പന്നിപ്പനിക്കെതി?? ?െ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പന്നിപ്പനിക്കെതി?? ?െ

    പന്നിപ്പനിക്കെതിരെ ഒരു പ്രതിരോധ മരുന്നൂകൂടി

    ന്യൂഡല്*ഹി:പന്നിപ്പനിയെന്ന എച്ച് 1 എന്* 1 രോഗബാധ തടയാന്* മൂക്കിലൂടെ ഉപയോഗിക്കുന്ന ആദ്യ വാക്*സിന്* പുറത്തിറങ്ങി. സെറം ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് 'നാസോവാക്' എന്ന വാക്*സിന്* നിര്*മിച്ചത്. മൂക്കിന്റെ ഇരുദ്വാരങ്ങളിലേക്കും ഒരുപ്രാവശ്യം വാക്*സിന്* സ്*പ്രേ ചെയ്താല്*മതി.

    പന്നിപ്പനിയെ പരിഭ്രാന്തിപരത്തുന്ന മഹാമാരി എന്ന വിശേഷണത്തില്* നിന്നൊഴിവാക്കി സാധാരണ പകര്*ച്ചവ്യാധിയായി പ്രഖ്യാപിക്കാന്* ലോകാരോഗ്യസംഘടന ന്യൂയോര്*ക്കില്* യോഗം ചേരാനിരിക്കെയാണ് ഇന്ത്യയില്* പുതിയ മരുന്നു വന്നത്.

    മൂന്നുവയസ്സിനുമേല്* പ്രായമുള്ള ആര്*ക്കും നാസോവാക് ഉപയോഗിക്കാം. എന്നാല്* ഗര്*ഭിണികള്*ക്ക് ഇത് ഉപയോഗിച്ചുകൂടാ. സിറിഞ്ചില്* നിറച്ച് സ്*പ്രേ ചെയ്യുന്നതിനാല്* വേദനാരഹിതവുമാണ്. പാര്*ശ്വഫലങ്ങളുണ്ടാക്കാത്ത മരുന്നാണിതെന്ന് കമ്പനി പറഞ്ഞു. ആസ്ത്മാ രോഗികള്*ക്കും നാസോവാക് ഉപയോഗിക്കാം. പന്നിപ്പനി പ്രതിരോധിക്കാന്* ഇന്ത്യയില്* വികസിപ്പിച്ചെടുക്കുന്ന രണ്ടാമത്തെ വാക്*സിനാണിത്.

    ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ചൊവ്വാഴ്ച മുതല്* നാസോവാക് ലഭ്യമാണ്. മരുന്നിന് ഡ്രഗ് കണ്*ട്രോളര്* ജനറല്* ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ)യുടെ അനുമതി ലഭിച്ചിട്ടുണ്ട്. പന്നിപ്പനിപ്രതിരോധത്തിന് ഇന്ന് വിപണിയില്* ലഭ്യമായ ഏറ്റവും വിലകുറഞ്ഞ വാക്*സിനാണിതെന്ന് കമ്പനി പറഞ്ഞു. നാസോവാകിന്റെ ഒരുഡോസിന് 158 രൂപയാണ് വില. അഞ്ച് ഡോസിന്റെ 790 രൂപവരുന്ന ഫാമിലി പായ്ക്കാണ് ഇപ്പോള്* ഇറങ്ങുന്നത്. രണ്ടാഴ്ചയ്ക്കകം സിംഗിള്*ഡോസ് പായ്ക്കും ഇറക്കും.

    എച്ച് 1 എന്* 1നു മാത്രമല്ല, ഏത് സീസണല്* പനിക്കും നാസോവാക് ഉപയോഗിക്കാമെന്ന് സെറം ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്*മാന്* സൈറസ് പൂനാവാല പറഞ്ഞു. മുമ്പ് പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് എടുത്തുവര്* നാസോവാക് ഉപയോഗിക്കേണ്ടതില്ല.

    കേരളത്തിന് നാസോവാക് വാക്*സിന്* വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്*ക്കാറുമായി ചര്*ച്ചകള്* നടത്തിവരികയാണെന്ന് സെറം ഇന്*സ്റ്റിറ്റിയൂട്ട് എക്*സിക്യുട്ടീവ് ഡയറക്ടര്* അദര്* പൂനാവാല പറഞ്ഞു. കേരളത്തിന് 50,000 മുതല്* ഒരുലക്ഷം ഡോസ് വരെ നല്*കാന്* തയ്യാറാണ്. അടുത്ത മഴക്കാലത്തിനു മുമ്പായി കേരളത്തിനാവശ്യമായ മുഴുവന്* പന്നിപ്പനി പ്രതിരോധ വാക്*സിനും നല്*കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

    എച്ച് 1 എന്* 1 ബാധിച്ച് കഴിഞ്ഞവര്*ഷം 18,000 പേര്* മരിച്ചു. ഇന്ത്യയില്* 1500 പേരാണ് കഴിഞ്ഞവര്*ഷം പന്നിപ്പനി ബാധിച്ച് മരിച്ചത്. ഈവര്*ഷം ജൂണ്* ഒന്നുമുതല്* 28 വരെമാത്രം ഇന്ത്യയില്* 58 പേര്* പന്നിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്കുകള്*.
Working...
X