പേരയ്ക്ക തിന്നാല്* അടിമുടി ആരോഗ്യം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    പേരയ്ക്ക തിന്നാല്* അടിമുടി ആരോഗ്യം

    പേരയ്ക്ക തിന്നാല്* അടിമുടി ആരോഗ്യം




    പഴവര്*ഗങ്ങള്* എല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണെന്നകാര്യം ആരോടും പ്രത്യേകിച്ച പറയേണ്ടതില്ല. എന്നാല്* ചില പഴങ്ങള്* കഴിയ്ക്കുമെന്നല്ലാതെ അതിന്റെ ഗുണഗണങ്ങള്* എന്തെന്ന് നമ്മള്* ഓര്*ക്കാറില്ല.

    പലപ്പോഴും വിലകൂടിയതും കാണാന്* ഭംഗികൂടിയതുമായ പഴങ്ങളാണ് നമ്മളെ കൂടുതല്* ആകര്*ഷിക്കുക. ഓറഞ്ച്, ആപ്പിള്* തുടങ്ങിയവയും ഇറക്കുമതി ചെയ്യുന്ന പഴയങ്ങളുമാണ് പ്രത്യേകിച്ചും നമ്മള്* ഉപയോഗിക്കുന്നത്.

    വീട്ടില്* വിളയുന്ന പലതിനെയും നമ്മള്* മറന്നുകളയുന്നു. അത്തരത്തിലൊന്നാണ് പേരയ്ക്ക. കാണാന്* അത്ര ആകര്*ഷകമല്ലെങ്കിലും അകറ്റി നിര്*ത്തേണ്ട ഒന്നല്ല പേരയ്ക്കയെന്നാണ് ഗവേഷകര്* പറയുന്നത്. കാരണം വാഴപ്പഴത്തിലുള്ളതിലേറെ പൊട്ടാസ്യം പേരക്കയിലുണ്ട്.

    ചര്*മ്മ സൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്കകഴിഞ്ഞേ മറ്റെന്തുമുള്ളു. ഓറഞ്ചില്* അടങ്ങിയിരിക്കുന്നതിലുമധികം വിറ്റമിന്* സി പേരക്കയിലുണ്ട്.

    വിറ്റാമിന്* എ, ബി, സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്* പേരയിലയും പഴുക്കാത്ത പേരയ്ക്കയും ഔഷധഗുണമുള്ളവ തന്നെയാണ്. കാന്*സറിനെ തടുക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമെല്ലാം ഈ കുഞ്ഞുപഴത്തിന് കഴിവുണ്ട്.

    ബിപി നിയന്ത്രിക്കുക, തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്*ത്തുക എന്നീ ശാരീരികാവശ്യങ്ങള്*ക്കുവേണ്ടിയുള്ള ചില രാസവസ്തുക്കളും പേരയ്ക്കയില്* ധാരാളം അടങ്ങിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞ് തലച്ചോറിന്റെ ആരോഗ്യം നോക്കാനും പേരയ്ക്ക മുമ്പിലാണ്.

    ത്വക്കിന്റെ സൗന്ദര്യം വര്*ധിപ്പിക്കുന്നതിനോടൊപ്പം തൊലിയുടെ ഇലാസ്തികത നിലനിര്*ത്തി ചുളിവു വരാതെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നുവെന്നു ഗവേഷകര്* ചൂണ്ടിക്കാട്ടുന്നു.

    ശരീരഭാരം കുറയ്ക്കാനും മലബന്ധം തടയാനും പേരയ്ക്ക ഉത്തമമാണ്. ആരോഗ്യസംരക്ഷണത്തില്* പേരയ്ക്ക ശരിക്കും മുമ്പനാണെന്നുതന്നെ അതുകൊണ്ട് ഇനി പഴക്കൂട്ടത്തിലേയ്ക്ക് പേരക്കയെയും കൂട്ടൂ.
  • David Billa
    • Nov 2012
    • 39

    #2
    Re: പേരയ്ക്ക തിന്നാല്* അടിമുടി ആരോഗ്യം

    Thanks 4 the sharing...

    Gr8 share Bro...
    Last edited by David Billa; 29 November 2012, 11:31. Reason: Double Post! Edited

    Comment

    Working...
    X