
ന്യൂയോര്*ക്ക്: വൈദ്യശാസ്ത്ര രംഗത്ത് പുത്തന്* വിപ്ലവത്തിനു വഴിയൊരുക്കി വിത്തുകോശ ചികിത്സ ആദ്യമായി മനുഷ്യനില്* പരീക്ഷിച്ചു. അറ്റ്*ലാന്*റയിലെ ഷെപ്പേര്*ഡ് സെന്*ററില്*, അമേരിക്കന്* ഗവേഷകരാണ് ലോകത്തെ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണത്തിന് തുടക്കമിട്ടത്.
നട്ടെല്ലിനു പരിക്കുപറ്റി സുഷുമനയേ്ക്കറ്റ ആഘാതത്തെത്തുടര്*ന്ന് പക്ഷാഘാതം പിടിപ്പെട്ടയാളിലാണ് മനുഷ്യഭ്രൂണത്തില്* നിന്നുള്ള വിത്തുകോശങ്ങള്* കുത്തിവെച്ചത്. സാന്*ഫ്രാന്*സിസ്*കോയിലെ സിലിക്കണ്*വാലി ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന 'ജെറോണ്*' എന്ന ബയോടെക് കമ്പനിയുടെ സഹകരണത്തോടെയായിരുന്നു പരീക്ഷണം. വിത്തുകോശങ്ങള്* വികസിപ്പിക്കുന്നതിനായി കമ്പനി 170 ദശലക്ഷം ഡോളര്* ചെലവിട്ടതായാണ് കണക്ക്.
നട്ടെല്ലിന് തകരാറുള്ള രോഗികളിലാണ് നിലവില്* വിത്തുകോശ ചികിത്സ പരീക്ഷിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്* എട്ട്-പത്ത് രോഗികളില്* വിത്തുകോശങ്ങള്* കുത്തിവെക്കാനാണ് പദ്ധതി. വിത്തുകോശ കുത്തിവെപ്പ് പരിക്കേറ്റ് 14 ദിവസത്തിനകം എടുത്തിരിക്കണമെന്നാണ് ചട്ടം. വിത്തുകോശ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങളിലെന്നായാണ് നട്ടെല്ലുമായി ബന്ധപ്പെട്ട അസുഖങ്ങളെ ശാസ്ത്രജ്ഞര്* കണക്കാക്കുന്നത്. അല്*ഷിമേഴ്*സ്, പാര്*ക്കിന്*സണ്*സ് എന്നീ രോഗങ്ങളും വിത്തുകോശ ചികിത്സയിലൂടെ മാറ്റാന്* കഴിയുമെന്ന് വിശ്വസിക്കുന്നു.
ഗുരുതരമായ സുഷുമ്*നാ തകരാര്* മൂലമുണ്ടാകുന്ന പക്ഷാഘാതം തടയാന്* വിത്തുകോശ ചികിത്സയ്ക്ക് കഴിയുമെന്നും ചികിത്സയ്ക്ക് ശേഷം രോഗികള്*ക്ക് ചലനശേഷി തിരിച്ചുകിട്ടുമെന്നും ഗവേഷകര്* കരുതുന്നു. ഇതുസംബന്ധിച്ച് എലികളില്* നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നു.
ഭ്രൂണ വിത്തുകോശ ചികിത്സ വര്*ഷങ്ങളോളം വിവാദവിഷയമായിരുന്നു. ജോര്*ജ് ബുഷിന്റെ ഭരണകാലത്ത് അമേരിക്ക നൈതിക പ്രശ്*നങ്ങള്* മുന്*നിര്*ത്തി ഗവേഷണം നിരോധിച്ചിരുന്നു. ഭ്രൂണ കോശങ്ങള്* മനുഷ്യജീവനെ പ്രതിനിധീകരിക്കുന്നെന്ന് കാരണം പറഞ്ഞായിരുന്നു നിരോധനം. ഒബാമ ഭരണകൂടം നിരോധനം പിന്*വലിച്ചെങ്കിലും പിന്നീട് കോടതി ഇടപെട്ട് അത് റദ്ദാക്കി. തീരുമാനത്തിനെതിരെ സര്*ക്കാര്* അപ്പീല്* നല്കിയതിനെത്തുടര്*ന്ന് വിലക്ക് താത്കാലികമായി പിന്*വലിച്ചു.
വിത്തുകോശ ഗവേഷണം സംബന്ധിച്ച വാദങ്ങള്* പൂര്*ത്തിയാകുന്നതുവരെയാണ് കോടതി നിരോധനം പിന്*വലിച്ചിരിക്കുന്നത്. സ്റ്റേയുടെ പിന്*ബലത്തിലാണ് അമേരിക്കയില്* ഗവേഷണ പരിപാടികള്* പുനഃരാരംഭിച്ചത്.

