ആരോഗ്യകരമായ ഭക്ഷണക്രമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആരോഗ്യകരമായ ഭക്ഷണക്രമം

    രാജാവിനെപ്പോലെ രാവിലെ, രാത്രിയില്* അല്*പഭക്ഷണം

    തിരുവനന്തപുരം: രോഗങ്ങളെ അകറ്റിനിര്*ത്താന്* ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടര്*മാരുടെ ഓപ്പണ്* ഫോറം അഭിപ്രായപ്പെട്ടു. രാവിലെ രാജാവിനെപ്പോലെ സമൃദ്ധമായ ഭക്ഷണമാവാം. ഉച്ചയ്ക്ക് വിഭവങ്ങള്* കുറച്ചു മതി. രാത്രിയില്* പാവപ്പെട്ടവന്റേത് പോലെയാവണം. തിരുവനന്തപുരത്ത് നടത്തിയ 'മാതൃഭൂമി' ഹെല്*ത്ത് ആന്*ഡ് ലൈഫ്*സ്റ്റൈല്* എക്*സ്*പോയിലാണ് വിദഗ്ദ്ധ ഡോക്ടര്*മാര്* നിരീക്ഷണങ്ങള്* പങ്കുവെച്ചത്.

    വിദഗ്ദ്ധഡോക്ടര്*മാരുടെ ഓപ്പണ്* ഫോറത്തിലൂടെ മാതൃഭൂമി ഹെല്*ത്ത്എക്*സ്*പോ പൊതുജനശ്രദ്ധ പിടിച്ചുപറ്റി.
    യഥേഷ്ടം ഭക്ഷണം കഴിക്കണമെന്നുള്ളപ്പോള്* സസ്യാഹാരം കൂടുതലായി ഉപയോഗിക്കുക. ധാന്യാഹാരങ്ങള്* മിതമായി ഉപയോഗിക്കുകയും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്* ഒഴിവാക്കുകയും ചെയ്യുക.

    നിത്യജീവിതത്തില്* നേരിടുന്ന ചെറുതും വലുതുമായ ആരോഗ്യപ്രശ്*നങ്ങള്*ക്ക് ലളിതഭാഷയില്* ശാസ്ത്രീയാടിത്തറയോടുകൂടിയ മറുപടി നല്*കാന്* മാതൃഭൂമി ഹെല്*ത്ത് ആന്*ഡ് ലൈഫ്*സ്റ്റൈല്* എക്*സ്*പോയ്ക്കായി.

    ആരോഗ്യത്തെക്കുറിച്ച് ബോധവാനാകുമ്പോള്*ത്തന്നെ അതിനെ അവഗണിക്കുമ്പോഴുണ്ടാകുന്ന പ്രശ്*നങ്ങളും ഡോക്ടര്*മാര്* ചര്*ച്ചചെയ്തു. ചെവി ബഡ്*സ് ഉപയോഗിച്ച് വൃത്തിയാക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? വൃത്തിയാക്കാനെന്ന നിലയില്* ബഡ്*സ് ഉപയോഗിക്കുന്നതിലൂടെ വീണ്ടും അഴുക്കിനെ ചെവിക്കുള്ളിലാക്കുകയാണ് ഫലമെന്ന് ഇന്*.എന്*.ടി. വിദഗ്ദ്ധന്റെ മറുപടി. ചെവിയില്* സ്വാഭാവികമായി ഉണ്ടാകുന്ന മെഴുക് മാറ്റേണ്ടതില്ല. സുരക്ഷിതമല്ലാതെ ബഡ്*സ് ഉപയോഗിക്കുന്നതിലൂടെ ചെവിയുടെ കനാലില്* മുറിവുണ്ടാകുമെന്നും ഇത് അണുബാധയ്ക്ക് ഇടയാക്കുമെന്നും വിദഗ്ദ്ധാഭിപ്രായം വന്നു.

    കേരളം കുടവയറന്മാരുടെ നാടാവുന്നതായി വിദഗ്ദ്ധര്* അഭിപ്രായപ്പെട്ടു. ആധുനികകാലത്തെ ഭക്ഷണരീതിയാണ് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നത്- ഹൃദ്രോഗവിദഗ്ദ്ധനായ ഡോ.ജി. വിജയരാഘവന്* പറഞ്ഞു.

    ഇ.എന്*.ടി, ദന്തരോഗം, അസ്ഥിരോഗം, ശസ്ത്രക്രിയ, മൂത്രാശയരോഗങ്ങള്*, തൈറോയിഡ്, ഹൃദ്രോഗം, ഡയബറ്റിസ്, വന്ധ്യത, ശിശുരോഗങ്ങള്*, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധഡോക്ടര്*മാര്* ഓപ്പണ്*ഫോറത്തില്* പങ്കെടുത്തു. ഡോ. ശ്രീജിത്ത് എന്*.കുമാര്*, ഡോ.കെ.ജി. മാധവന്*പിള്ള, ഡോ. ലേഖ, ഡോ. സുഗുണാഭായി, ഡോ. സുരേഷ്*ജോസഫ്, ഡോ. അജിത്*ജോയി, ഡോ.വി.സതീഷ്*കുമാര്*, ഡോ. മീനാചക്രവര്*ത്തി, ഡോ.എച്ച്. വിനയരഞ്ജന്* തുടങ്ങിയവരും സംശയങ്ങള്*ക്ക് മറുപടി നല്*കി.

    വിവിധ മത്സരവിജയികള്*ക്കുള്ള സര്*ട്ടിഫിക്കറ്റുകളും മെഡലുകളും സമാപനയോഗത്തില്* വിതരണം ചെയ്തു. ഡോ. വിജയരാഘവനും ഐ.എം.എ. നിയുക്ത പ്രസിഡന്റ് ഡോ. ജി.വിജയകുമാറും ചേര്*ന്നാണ് സമ്മാനം നല്*കിയത്. 'മാതൃഭൂമി' തിരുവനന്തപുരം ന്യൂസ് എഡിറ്റര്* ബി. രമേഷ്*കുമാര്* നന്ദി പറഞ്ഞു.
Working...
X