എക്*സ്പീരിയ ആര്*ക്കും പ്ലേയും ഇന്ത്യയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എക്*സ്പീരിയ ആര്*ക്കും പ്ലേയും ഇന്ത്യയില്*

    എക്*സ്പീരിയ ആര്*ക്കും പ്ലേയും ഇന്ത്യയില്*




    അനുദിനം വളര്*ച്ച നേടുന്ന ഇന്ത്യന്* സ്മാര്*ട്*ഫോണ്* വിപണിയിലേക്ക് രണ്ട് നവാതിഥികള്* കൂടി. സോണി എറിക്*സണിന്റെ എക്*സ്പീരിയ സീരീസില്* പെട്ട ആര്*ക്, പ്ലേ എന്നീ മോഡലുകളാണ് ഇന്ത്യയില്* വ്യാഴാഴ്ച്ച ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ഔദ്യോഗികമായി ഇപ്പോഴാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും രണ്ടാഴ്ച മുമ്പേ ഇന്ത്യയിലെ വന്*നഗരങ്ങളില്* ഈ ഫോണുകള്* ലഭ്യമായിരുന്നു. ഓണ്*ലൈന്* സ്റ്റോറായ ഫ്ലാപ്പ്കാര്*ട്ടിലൂടെയും ഇവ ലഭിച്ചുതുടങ്ങിയിരുന്നു.

    വെറും സ്മാര്*ട്*ഫോണുകളല്ല ആര്*ക്കും പ്ലേയും. ഒട്ടേറെ സവിശേഷതകളും ഏറ്റവും പുതിയ സാങ്കേതികതയും ഒന്നുചേരുന്ന വിസ്മയങ്ങളാണിവ. സോണി സ്വന്തമായി വികസിപ്പിച്ചെടുത്ത ഗെയിമിങ് കണ്*സോളായ പ്ലേസ്*റ്റേഷന്റെ പിന്തുണയോടെയെത്തുന്ന ആദ്യ സ്മാര്*ട്ട്*ഫോണാണ് എക്*സ്പീരിയ പ്ലേ. ലോകമെങ്ങും സൂപ്പര്*ഹിറ്റായ പ്ലേസ്*റ്റേഷന്* ഗെയിം കണ്*സോളോടു കൂടിയ മൊബൈല്* ഫോണാണിത്.

    ഗൂഗിളിന്റെ ആന്*ഡ്രോയ്ഡ് 2.3 (ജിഞ്ചര്*ബ്രെഡ്) പതിപ്പില്* പ്രവര്*ത്തിക്കുന്ന എക്*സ്പീരിയ പ്ലേയില്* നാല് ഇഞ്ച് മള്*ട്ടിടച്ച് സ്*ക്രീന്*, സ്*ക്രാച്ച് റെസിസ്റ്റന്റ് ഡിസ്*പ്ലേ, അഞ്ച് മെഗാപിക്ല്ല്* ക്യാമറ, 400 എം.ബി. ഇന്റേണല്* മെമ്മറി, ഒരു ജി.ബി. റോം എന്നിവയുണ്ട്. ഹാര്*ഡ്*വേറിന് കരുത്തുപകരുന്നത് ഒരു ജിഗാഹെര്*ട്*സ് സ്*നാപ്ഡ്രാഗണ്* പ്രൊസസര്*, തുടര്*ച്ചയായി ഏഴു മണിക്കൂര്* സംസാരസമയമാണ് ഈ ഫോണിന് കമ്പനി അവകാശപ്പെടുന്ന ബാക്കപ്പ്.

    ഫോണ്* സ്*ലൈഡ് ചെയ്തുതുറന്നാല്* ഉള്ളില്* ഗെയിമുകള്*ക്കായുള്ള കണ്*ട്രോളിങ് കണ്*സോള്* കാണാം. പ്ലേ സ്*റ്റേഷനിലേതിന് സമാനമായ കണ്*ട്രോള്* കീയും ടച്ച്പാഡുമാണ് ഇതിലുമുള്ളത്. നിലവില്* അറുപതോളം ജനപ്രിയ ഗെയിമുകള്* ഫോണിലുണ്ട്. ആന്*ഡ്രോയിഡ് മാര്*ക്കറ്റിലൂടെ നൂറിലേറെ ഗെയിമുകള്* സൗജന്യമായി ഡൗണ്*ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. മൊബൈല്*ഫോണുകള്*ക്കായി പ്രത്യേകം നിര്*മിക്കപ്പെട്ട 'പ്ലേസ്*റ്റേഷന്* സൂട്ട്' എന്ന പ്ലാറ്റ്*ഫോമം ഉപയോഗിക്കുന്ന ആദ്യ മൊബൈല്*ഫോണ്* എന്ന ബഹുമതിയും എക്*സ്പീരിയ പ്ലേ സ്വന്തമാക്കിക്കഴിഞ്ഞു.

