റിയാദ്: നഗര കേന്ദ്രമായ ബത്ഹയിലുണ്ടായ തീപ്പിടിത്തത്തില്* അഞ്ച് മലയാളികളും ഒരു മംഗലാപുരം സ്വദേശിയുമടക്കം ഏഴു പേര്* മരിച്ചു. മരിച്ച മറ്റൊരാള്* നേപ്പാള്* സ്വദേശിയാണ്. അപകത്തില്* രണ്ടു പേര്*ക്ക് പരിക്കേറ്റിട്ടുണ്ട്. ബത്ഹ ഫിലിപ്പൈനി മാര്*ക്കറ്റിനും ഗുറാബി സ്ട്രീറ്റിനുമിടയിലുള്ള അല്* സുവൈലിം സൂപ്പര്* മാര്*ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്* നിലയിലാണ് തീപ്പിടിത്തം. ഇന്നലെ പുലര്*ച്ചെ രണ്ടരയോടെയാണ് അപകടം. മരിച്ചവരെല്ലാം അല്* സുവൈലിം സൂപ്പര്* മാര്*ക്കറ്റിലെ ജീവനക്കാരാണ്.
മലപ്പുറം നിലമ്പൂര്* കരുളായി പുള്ളിയില്* സ്വദേശി ഉള്*പിലാപ്പറ്റ സുലൈമാന്* (30), നിലമ്പൂര്* എടക്കര കാരപ്പുറം ചുള്ളികുളവന്* അഹ്മദ് കബീര്* (37), തൃശൂര്* പഴയന്നൂര്* വെന്നൂര്* മാഞ്ചാടിയില്* അബ്ദുറഹീം (30), ആലപ്പുഴ മാവേലിക്കര കല്ലുമല സ്വദേശി ചെങ്കിലാത്ത് കുറ്റിയില്* ഷാജി എന്ന തോമസ് (35), തൃശൂര്* കൊടുങ്ങല്ലൂര്* അഴീക്കോട് മുനക്കല്* ബീച്ച് സ്വദേശി പോണത്ത് അജിത് (26) എന്നിവരാണ് മരിച്ച മലയാളികള്*. മംഗലാപുരം കുന്താപുരം കോട്ട സ്വദേശി മുഹമ്മദ് (48), നേപ്പാള്* മൊന്*താരി ജില്ലയിലെ ബന്*ചൗധി സ്വദേശി രാകേഷ് ഷാ (24) എന്നിവരാണ് മരിച്ച മറ്റുള്ളവര്*. അപകടത്തില്* പരിക്കേറ്റ കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുഹമ്മദലി, എറണാകുളം മൂവാറ്റുപുഴ സ്വദേശി നിയാസ് എന്നിവരെ റിയാദ് ശുമൈസി കിങ് ഫഹദ് മെഡിക്കല്* സിറ്റി ആശുപത്രിയില്* പ്രവേശിപ്പിച്ചു. ഇതില്* മുഹമ്മദലിയുടെ പരിക്ക് ഗുരതരമാണ്. മൃതദേഹങ്ങള്* ശുമൈസി കിങ് ഫഹദ് മെഡിക്കല്* സിറ്റി ആശുപത്രി മോര്*ച്ചറിയിലാണുള്ളത്.