മലയാളത്തിന്റെ മാള

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Madhan
    • Jan 2015
    • 11

    മലയാളത്തിന്റെ മാള

    21646_649379.jpg

    മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച മാള അരവിന്ദന്* കണ്ണീരായി. പക്ഷെ ഏത് കണ്ണീരിലും ചിരിയുടെ ഒരു മുത്ത് കണ്ടെടുക്കുന്ന അദ്ദേഹത്തെ പറ്റി എഴുതുമ്പോള്* സങ്കടങ്ങള്*ക്കപ്പുറം അദ്ദേഹം നല്*കിയ ചിരിയുടെയും അഭിനയത്തികവിന്റെയും മുഹൂര്*ത്തങ്ങളാണ് കടന്നു വരേണ്ടത്. കാരണം ജീവിതത്തിലെ എല്ലാ പട്ടിണികളോടും പരിവട്ടങ്ങളോടും പൊരുതി ജീവിച്ചപ്പോഴും ചിരിയായിരുന്നു ആ കലാകാരന്റെ കൈമുതല്*.

    ചെറുപ്പത്തിലേ അച്ഛന്* മരിച്ചപ്പോള്* സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനത്തിലായിരുന്നു ആ അഞ്ചംഗ കുടുംബം കഴിഞ്ഞത്. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്* തകരപ്പെട്ടിയില്* താളമിട്ടാണ് തുടങ്ങുന്നത്. അമ്മ മകനൊരു തബല വാങ്ങികൊടുത്തു. കൊച്ചിന്* മുഹമ്മദിന്റെ ശിക്ഷണത്തില്* അരവിന്ദന്* താളപ്പെരുക്കങ്ങളെ കൈവിരലുകളില്* ബന്ധിപ്പിച്ചു. നാടകത്തിന് തബലവായിച്ചു തുടങ്ങിയ ആ കലാസപര്യ നാടകത്തിലൂടെ വെള്ളിത്തിരയുടെ മാസ്മരികതയിലേക്കാണ് എത്തിയത്. ജീവിതതബലയില്* താളം അവസാനിപ്പിച്ചെങ്കിലും അത് അനുവാചകരില്* ഉണ്ടാക്കിയ ആന്ദോളനങ്ങള്*ക്ക്് അവസാനമില്ല. മാള നല്*കിയ ചിരിയുടെ മുഹൂര്*ത്തങ്ങള്* മാത്രമല്ല, അഭിനയത്തികവിന്റെ എത്രയോ മുഹൂര്*ത്തങ്ങളുമുണ്ട് അനുരണനങ്ങളായി കലാലോകത്തും അനുവാചക മനസ്സുകളിലും. ഒരു കലാകാരന്റെ ജീവിതം സാര്*ഥകമാവുന്നതും അപ്പോഴാണല്ലോ സ്*റ്റേജില്* തബല വായിക്കുന്നതിനിടയ്ക്കാണ് ഒരു ഹാസ്യതാരം വന്നില്ലെന്ന നാടകസമിതിയുടെ അങ്കലാപ്പ്. കാട്ടൂര്* ബാലന്റെ താളവട്ടം എന്ന നാടകമായിരുന്നു അത്. ആ സീനിലൊന്നു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോള്* അരവിന്ദന്* മടിച്ചു നിന്നില്ല. അരമണിക്കൂറു കൊണ്ട് കഥാപാത്രത്തെ മനസിലാക്കി സ്റ്റേജില്* നിറഞ്ഞാടി. കയ്യടിച്ചും മതിമറന്നു ചിരിച്ചും കാണികള്* പ്രോത്സാഹിപ്പിച്ചപ്പോള്* മാള പി്ന്നണിയിലെ തബലയില്* നിന്നും അഭിനയത്തിന്റെ അരങ്ങിലേക്ക് ചുവടുമാറ്റി.

