തിരുവനന്തപുരം : രാജ്യത്തെ പിടിച്ചു കുലുക്കിയ ടു-ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കത്തോലിക്കാ വൈദികനെക്കുറിച്ച് സി. ബി. ഐ അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡി. എം.കെ നേതാവുമായ കനിമൊഴിയാണ് ഈ സംഘടനയുടെ രക്ഷാധികാരി. 'തമിഴ് മയ്യും' എന്ന സംഘടന വഴി ടു-ജി സ്പെക്ട്രം ഇടപാടിലെ പണം എത്തിയെന്ന് സി.ബി. ഐ ക്ക് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്നു.
കേരളത്തിലെ പല വൈദിക സംഘങ്ങളുമായും പുരോഹിതരുമായും വളരെ അടുത്ത ബന്ധം പുലര്*ത്തുന്ന ജഗത് കാസ്പര്* രാജ് എന്ന കത്തോലിക്കാ പുരോഹിതനാണ് ഈ സന്നദ്ധ സംഘടനയുടെ തലവന്*.
എവിടെ നിന്നുള്ള പണമാണ് ഈ സംഘടനയ്ക്ക് ലഭിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം സി. ബി. ഐ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുരോഹിതനെ വിശദമായി ചോദ്യം ചെയ്യും. കേരളത്തില്* ഇയാള്*ക്കുള്ള ബന്ധങ്ങളെക്കുറിച്ചും സി. ബി. ഐ അന്വേഷിക്കും. തമിഴ്നാട്ടിലെ കോട്ടാര്* രൂപതയുടെ കീഴിലുള്ള പുരോഹിതനെയാണ് കാസ്പര്* രാജ്.
സുനാമി ദുരിതാശ്വാസ നിധിയായി വന്* തുക തമിഴ് മയ്യുത്തിന് ലഭിച്ചിരുന്നു. ഇത് മറ്റ് പല ആവശ്യങ്ങള്*ക്കും ഉപയോഗിച്ചതായി സി. ബി. ഐ യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്*ഷമായുള്ള സംഘടനയുടെ വരവ് ചെലവ് കണക്കുകള്* വിശദമായി പരിശോധിക്കുന്നതിലൂടെ മാത്രമേ ഇക്കാര്യത്തില്* വ്യക്തത കൈവരികയുള്ളൂ.
തമിഴ് മയ്യം എന്ന സംഘടനയ്ക്ക് ഡി. എം. കെ യുമായുള്ള ബന്ധവും അന്വേഷണ
വിധേയമാക്കുന്നുണ്ട്. സ്പെക്ട്രം ഇടപാടില്* എത്ര കോടി രൂപയാണ് ഈ സംഘടന വഴി എത്തിയതെന്ന കണ്ടെത്തലാണ് ആദ്യ നടപടി.
കനിമൊഴിയുടെ താല്പര്യപ്രകാരം തന്നെയാണോ രക്ഷാധികാരിയായതെന്നും പരിശോധിക്കും.
കനിമൊഴിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ സ്ഥാനം ലഭിച്ചതെങ്കില്* അന്വേഷണം പുതിയ ദിശയിലേക്ക് മാറ്റും.
അക്കാര്യം തെളിഞ്ഞാല്* ഈ ഇടപാടുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്* കനിമൊഴിയെയും സി. ബി. ഐ ചോദ്യം ചെയ്യും.

Comment