്രത്തിലെ നാഴികക്കല്ലുകളായി. അങ്ങനെ ഓരോ നിമിഷത്തിലും മഹാത്ഭുതങ്ങള്* സംഭവിച്ചുകൊണ്ടിരിക്കുന്ന മാധ്യമമായി വെബ് വളര്*ന്നു.
    രണ്ടായിരത്തിനു മുമ്പുതന്നെ മലയാളം വെബ് സൈറ്റുകളുണ്ടായിരുന്നെങ്കിലും ഒരു ഭാഷയുടെ ഏകീകൃത രൂപമായ യുണീകോഡ് ലിപി തയ്യാറാക്കിയതോടെയാണ് മലയാളം നെറ്റില്* പച്ചപിടിച്ചത്. 2003-നു ശേഷമുണ്ടായ കാക്കത്തൊള്ളായിരം ബ്ലോഗുകളിലൂടെയും വെബ്*സൈറ്റുകളിലൂടെയും നവ മാധ്യമത്തിലും മലയാളവും വളര്*ന്നു പന്തലിച്ചു.

    ഡോട്ട് കോം ഡൊമൈനുകളുടെ ചുമതലക്കാരായ വെരിസൈന്* (Verisign) മാര്*ച്ച് 16 മുതല്* ഒരുവര്*ഷം നീണ്ടുനില്*ക്കുന്ന വന്* പരിപാടികളുമായാണ് 25-ാം വാര്*ഷികം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി 75,000 ഡോളറിന്റെ റിസര്*ച്ച് ഗ്രാന്റാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

    വാഷിങ്ടണ്* ഡിസിയിലും സാന്*ഫ്രാന്*സിസ്*കോയിലും നടക്കുന്ന വിവിധ പരിപാടികളില്* ഇന്റര്*നെറ്റിന്റെ വളര്*ച്ചയില്* ശ്രദ്ധേയമായ സംഭാവന നല്*കിയിട്ടുള്ളവരെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. ആഘോഷവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 25yearsof.com എന്ന വെബ് സൈറ്റ് വെരിസൈന്* പുറത്തിറക്കിയിരുന്നു, ഈ വെബ്*സൈറ്റുവഴിയുള്ള വോട്ടെടുപ്പിലൂടെയാണ് 75 പ്രസ്ഥാനങ്ങളെയും വ്യക്തികളെയും തിരഞ്ഞെടുക്കുക. ഇന്റര്*നെറ്റിനെ ഇന്നു കാണുന്നുന്ന രൂപത്തിലാവാന്* മുഖ്യ പങ്കുവഹിച്ച മുന്* അമേരിക്കന്* വൈസ് പ്രസിഡന്റ് മുതല്* ഇന്റര്*നെറ്റ് ഭീമന്* ഗൂഗിള്* വരെ പട്ടികയിലുണ്ട്. ആഘോഷപരിപാടികള്*ക്കു വേണ്ടിയുള്ള കൗണ്ട് ഡൗണിലാണ് സിമ്പോളിക്*സും സൈബര്*ലോകവും.

    ഡോട്ട്*കോം വിശേഷങ്ങള്*:


    1. 1885 മാര്*ച്ച് 15-ന്, ഡോട്ട് കോം എന്ന് അവസാനിക്കുന്ന ആദ്യ ഇന്റര്*നെറ്റ് ഡൊമൈന്* രജിസ്റ്റര്* ചെയ്യപ്പെട്ടു (www.symbolics.com)

    2. അതേ വര്*ഷം വെറും അഞ്ച് കമ്പനികള്*ക്കൂടി മാത്രമേ ഡോട്ട് കോം നാമം രജിസ്റ്റര്* ചെയ്തുള്ളു.

    3. 1997-ല്* ഡോട്ട് കോം ഡൊമൈനുകളുടെ സംഖ്യ പത്തുലക്ഷമായി.

    4. ഇപ്പോള്* ദിവസവും 668,000 ഡോട്ട് കോം സൈറ്റുകള്* രജിസ്റ്റര്* ചെയ്യപ്പെടുന്നു എന്നാണ് കണക്ക്.
    DONATE & SUPPORT US




Working...
X