കെ.കരുണാകരന്* അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ruthika
    • Nov 2006
    • 1469

    കെ.കരുണാകരന്* അന്തരിച്ചു


    മുതിര്*ന്ന കോണ്*ഗ്രസ് നേതാവും, മുന്* മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്* (92) അന്തരിച്ചു. ശ്വാസതടസത്തെയും, പനിയെയും തുടര്*ന്ന് ഡിസംബര്* 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്* പ്രവേശിപ്പിച്ച അദ്ദേഹം വൈകിട്ട് 5.30ഓടെയാണ് അന്തരിച്ചത്. മരണ സമയത്ത് മക്കളായ കെ. മുരളീധരനും കുടുംബവും പത്മജാ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.
    1918 ജൂലായ് അഞ്ചിന് കണ്ണൂരിലെ ചിറയ്ക്കലിലായിരുന്നു പ്രവര്*ത്തകര്* സ്നേഹപൂര്*വം ലീഡര്* എന്നു വിളിക്കുന്ന കെ. കരുണാകരന്റെ ജനനം. മൂന്ന് സഹോദരന്മാരും, ഒരു സഹോദരിയും ഉണ്ട്. കരുണാകര മാരാര്* എന്നാണ് പേരിട്ടതെങ്കിലും കരുണാകരന്* എന്ന് ജനന സര്*ട്ടിഫിക്കറ്റില്* പേര് രജിസ്റ്റര്* ചെയ്തു. അച്ഛന്* രാമുണ്ണിമാരാര്*, അമ്മ കല്യാണിയമ്മ.
    വടകര പ്രൈമറി സ്കൂള്*, ചിറയ്ക്കല്*, തലശ്ശേരി എന്നിവിടങ്ങളിലായി പഠിത്തം. എട്ടാം ക്ളാസില്* കണ്ണില്* വെള്ളംനിറയുന്ന അസുഖത്തോടെ പഠിത്തം മുടങ്ങി. ചികിത്സയ്ക്കും തുടര്*പഠനത്തിനുമായി തൃശൂരില്* വെള്ളാനിക്കരയില്* അമ്മാവന്മാരുടെ അടുത്ത് എത്തി. തൃശൂരില്* സര്*ക്കാര്* ഹൈസ്കൂളില്* ചേര്*ന്നെങ്കിലും അസുഖം കാരണം പഠിപ്പ് വീണ്ടും മുടങ്ങി. പിന്നീട് മഹാരാജാസ് ടെക്നോളജിക്കല്* ഇന്*സ്റ്റിറ്റ്യൂട്ടില്* ചിത്രരചന പഠിക്കാന്* ചേര്*ന്നു. അത് പൂര്*ത്തിയാക്കി ഡിപ്ളോമ നേടി.
    പിന്നീട് ചിത്രകല ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കളംമാറ്റി ചവിട്ടി. 1945-ല്* ചെമ്പുക്കാവ് വാര്*ഡില്* ജയിച്ചു. 1948ല്* കൊച്ചി നിയമസഭയിലേക്ക് ഒല്ലൂക്കരയില്*നിന്നുള്ള വിജയത്തോടെയാണ് കരുണാകരന്റെ പാര്*ലമെന്ററി ജീവിതത്തിന്റെ ആരംഭം. 49, 52, 54 വര്*ഷങ്ങളില്* തിരു കൊച്ചി നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കരുണാകരന്* പക്ഷേ, ഐക്യ കേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്* തൃശൂരില്*നിന്ന് പരാജയപ്പെട്ടു. 1952-ല്* തൃശൂര്* ഡി.സി.സി പ്രസിഡന്റായി. 69-ല്* വര്*ക്കിംഗ് കമ്മിറ്റി അംഗമാകുന്നതാണ് പാര്*ട്ടിയിലെ അടുത്ത സ്ഥാനലബ്ധി. കെ.പി.സി.സിയില്* അദ്ദേഹം ഭാരവാഹിയായിരുന്നിട്ടില്ല. 1954 ജൂണ്* 2ന് കരുണാകരന്* അമ്മാവന്* രാഘവന്*നായരുടെ മകള്* കല്യാണിക്കുട്ടിയമ്മയെ ജീവിത സഖിയാക്കി.
    1965-ല്* മാള രൂപംകൊണ്ടപ്പോള്* കരുണാകരന്* സ്ഥാനാര്*ത്ഥിയായി. 95-ല്* നിയമസഭാംഗത്വം ഒഴിയുന്നതുവരെ 30 വര്*ഷക്കാലം അദ്ദേഹം നിയമസഭയില്* മാളയെ പ്രതിനിധീകരിച്ചു. 71-ല്* കരുണാകരന്* ആഭ്യന്തര മന്ത്രിയായി.
    1977-ല്* അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്*ഗ്രസ് രാജ്യത്തെല്ലായിടത്തും കടപുഴകിവീണപ്പോള്* കരുണാകരന്റെ നേതൃത്വത്തില്* കേരളത്തില്* വിജയിച്ചുകയറി. ഐക്യമുന്നണിക്ക് 111 സീറ്റ്. 77 മാര്*ച്ച് 25ന് കരുണാകരന്* മുഖ്യമന്ത്രിയായെങ്കിലും രാജന്* കേസ് വിധിയെത്തുടര്*ന്ന് അടുത്തമാസം 25ന് രാജിവയ്ക്കേണ്ടിവന്നു. 81-ല്* കരുണാകരന്* വീണ്ടും മുഖ്യമന്ത്രി. കാസ്റ്റിംഗ് വോട്ടിന്റെ പിന്*ബലത്തില്*നിന്ന ആ സര്*ക്കാരിനെ ലോനപ്പന്* നമ്പാടന്* വീഴ്ത്തി. 82-ല്* കരുണാകരന്* മൂന്നാമതും മുഖ്യമന്ത്രിയായി. 91-ല്* കരുണാകരന്* നാലാംതവണ മുഖ്യമന്ത്രിയായി.
    2005 മേയ് ഒന്നിനാണ് ഒടുവില്* പിളര്*പ്പ് വരുന്നത്. ഐ. എന്*.സി (ഐ) എന്ന് ആദ്യം പേരിട്ട പാര്*ട്ടി പിന്നീട് ഡി. ഐ. സിയായി. ഡി. ഐ.സി പിന്നീട് എന്*.സി.പിയില്* ലയിച്ചു. രണ്ടരവര്*ഷത്തിനുശേഷം 2007 ഡിസംബര്* 31ന് കരുണാകരന്* കോണ്*ഗ്രസിലേക്ക് തിരികെയെത്തി.


  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: കെ.കരുണാകരന്* അന്തരിച്ചു

    thanx for the news.. very sad news for political word in kerala , all india too... avasanam angeru maranathinu keezhadangi..
    DONATE & SUPPORT US




    Comment

    Working...
    X