    ഫിബ്രവരിയില്* സ്*പെയിനിലെ ബാഴ്*സലോണയില്* നടന്ന മൊബൈല്* വേള്*ഡ് കോണ്*ഗ്രസിലാണ് േസാണിഎറിക്*സണ്* എക്*സ്പീരിയ പ്ലേ ആദ്യമായി ലോകത്തിനു മുന്നില്* അവതരിപ്പിച്ചത്. രണ്ടുമാസത്തിനുള്ളില്* ഈ മോഡലിന്റെ കൊമേഴ്*സ്യല്* ലോഞ്ച് നടത്തിക്കൊണ്ട് സോണി എറിക്*സണ്* എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കാര്യങ്ങളിങ്ങനെയാണെങ്കിലും വിലയുടെ കാര്യത്തില്* പ്ലേ അത്ര സന്തോഷകരമായ അനുഭവമല്ല സമ്മാനിക്കുന്നത്. 35,000 രൂപയാണ് ഈ മോഡലിന് ഇന്ത്യയില്* വില. വെള്ളയും കറുപ്പും നിറങ്ങളിലാണ് എക്*സ്പീരിയ പ്ലേ വരുന്നത്.



    8.77 മില്ലിമീറ്റര്* മാത്രം കനമുള്ള സൂപ്പര്* സ്ലിം ഫോണാണ് എക്*സ്പീരിയ ആര്*ക്്. വിലയുടെ കാര്യത്തില്* ഈ മോഡലും പുറകിലല്ല- ഇന്ത്യയില്* 32,000 രൂപ. സാങ്കേതികകരുത്തിന്റെ കാര്യത്തില്* പ്ലേയോട് കിടപിടിക്കും ആര്*ക്ക്. ആന്*ഡ്രോയിഡ് 2.3 ജിഞ്ചര്*ബ്രെഡ് പതിപ്പ് തന്നെയാണ് ഈ ഫോണിലുമുള്ളത്. ഡിസ്*പ്ലേസ്*ക്രീന്* പ്ലേയിനേക്കാള്* അല്പം വലുതാണ്. 4.2 ഇഞ്ച് റിയാലിറ്റി ഡിസ്*പ്ലേയാണ് ആര്*ക്കിലുള്ളത്. അസിസ്റ്റഡ് ജി.പി.എസ്., എച്ച്.ഡി.എം.ഐ. പോര്*ട്ട്, 8.1 മെഗാപിക്*സല്* ക്യാമറ, സ്റ്റീരിയോ എഫ്.എം. എന്നിവയും ഈ ഫോണിലുണ്ട്. കമ്പനി അവകാശപ്പെടുന്ന ബാറ്ററിആയുസ്സ് തുടര്*ച്ചയായ ഏഴു മണിക്കൂര്*.

    സ്മാര്*ട്*ഫോണുകളില്* തന്നെയുള്ള പ്രീമിയം സെഗ്*മെന്റില്* കണ്ണുവെച്ചാണ് സോണി എറിക്*സണ്* ഈ മോഡലുകള്* ഇന്ത്യയില്* അവതരിപ്പിച്ചതെന്ന് വ്യക്തം. നോക്കിയ ഇ-7, എച്ച്.ടി.സി. ഡിസൈര്*, എല്*.ജി. ഒപ്ടിമസ് 2എക്*സ്, എല്*.ജി. ഒപ്ടിമസ് ബഌക്ക് എന്നീ മോഡലുകളോടാവും ഇവയ്ക്ക് മത്സരിേക്കണ്ടിവരുക.
Working...
X