ഓര്*മകളുടെ രഹസ്യവുമായി മലയാളി ഗവേഷകന്*

കോഴിക്കോട്: ദൈനംദിന ജീവിതത്തില്* നമുക്കുണ്ടാകുന്ന അനുഭവങ്ങളില്* ചിലത് ഏറെ വര്*ഷങ്ങള്* കഴിഞ്ഞും ഓര്*ത്തെടുക്കാന്* പാകത്തില്* ഓര്*മകളായി എങ്ങനെയാണ് രൂപപ്പെടുന്നത്? ഒരു വിഷമഘട്ടത്തില്* നമ്മളെ സഹായിക്കാനെത്തിയ വ്യക്തിയെ ഒരിക്കലും നമ്മള്* മറക്കാത്തതിന് പിന്നിലെ രഹസ്യമെന്താണ്? ശാസ്ത്രലോകത്തിന് ഇനിയും കൃത്യമായി ഉത്തരം നല്*കാന്* കഴിയാത്ത ഈ മേഖലയില്* മലയാളി ഗവേഷകനായ ശ്രീധരന്* സജികുമാറിന്റെ കണ്ടെത്തല്* ശ്രദ്ധേയമാകുന്നു. അള്*ഷൈമേഴ്*സ് പോലുള്ള ഓര്*മവൈകല്യരോഗങ്ങള്*ക്ക് ഭാവിയില്* ചികിത്സ കണ്ടെത്താന്* സഹായിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു.
മസ്തിഷ്*കത്തില്* സിരാകോശങ്ങള്* (ന്യൂറോണുകള്*) പരസ്പരം ബന്ധപ്പെടുകയും രാസസ്പന്ദനങ്ങള്* കൈമാറുകയും ചെയ്യുന്നത് ന്യൂറോണ്*ശാഖകള്* വഴിയാണ്. ഈ ശാഖകളിലെ ചെറുപേടകങ്ങള്* ഓര്*മകളെ വ്യത്യസ്തതോതില്* സംഭരിക്കുന്നതായാണ്, ജര്*മനിയില്* ബ്രൗണ്*ഷ്*വൈഗ് സര്*വകലാശാലയില്* ഗവേഷകനായ സജികുമാറും കൂട്ടരും കണ്ടെത്തിയത്. കണ്ടെത്തല്* സംബന്ധിച്ച് ഡോ. സജികുമാറും പ്രൊഫ. മാര്*ട്ടിന്* കോര്*ട്ടെയും ചേര്*ന്ന് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം, പ്രശസ്ത ഗവേഷണ ജേര്*ണലായ 'പ്രൊസീഡിങ്*സ് ഓഫ് നാഷണല്* അക്കാദമി ഓഫ് സയന്*സസി' (പി.എന്*.എ.എസ്.) ന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
തലച്ചോര്* നിര്*മിക്കപ്പെട്ടിട്ടുള്ള കോടിക്കണക്കിന് സിരാകോശങ്ങള്* തന്നെയാണ് നമ്മുടെ ഓര്*മയുടെ സംഭരണകേന്ദ്രവും. ചില അനുഭവങ്ങള്* പെട്ടെന്ന് മറവിയിലേക്ക് തള്ളപ്പെടുന്നു. അതേസമയം, ചില അനുഭവങ്ങളെ വര്*ഷങ്ങള്* കഴിഞ്ഞും ഓര്*ത്തെടുക്കാന്* കഴിയുന്ന സ്മരണകളാക്കി തലച്ചോര്* മാറ്റുന്നു. ചില പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട അപ്രധാന അനുഭവങ്ങള്*പോലും ഇത്തരം ദീര്*ഘകാല ഓര്*മകളായി സംഭരിക്കപ്പെടാറുണ്ട്. ഓര്*മകള്* ഇങ്ങനെ വ്യത്യസ്ത തോതില്* രൂപപ്പെടുന്നതിന് പിന്നില്*, തന്മാത്രാതലത്തില്* എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാണ് ഡോ. സജികുമാറും സംഘവും ശ്രമിച്ചത്. ''സിരാശാഖകളിലെ 'ഓര്*മപേടകങ്ങള്*'ക്ക് ചില പ്രത്യേക ഓര്*മകളെ സൂക്ഷിച്ചുവെക്കാന്* കഴിവുണ്ട്. മാത്രമല്ല, ആ കഴിവ് ഓര്*മയുടെ വ്യാപ്തി അനുസരിച്ച് വ്യത്യാസപ്പെടുത്താനും സാധിക്കുമെന്നാണ് കണ്ടെത്തിയത്''-ഡോ. സജികുമാര്* വിവരിക്കുന്നു.
ഓര്*മകള്* സൂക്ഷിച്ചുവെക്കുന്നതില്* സിരാകോശങ്ങളിലെ ശാഖകള്* പരസ്പരം ബന്ധപ്പെടുന്ന സന്ധികള്*ക്ക് മുഖ്യപങ്കുണ്ടെന്ന്, അമേരിക്കയിലെ ബാര്*ബറയില്* കാലിഫോര്*ണിയ സര്*വകലാശാലയിലെ ഗവേഷകര്*മുമ്പ് കണ്ടെത്തിയിരുന്നു. ഇന്ത്യന്*ഗവേഷകനായ സൗരവ് ബാനര്*ജി ഉള്*പ്പെട്ട ആ സംഘത്തിന്റെ കണ്ടെത്തല്* 2009 ഡിസംബറില്* 'ന്യൂറോണ്*' ഗവേഷണവാരിക പ്രസിദ്ധീകരിച്ചിരുന്നു. അത്തരം പഠനങ്ങളെ മുന്നോട്ട് നയിക്കുന്നതാണ് ഡോ.സജികുമാറും പ്രൊഫ.കോര്*ട്ടെയും നടത്തിയ കണ്ടെത്തല്*.
ഹരിപ്പാട് ചിങ്ങോലി പടവുങ്കല്* പുതുവലില്* കെ. ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനായ സജികുമാര്*, പത്തുവര്*ഷമായി ജര്*മനിയില്* ഗവേഷകനാണ്. 2000ല്* കാലിക്കറ്റ് സര്*വകലാശാലയില്* നിന്ന് ഒന്നാംറാങ്കോടെ ഫിസിയോളജിയില്* എം.എസ്*സി. പാസായ ഇദ്ദേഹം, ജര്*മനിയില്* മാഗ്ഡിബര്*ഗ് സര്*വകലാശാലയില്* നിന്ന് ഡോക്ടറേറ്റ് നേടി. ഇതിനകം പതിനേഴ് ഗവേഷണപ്രബന്ധങ്ങള്* പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്*മനിയില്* തന്നെ ഓര്*മകളുമായി ബന്ധപ്പെട്ട് ഗവേഷണത്തിലേര്*പ്പെട്ടിട്ടുള്ള ഷീജയാണ് ഭാര്യ.