ദാനം കിട്ടിയ വൃക്കയുമായി സേവനവഴിയില്* 25 വര്*ഷം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ദാനം കിട്ടിയ വൃക്കയുമായി സേവനവഴിയില്* 25 വര്*ഷം



    തൃശ്ശൂര്*: ബലിവേദിയില്* ഫാദര്* പോള്* വട്ടക്കുഴി (54) യാഗമായി അര്*പ്പിക്കുന്നത് സ്വന്തം ജീവിതമാണ്. ദാനംകിട്ടിയ വൃക്കയുമായി ജീവിക്കുന്ന അദ്ദേഹം ഇത്തരം രോഗികള്*ക്കായുള്ള നിശ്ശബ്ദ സേവനത്തിലാണ്. സ്വന്തം സഹോദരന്* ദാനം ചെയ്ത ഒരു വൃക്കകൊണ്ട് ജീവിക്കാന്* അദ്ദേഹം തുടങ്ങിയിട്ട് ഈ മാര്*ച്ച് 19ന് 25 വര്*ഷം പൂര്*ത്തിയാകുന്നു. ഇത്ര നീണ്ട കാലയളവ് രാജ്യത്തുതന്നെ അപൂര്*വം. ഒളരിക്കര ലിറ്റില്* ഫ്*ളവര്* പള്ളിയിലെ വികാരിയാണ് ഫാ. പോള്* വട്ടക്കുഴി.

    കല്ലൂര്* വട്ടക്കുഴി കുടുംബാംഗമായ ബ്രദര്* പോള്* വട്ടക്കുഴിയ്ക്ക് തിരുപ്പട്ടം കിട്ടുന്നതിന് മാസങ്ങള്*ക്കു മുന്*പാണ് രോഗത്തെക്കുറിച്ച് അറിഞ്ഞത്. വിട്ടുമാറാത്ത ഛര്*ദിയും പനിയുമായിരുന്നു പ്രശ്*നം. ജൂബിലി മിഷന്* ആസ്​പത്രിയില്* നടത്തിയ പരിശോധനയില്* വൃക്കകള്*ക്കു തകരാറുണ്ടെന്നു കണ്ടു.

    വൃക്കചികിത്സയ്ക്ക് കോഴിക്കോട്ടേക്കു വിട്ടു. വൃക്കമാറ്റിവെയ്ക്കല്* ശസ്ത്രക്രിയയ്ക്കായി ഒരുപാട് അലഞ്ഞു. ഒടുവില്* സ്വന്തം ജ്യേഷ്ഠന്* ആന്*റണിയുടെ വൃക്ക യോജിച്ചതെന്നു കണ്ടെത്തി. പക്ഷേ പരിശോധനകളില്* കണ്ട തകരാറുമൂലം ശസ്ത്രക്രിയ അവിടെ നടത്താന്* വയ്യെന്നായി. മദ്രാസിലെ കില്*പോക്കില്* 'ദി ഗസ്റ്റ്' ആസ്​പത്രിയില്* നടത്തിയ ശസ്ത്രക്രിയ വിജയിച്ചു. അതിനു നേതൃത്വം നല്കിയത് വിദഗ്ദ്ധ ഡോക്ടര്*മാരായ ത്യാഗരാജനും രാമചന്ദ്രനും. ചികിത്സയും വിശ്രമവും കഴിഞ്ഞ് എട്ടുമാസത്തിനുശേഷം മാര്* കുണ്ടുകുളത്തില്* നിന്നു പൗരോഹിത്യം സ്വീകരിച്ചു.

    ഇന്നും മരുന്നും പരിശോധനകളും മുടങ്ങാതെ കൊണ്ടുപോകുന്നു. വൃക്ക സ്വീകരിച്ച് ഇത്രയും കാലം പിന്നിട്ട ഒരാളെ ദക്ഷിണേന്ത്യയില്*ത്തന്നെ വേറെ കണ്ടെത്തിയിട്ടില്ലെന്ന് തന്നെ ചികിത്സിച്ച ഡോക്ടര്*മാര്* പറഞ്ഞതായി ഫാ. പോള്* സാക്ഷ്യപ്പെടുത്തുന്നു.

    അതിനു 'താന്* പാതി ദൈവം പാതി' എന്നേ ഫാ. പോള്* വിശദീകരിക്കൂ. ചില കാര്യങ്ങളും മുന്നോട്ടുവെയ്ക്കുന്നു. രക്തബന്ധത്തിലുള്ളവരുടെ വൃക്ക സ്വീകരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഡോക്ടര്*മാര്* നിര്*ദേശിക്കുന്ന ചിട്ടകള്* കണിശമായും പാലിക്കുക. എല്ലാറ്റിലുമുപരി മനസ്സിനെ സ്വതന്ത്രമാക്കി വിടുക. താനൊരു രോഗിയാണെന്ന ചിന്ത പാടേ പിഴുതെറിയുക. സന്നദ്ധ സേവന രംഗങ്ങളിലുള്ള ചില ചൂഷകരുടെ ഇടപെടലുകള്* തിരിച്ചറിയേണ്ടതും പ്രധാനം.

    തന്റെ ദൗത്യത്തെപ്പറ്റി കൊട്ടിഘോഷിക്കാതെ കര്*മ്മനിരതനാണ് ഫാ. പോള്* ഇപ്പോഴും.

    നിശ്ശബ്ദ സേവനവഴിയില്* താന്* രൂപംകൊടുത്ത 'പൗളോ' എന്ന സംഘടനവഴി ഒട്ടേറെ വൃക്കരോഗികള്*ക്ക് സാന്ത്വനമേകുന്നു. സൗജന്യമായി ചികിത്സയ്ക്കും ഡയാലിസിസിനും ശസ്ത്രക്രിയയ്ക്കും പറ്റാവുന്ന വിധത്തില്* സഹായം നല്*കിവരുന്നു. രോഗികളുടെ ക്ഷേമത്തിനും സേവനത്തിനും ഉതകുന്ന ഒട്ടേറെ കര്*മ്മപദ്ധതികളുടെ സാരഥിയാണ് അദ്ദേഹം.
Working...
X