ബ്രിയോ ഡീസല് അടുത്തവര്ഷം

ഹോണ്ടയുടെ ചെറുകാര് ബ്രിയോയുടെ ഡീസല് പതിപ്പ് 2013 ഓടെ വിപണിയില് എത്തിയേക്കും. ഡീസല് കാറുകളുടെ ഡിമാന്ഡ് ഉയരുകയും പെട്രോള് കാറുകള്ക്ക് ആവശ്യക്കാര് കുറയുകയും ചെയ്ത സാഹചര്യത്തില് ഡീസല് എന്ജിന് ഉടന് വികസിപ്പിക്കാന് ഗവേഷണ വിഭാഗത്തിന് ഹോണ്ട നിര്ദ്ദേശം നല്കിക്കഴിഞ്ഞു. വേണ്ടിവന്നാല് ഡീസല് എന്ജിന് മറ്റ് നിര്മ്മാതാക്കളില്നിന്ന് വാങ്ങുന്ന കാര്യവും ഹോണ്ട പരിഗണിക്കുന്നുണ്ട്.
ഡീസല് എന്ജിനുമായി നിരത്തിലിറങ്ങുന്ന ഇന്ത്യയിലെ ആദ്യ ഹോണ്ട കാറാവും ബ്രയോ. സിറ്റി, ജാസ് കാറുകളുടെ ഡീസല് പതിപ്പുകളും പിന്നാലെ വിപണിയിലെത്തും. പെട്രോള് വില അടിക്കടി ഉയരുന്ന സാഹചര്യത്തില് രാജ്യത്തെ പെട്രോള് കാറുകളുടെ വില്പ്പനയില് 15 ശതമാനം കുറവ് വന്നിട്ടുണ്ട്. അതേസമയം ഡീസല് കാറുകളുടെ വില്പ്പന 35 ശതമാനം ഉയര്ന്നു.
ഹോണ്ടയ്ക്കു പിന്നാലെ റെനോയും ഡീസല് കാറുകള് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. സി.എന്.ജി വാഹനങ്ങളുടെ സാധ്യതയാണ് ഫോക്സ് വാഗണ് പരിഗണിക്കുന്നത്. ഹ്യുണ്ടായ് അടക്കമുള്ള നിര്മ്മാതാക്കള് നിരവധി ആനുകൂല്യങ്ങള് പെട്രോള് കാറുകള് വാങ്ങുന്നവര്ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്

Comment