    21646_649380.jpg

    കോട്ടയം നാഷണല്* തിയേറ്റേഴ്*സായിരുന്നു അടുത്ത തട്ടകം. അവിടെ സിനിമയിലേയും നാടകത്തിലേയും മഹാരഥന്*മാര്*ക്കൊപ്പം പ്രവര്*ത്തിച്ചു. എസ് പി പിള്ളയെ ഗുരുവായി സ്വീകരിച്ചു. ശബ്ദ വിന്യാസവും ശരീരഭാഷയും കൊണ്ട് ഹാസ്യ മുഹൂര്*ത്തങ്ങള്* സൃഷ്ടിക്കുന്ന എസ് പിള്ള ശൈലിയി്ല്* നിന്നും വ്യത്യസ്തമായി തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞു. കേരള സര്*ക്കാര്* ആദ്യമായി നാടകത്തിന് അവാര്*ഡ് ഏര്*പ്പെടുത്തിയപ്പോള്* മികച്ച നടനുള്ള പുരസ്*കാരം മാള അ്*രവിന്ദനായിരുന്നു. എസ് എല്* പുരത്തിന്റെ നിധിയിലെ അഭിനയത്തിനായിരുന്നു അവാര്*ഡ്.

    രസന എന്ന നാടകത്തില്* ചെല്ലപ്പന്* എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതു കണ്ട് സംവിധായകന്* പി ചന്ദ്രകുമാറാണ് സിനിമയിലേക്ക് വാതില്* തുറക്കുന്നത്. അന്നദ്ദേഹം ഡോ ബാലകൃഷ്ണന്റെ അസിസ്റ്റന്റാണ്. സിന്ദൂരം എന്ന ചിത്രത്തില്* ചെറിയൊരു വേഷം ചെയ്തുകൊണ്ട് മാള തിരശ്ശീലയിലെത്തി. ഒരു ഗ്യാസ് ട്രബിള്* രോഗിയുടെ വേഷമായിരുന്നു. ഈ വേഷം എനിക്ക അറം പറ്റിയെന്നാണ് അതേപറ്റി പിന്നീട് മാള തമാശയായി പറയാറുള്ളത്. ജീവിതത്തില്* ഞാന്* പിന്നെ ഗ്യാസ് ട്രബിളുകാരനല്ല, ഗ്യാസ് ത്രിബിളുകാരനായി എന്ന്.

    21646_649381.jpg

    ആദ്യകാലത്ത് കുറേ കഷ്ടപ്പാടുകള്* സഹിക്കേണ്ടി വന്നെങ്കിലും പിന്നീട് മാളയില്ലാത്ത മലയാള സിനിമയില്ലെന്ന രീതിയിലേക്ക് വളര്*ന്ന തിരക്കിന്റെ ഒരു കാലത്തിനും കലാലോകം സാക്ഷ്യം വഹിച്ചു. ഒരു കൈ നിറയെ ചോദിച്ചു ദൈവം കൈവണ്ടി നിറയെ തന്നു എന്നാണ് അതേപറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളത്. മമ്മൂട്ടി-കുട്ടി-പെട്ടി എന്നു വിമര്*ശകര്* കളിയാക്കി വിശേഷിപ്പിച്ച മലയാള സിനിമയുടെ കാലത്ത് മമ്മൂട്ടി-കുട്ടി-പെട്ടിക്കൊപ്പം മാളയും അഭിവാജ്യ ഘടകമായിരുന്നു. അന്നത്തെ വാണിജ്യ വിജയത്തിന്റെ മന്ത്രങ്ങളിലൊന്ന് മാളയായിരുന്നു. പപ്പു-മാള-ജഗതി എന്ന പേരില്* മലയാളത്തിലെ ഹാസ്യനിരയെ ഒന്നിച്ചവതരിപ്പിച്ച സിനിമകളും ഉണ്ടായി. മോഹന്*ലാലിനൊപ്പവും കുറേ ചിത്രങ്ങള്* വന്നു. കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്* ഇരുവരും പിന്നണി.ിലും മുന്നണിയിലും ഒരു പോലെ പാടി അവതരിപ്പിച്ച നീയറിഞ്ഞോ മേലെ മാനത്ത് ആയിരംഷാപ്പുകള്* തുറക്കുന്നുണ്ട് എന്ന ഗാനം ഇന്നും കോമഡിപരിപാടികളില്* സജീവമാണ്.

