ബെക്കാമിന്*റെ കോടികള്‍* വെള്ളത്തില്‍* <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
ലണ്ടന്‍*, വെള്ളി, 27 നവം*ബര്* 2009( 16:24 IST )
<!--
--> <!--Image-->

<!--endImage--> ദുബായിലെ സാമ്പത്തിക പ്രതിസന്ധി ഇംഗ്ലീഷ് ഫുട്ബോളിനെയും ബാധിക്കുന്നു. ഇംഗ്ലണ്ട് താരങ്ങളായ ഡേവിഡ് ബെക്കാം, മൈക്കല്‍* ഓവന്*, ഡേവിഡ് ജെയിംസ്, ജോ കോള്‍* കെയ്**റണ്‍* ഡയര്‍* എന്നിവര്‍*ക്കാണ് ദുബായ് വേള്*ഡിന്*റെ സാമ്പത്തിക പ്രതിസന്ധി കോടികളുടെ നഷ്ടം വരുത്തുകയെന്നാണ് സൂചന.
ദുബായ് വേള്*ഡിന്*റെ റീട്ടെയില്‍* ശൃംഖലയായ നഖീല്‍* ഗള്*ഫ് കടലില്‍* ഈന്തപ്പനയുടെ ആകൃതിയില്‍* മണ്ണിട്ട് നികത്തി നിര്*മിക്കുന്ന ദ്വീപിലെ ആഡംബര ഫ്ലാറ്റ് (പാം ട്രീ ഫാറ്റ്) സ്വന്തമാക്കാനായി താരങ്ങളെല്ലാം കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍* എടുത്ത കടം തിരിച്ചടയ്ക്കാന്‍* പോലും കൈയ്യില്‍* കാശില്ലാതിരിക്കുന്ന് നഖീല്‍* പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.
പണമില്ലാത്തതിനാല്‍* ബില്‍*ഡര്*മാര്‍*ക്ക് പദ്ധതി പൂര്*ത്തീകരിക്കാനാവില്ലെന്ന റിപ്പോര്*ട്ട് ഇംഗ്ലീഷ് താരങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഫ്ലാറ്റെന്ന് വിശേഷിപ്പിച്ച് തുടങ്ങിയ പദ്ധതിയില്‍* ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയുമെല്ലാം പണം മുടക്കിയിട്ടുണ്ട്.
2000ത്തോളം വില്ലകളും അപ്പാര്*ട്ട്*മെന്‍*റുകളുമാണ് പാം ട്രീ ഫ്ലാറ്റിലുള്ളത്. പദ്ധതി പ്രഖ്യാപിച്ച 2002ല്‍* തന്നെ ഇതില്‍* ഭൂരിഭാഗവും വിറ്റു പോയിരുന്നു. വാങ്ങിയവരാകട്ടെ ലോകത്തിലെ പ്രമുഖ സെലിബ്രിറ്റികളും.ദുബായിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ദുബായ് വേള്*ഡിന്*റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തല്‍* ഇന്നാണ് പുറത്തുവന്നത്.
60 ബില്യന്‍* ഡോളറിന്*റെ ബാധ്യത അടച്ചു തീര്*ക്കാന്‍* വായ്പാ ദാതാക്കള്‍* അടുത്ത മെയ് വരെ സമയം അനുവദിക്കണമെന്നാണ് ദുബാബ വേള്*ഡ് ആവശ്യപ്പെട്ടത്.





Comment