പിഞ്ചുകുഞ്ഞിന് അമ്മ കരള്* പകുത്തുനല്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പിഞ്ചുകുഞ്ഞിന് അമ്മ കരള്* പകുത്തുനല്കി

    പിഞ്ചുകുഞ്ഞിന് അമ്മ കരള്* പകുത്തുനല്കി

    ചെന്നൈ: ഒരുവയസ്സുള്ള പെണ്*കുഞ്ഞിന് അമ്മ കരള്* പകുത്തുനല്കി. ശ്രീലങ്കയിലെ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പിറവിയിലെ മഞ്ഞപ്പിത്തബാധയുള്ള കുഞ്ഞിനെ സ്വന്തം കരള്* മാറ്റിവെച്ച് രക്ഷിച്ചത്. സങ്കീര്*ണമായ ശസ്ത്രക്രിയ ചെന്നൈയിലെ ഗ്ലോബല്* ഹോസ്​പിറ്റല്*സ് ആന്*ഡ് ഹെല്*ത്ത് സിറ്റിയില്* പ്രൊഫ. മുഹമ്മദ് റെലയുടെ നേതൃത്വത്തിലാണ് നടന്നത്.

    ശ്രീലങ്കയിലെ നാവികഉദ്യോഗസ്ഥന്* അശോകന്റെയും നിരാഷയുടെയും മകള്* പൂജാനി അമേഷിക പിറവിയിലെ മഞ്ഞപ്പിത്തബാധ എന്ന 'ബിലൈരി അട്രേസ്യ' രോഗത്തോടെയാണ് ജനിച്ചത്.

    ജനിച്ചതുമുതല്* പൂജാനിയില്* മഞ്ഞപ്പിത്തനില ഉയര്*ന്നുകൊണ്ടിരുന്നു. തുടക്കത്തില്* മഞ്ഞപ്പിത്ത അളവ് കുറച്ചുനിര്*ത്താന്* ശ്രീലങ്കയിലെ ആസ്​പത്രിഅധികൃതര്*ക്ക് കഴിഞ്ഞു. രോഗം നിലനില്*ക്കുന്നതിനാല്* കുഞ്ഞ് ഇഴഞ്ഞുനടക്കുകയോ ഇരിക്കുകയോ ചെയ്തില്ല. കരള്* മാറ്റിവെക്കുകമാത്രമാണ് കുഞ്ഞിനെ രക്ഷിക്കാനുള്ള മാര്*ഗമെങ്കിലും ശ്രീലങ്കയില്* ഇതിന് സൗകര്യം ഉണ്ടായിരുന്നില്ല. തുടര്*ന്ന് ശ്രീലങ്കന്* ആസ്​പത്രിഅധികൃതര്* കുഞ്ഞിന്റെ ശസ്ത്രക്രിയ ഗ്ലോബല്* ആസ്​പത്രിയിലെ പ്രൊഫ. മുഹമ്മദ് റെലയെക്കൊണ്ട് നിര്*വഹിക്കാന്* ശുപാര്*ശചെയ്തു. ശസ്ത്രക്രിയാചെലവ് ശ്രീലങ്കന്* നാവിക അധികൃതര്* വഹിച്ചു.

    ശസ്ത്രക്രിയ നിശ്ചയിക്കുമ്പോള്* കുഞ്ഞിന് 5.4 കിലോഗ്രാംമാത്രമാണ് തൂക്കം. ശിശുക്കളില്* കരള്* മാറ്റിവെക്കുന്നത് സങ്കീര്*ണമാണ്. കുട്ടിക്ക് ഏറ്റവും അനുയോജ്യമായത് അമ്മയുടെ കരളാണെന്ന് കണ്ടെത്തി. ഇരുപത്തിനാല് വയസ്സുള്ള അമ്മയുടെ കരളിന്റെ 250 ഗ്രാം നാലുമണിക്കൂര്* നീണ്ട ശസ്ത്രക്രിയയിലൂടെ എടുത്ത് പൂജാനിയില്* ആറുമണിക്കൂര്* നീണ്ട ശസ്ത്രക്രിയ നടത്തി മാറ്റിവെച്ചു. കുഞ്ഞും അമ്മയും ഇപ്പോള്* സുഖമായിരിക്കുന്നു. പുനര്*ജന്മംപോലെ പൂജാനി അമ്മയുടെ ത്യാഗത്തിന്റെ പുണ്യം നുണയുന്നു.

    ''കുഞ്ഞ് ഒരു വയസ്സുമാത്രമുള്ള കുട്ടിയായതിനാലും അമ്മയുടെതന്നെ കരള്* മാറ്റിവെച്ചതിനാലും സ്വീകരിച്ച കരള്* ശരീരം തിരസ്*കരിക്കാനുള്ള സാധ്യത വളരെവളരെ കുറവാണെന്ന് പ്രൊഫ. മുഹമ്മദ് റെല പറഞ്ഞു. ഡോ. റെല കഴിഞ്ഞ ചില മാസങ്ങളില്*മാത്രം 15 ശിശുക്കളില്* കരള്* മാറ്റിവെച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 400 കരള്* മാറ്റിവെക്കല്* ശസ്ത്രക്രിയകള്* നടത്തി. പൂജാനിയുടെ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ ചെലവായി.

    ഡോ. രാജശേഖര്* പെരുമള്ള, ഡോ. വേണുഗോപാല്* കോട്ട, ഡോ. ഗോമതി നരസിംഹന്*, ഡോ. എസ്. വിവേകാനനന്ദന്*, ഡോ. ശിവരാജ്, ഡോ. ജോയ് വര്*ഗീസ്, ഡോ. അരുണ്* കൃഷ്ണമൂര്*ത്തി, ഡോ. വിശ്വരൂപ് പോള്* എന്നിവരടങ്ങുന്ന സംഘം ശസ്ത്രക്രിയയില്* സഹായികളായി എന്ന് ഗ്ലോബല്* ആസ്​പത്രി അധ്യക്ഷന്* ഡോ. കെ. രവീന്ദ്രനാഥ് പറഞ്ഞു.
Working...
X