    ഇതെഴുതുമ്പോള്* കുട്ടിക്കാലത്ത് കണ്ട അഗ്നിവ്യൂഹം എന്ന ചിത്രം ഓര്*മ്മയിലെത്തുന്നു. അതില്* മാള ഒരു കവിയായിരുന്നു. മണ്ണ്ിന്റെ മണം കേട്ടാലേ എനിക്കു കവിതവരൂ എന്നു പറഞ്ഞു നടക്കുന്ന കവി. വര്*ഷങ്ങള്*ക്കിപ്പുറവും ഓര്*മ്മയില്* ഒരു ചിരിയായി മാള എത്തുന്നു എന്നതും ആ കലാസപര്യയുടെ വിജയം. പ്രേക്ഷകന് ഓര്*ക്കാനും പറയാനും ഇങ്ങിനെ എത്രയോ കഥാപാത്രങ്ങളെ മാള മലയാളത്തിന് സമ്മാനിച്ചിരിക്കുന്നു. സംഭാഷണശൈലിക്കൊപ്പം മുഖത്തെ മാറ്റങ്ങളും ചില അധികസ്വരങ്ങളും ഓടിയും ചാടിയും തുമ്മിയും ചീറ്റിയും തന്റേതു മാത്രമായ ചില പ്രയോഗങ്ങള്* കൊണ്ടുവന്നും രംഗം കൊഴുപ്പിക്കാനുള്ള മാളയുടെ കഴിവ് അപാരമായിരുന്നു.

    21646_649382.jpg

    നല്ല ഹാസ്യ മുഹൂര്*ത്തങ്ങള്*ക്ക് പുറമെ ഈ കാലത്ത് ധാരാളം കോമാളി വേഷങ്ങളും അദ്ദേഹത്തിന് കെട്ടേണ്ടി വന്നു. എങ്കിലും തന്റെതായ കയ്യിലിരുപ്പുകള്* കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കാന്* അദ്ദേഹത്തിന് കഴിഞ്ഞു. പലപ്പോഴും തിരക്കഥയില്* ഇവിടെ മാള ശങ്കരാടി കോമഡി എന്നു മാത്രം എഴുതിവെക്കുന്ന തിരക്കഥാകൃത്തുക്കളുണ്ടായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

    അത്തരമൊരു സീന്* പൊലിപ്പെടുത്തത് ഇല്ലാത്ത വാക്കുകള്* ചേര്*ത്ത് സംസ്*കൃതമെന്നു തോന്നിപ്പിക്കുന്ന ശ്*ളോകം ചൊല്ലിയും അതിന് ആരു കല്*പ്പിക്കാത്ത അര്*ഥം കല്*പ്പിച്ചുമായിരുന്നു. മാളയുടെ സംസ്*കൃതം കേട്ട വാ പൊളിച്ചു പോയ ശങ്കരാടിയും കൂടിയായപ്പോള്* എന്തിനോ പൂക്കുന്ന പൂ്ക്കളിലെ ആ സീന്* കൊഴുത്തു.

