മുറ്റത്തെ കണിക്കൊന്ന - കവിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മുറ്റത്തെ കണിക്കൊന്ന - കവിത


    മുറ്റത്തെ കണിക്കൊന്ന
    മുല്ലനേഴി



    അറ്റവേനലാ,ണില്ലാ കുടിനീ,രെന്നാലെന്റെ
    മുറ്റത്തെക്കണിക്കൊന്ന പൂത്തുനില്ക്കുകയല്ലോ!
    കത്തുന്നൊരുഷ്ണക്കാറ്റിന്* ചിറകില്* തീനാവുമായ്
    മൃത്യുവന്നെത്തുന്നൊരീ വിഷുവല്*പ്പുലരിയില്*
    കരിഞ്ഞ നെല്പ്പാടങ്ങള്*, കര്*ഷകര്*, വിതുമ്പുന്ന
    പൊലിഞ്ഞ സ്വപ്*നങ്ങള്*, ഈനാടാകെ ത്തിളയ്ക്കുമ്പോള്*
    എങ്ങനെയാഘോഷിയ്ക്കും വിഷു നാം നമ്മെത്തന്നെ
    ചങ്ങലയ്ക്കിടുന്നോരീ ഭ്രാന്താശുപത്രിയ്ക്കുളില്*?

    കാതില്* മന്ത്രിപ്പൂ കണിക്കൊന്ന, യിക്കാലത്തിന്റെ
    കാപട്യമറിയായ്കയാലെ നീ കവിയായി
    ഒരു നക്ഷത്രം മങ്ങിമായുമ്പോള്* കേഴുന്നു നീ
    ഒരു പൂകൊഴിയുമ്പോള്* കണ്ണുനീര്* വാര്*ക്കുന്നു നീ
    ദുരിതം തീതുപ്പുന്ന വര്*ത്തമാനത്തില്*, മര്*ത്ത്യ-
    ചരിതം മറ്റൊന്നാക്കാന്* വെമ്പല്* കൊണ്ടീടുന്നു നീ
    പാവമാം നാട്ടിന്*പുറക്കാരിയെങ്കിലൂം, വെറും
    പാവയല്ലല്ലോ നിന്റെ മുറ്റത്തെക്കണിക്കൊന്ന
    ആകയാല്*മണ്ണിന്* മാറില്* പൂത്തുനില്ക്കുന്നു, വിശ്വ-
    മാകെയുമൊന്നാകുന്ന വിഷുവല്*പ്രതീക്ഷയാല്*.
    (മുല്ലനേഴിയുടെ കവിത എന്ന പുസ്തകത്തില്* നിന്ന്)
  • s4sree
    • Oct 2006
    • 4854

    #2
    Re: മുറ്റത്തെ കണിക്കൊന്ന - കവിത

    Akkus,..Thanks for posting
    ithu polulla kavithakal iniyum porattey..
    ******************************
    If there ever comes a day When we can't be together
    keep me in your heart, I'll stay there forever.

    **************************************

    Comment

    • appoos10
      • Dec 2007
      • 173

      #3
      Re: മുറ്റത്തെ കണിക്കൊന്ന - കവിത

      danx for this

      Comment

      Working...
      X