vuvuzelas may help spread disease

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    vuvuzelas may help spread disease

    ജൊഹാനസ്ബര്*ഗ്: ദക്ഷിണാഫ്രിക്കന്* ഫുട്*ബോള്* ലോകകപ്പിനെ പ്രകമ്പനം കൊള്ളിച്ചതോടെ ലോകപ്രശസ്തമായ വുവുസേല കുഴല്*വാദ്യം അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്*. വലിയ ശബ്ദമുണ്ടാക്കുക മാത്രമല്ല രോഗങ്ങള്* പരത്തുക കൂടി വുവുസേല ചെയ്യുമെന്ന് വിദഗ്ധര്* മുന്നറിയിപ്പ് നല്*കുന്നു.

    വുവുസേല ഊതുമ്പോള്* പുറത്തേക്കു തെറിക്കുന്ന ഉമിനീരിലൂടെയാണു രോഗങ്ങള്* പകരുന്നത്. സെക്കണ്ടില്* നാലു ലക്ഷത്തില്* അധികം രോഗാണുക്കളാണ് ഒരു തവണ വുവുസേല ഊതുന്നതു വഴി പുറത്തേക്കു വരുന്നത്.

    മിക്കവാറും തിരക്കേറിയ കായികമേളകളിലും മറ്റുമാണ് വുവുസേല കൂടുതലായി ഉപയോഗിക്കുന്നത്. ഇത് അപകടസാധ്യത വര്*ദ്ധിപ്പിയ്ക്കുമെന്ന് ഗവേഷകര്* ചൂണ്ടിക്കാട്ടുന്നു. വായുവിലൂടെ പകരുന്ന ക്ഷയം, വൈറല്* പനി തുടങ്ങിയ രോഗങ്ങള്* അതിവേഗം മറ്റുള്ളവരിലേക്കു പകരാന്* ഇതു കാരണമാകുമെന്നു വിദഗ്ധര്* പറയുന്നു.

    വുവുസേല വാദ്യം ഊതുന്ന എട്ട് സ്ത്രീ-പുരുഷന്മാരില്* പഠനം നടത്തിയാണ് വിദഗ്ധര്* വിവരങ്ങള്* ശേഖരിച്ചത്.
Working...
X