
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നായിരുന്നു ചൊല്ല്. എന്നാല്* കഷണ്ടിക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് യു.എസ് ശാസ്ത്രജ്ഞര്* പഴഞ്ചൊല്ലിനെ അപ്രസക്തമാക്കി. കഷണ്ടിയുണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞര്* തലയോട്ടിയില്* പുരട്ടുന്നതിനുള്ള പ്രത്യേക ക്രീം വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജേണല്* ഓഫ് ക്ലിനിക്കല്* ഇന്*വെസ്റ്റിഗേഷന് നല്*കിയ അഭിമുഖത്തിലാണ് യു.എസ് ശാസ്ത്രജ്ഞരുടെ ഈ വെളിപ്പെടുത്തല്*.
സ്റ്റെം സെല്ലിലുണ്ടാകുന്ന തകരാര്*മൂലമാണ് കഷണ്ടി രൂപപ്പെടുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്*. മനുഷ്യനേത്രംകൊണ്ട് കാണാന്* സാധിക്കാത്ത രീതിയില്* മുടിവളര്*ച്ച മുരടിക്കുന്നതുമൂലമാണ് കഷണ്ടി രൂപപ്പെടുന്നതെന്ന് ഇവര്* കണ്ടെത്തി.
സ്റ്റെം സെല്ലുകളുടെ തകരാര്* പരിഹരിച്ച് കഷണ്ടിയെ ഇല്ലാതാക്കാമെന്നാണ് പഠനങ്ങള്* തെളിയിക്കുന്നത്. സാധാരണ രീതിയില്* മുടി വളരുന്നതിന് തലയോട്ടിയില്* തേച്ച് പിടിപ്പിക്കാവുന്ന ക്രീം സഹായിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്*കിയ ഡോ.ജോര്*ജ് കോട്*സരെലിസ് അവകാശപ്പെടുന്നു.

