മധുരക്കിഴങ്ങ് കാന്*സര്* തടയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    മധുരക്കിഴങ്ങ് കാന്*സര്* തടയും

    മധുരക്കിഴങ്ങ് കാന്*സര്* തടയും

    മധുരക്കിഴങ്ങ് കാന്*സര്* തടയും
    സ്വീറ്റ് പൊട്ടറ്റോ അഥവാ മധുരക്കിഴങ്ങ്, മുമ്പൊക്കെ നമ്മള്* പാടവരമ്പിലും പറമ്പിലുമെല്ലാം നട്ട വളര്*ത്തിയിരുന്ന മധുരക്കിഴങ്ങ് കാഴ്ചയ്ക്ക് അത്ര സുന്ദരനല്ലെങ്കിലും രുചിയില്* മുന്നിലാണ്.

    അടുത്തിടെ നടന്ന ഒരു പഠനത്തില്* മധുരക്കിഴങ്ങിന്റെ അപൂര്*വ്വ ഗുണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്* കാന്*സര്* വരുന്നത് തടയാന്* മധുരക്കിഴങ്ങിന് കഴിയുമത്രേ.

    പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്* ഇല്ലാതാക്കാന്* മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്*സര്* പ്രതിരോധ ശോഷിയെക്കുറിച്ച് അറിവില്ലായിരുന്നു.

    ക്യാന്*സര്* പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്* ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്* വികസിപ്പിച്ചെടുത്തിട്ടുണ്ട്.

    കാന്*സാസ് സര്*വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്. അധികം വില കൊടുക്കാതെ വാങ്ങാന്* കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്*മ്മശക്തി നിലനിര്*ത്താനമെല്ലാം സഹായകമാണ്.

    ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്*പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്*ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം തന്നെ താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്.

    ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്* ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്*സര്* തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്*ത്താന്* ഇതിന് ശരീരത്തെ സഹായിക്കാന്* കഴിയുന്നത്.
  • David Billa
    • Nov 2012
    • 39

    #2
    Re: മധുരക്കിഴങ്ങ് കാന്*സര്* തടയും

    Nice share Bro....

    Comment

    Working...
    X