    തിരക്കൊഴിഞ്ഞപ്പോഴാണ് സത്യത്തിന്* മാളചേട്ടന് നല്ല വേഷങ്ങള്* കിട്ടിയതെന്നു തോന്നുന്നു. മീശമാധവനിലെ മുള്ളാണി പപ്പനൊക്കെ അത്തരം വേഷമായിരുന്നു. കാലിലെ ആണിരോഗം കാരണം കാലു നിലത്തുവെക്കാനാവാതെ കാലു കവച്ചു വെച്ചു നടക്കുന്ന മുള്ളാണിയുടെ ശരീരഭാഷയും ഭാവങ്ങളും മലയാളത്തിലെ മികച്ചൊരു കഥാപാത്രത്തെയാണ് സമ്മാനിച്ചത്. സല്ലാപത്തിലെ കുഞ്ഞുകുട്ടന്* ആശാരിയുടെ വേഷവും ഭൂതക്കണ്ണാടിയിലെ വേഷവും അതുപോലെയായിരുന്നു. ആദ്യകാലത്തും കോമഡിക്കപ്പുറം ജേസിയുടെ താറാവിലെ തങ്കിയെ പോലുള്ള വേഷങ്ങളില്* മാളയിലെ അഭിനേതാവിനെ കാണാമായിരുന്നു.

    21646_649383.jpg

    വര്*ഷങ്ങള്*ക്ക് മുമ്പ് താളവട്ടം എന്ന നാടകത്തിലെ സാമുവല്* എന്ന നടന്* വന്നിരുന്നെങ്കില്* മാള അരവിന്ദന്* ഉണ്ടാകുമായിരുന്നോ? ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചപ്പോള്* മറുപടി ഇങ്ങനെയായിരുന്നു. മറ്റൊരു മാള അരവിന്ദന്* ഉണ്ടാകുമായിരുന്നു. തബലിസ്റ്റ് മാള. തബല അദ്ദേഹത്തിന് ജീവശ്വാസമായിരുന്നു. അഭിനയത്തിലും ആ താളബോധം ഈ നടന്റെ കൈമുതലായിരുന്നു. അത് ഹാസ്യത്തിലായാലും ഗൗരവവേഷങ്ങളിലായാലും. തബലയോടുള്ള അദ്ദേഹത്തിന്റെ ആദരവും അര്*പ്പണവും നടനായിട്ടും കൈവിട്ടിട്ടുണ്ടായിരുന്നില്ല. സെറ്റില്* നിന്നു വീട്ടില്* എത്തിയാല്* ആ താളപ്പെരുക്കം കേള്*ക്കുമ്പോള്* അയല്*വാസികള്*ക്കറിയാമായിരുന്നു മാള വീട്ടിലെത്തിയെന്ന്.

    ആ പ്രാക്ടീസ് ശരീരം വയ്യാതാവുന്നതുവരെ അദ്ദേഹം തുടരുകയും ചെയ്തു. അവസാനകാലത്ത് കാല്*മുട്ടുവേദനയും പ്രമേഹവും ശരീരത്തെ തളര്*ത്തിയപ്പോഴും ആ മനസ്സിനെ തെല്ലും തളര്*ത്തിയിരുന്നില്ല. ക്യാമറയ്ക്ക് മുന്നില്* ആക്ഷന്* കേള്*ക്കുമ്പോള്* ഞാനെല്ലാം മറക്കും. മാളച്ചേട്ടന്* പറഞ്ഞു. ഈ ്അര്*പ്പണവും ആത്മാര്*ഥതയുമാണ് മാളചേട്ടനെ അനശ്വരനാക്കുന്നത്. ഈ വിയോഗം ഒരു തീരാനഷ്ടമാണെങ്കിലും ദു:ഖം മറക്കാന്* ഞങ്ങള്*ക്ക് മുന്നില്* താങ്കള്* അഭിനയിച്ച സിനിമകളുണ്ടല്ലോ. അതുമതി.
    Last edited by ~IronMan~; 30 January 2015, 17:13.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: മലയാളത്തിന്റെ മാള

    We will miss u , Malachetta.. Angane ennapetta oru kalakaran koodi yathrayayi.. May be in this new generation era , they are not relevent ...May u RIP
    DONATE & SUPPORT US




    Comment

    Working...
    X