രാമക്ഷേത്രം പണിയാന്* നരസിംഹറാവു ശ്രമിച്&

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    രാമക്ഷേത്രം പണിയാന്* നരസിംഹറാവു ശ്രമിച്&




    രാമക്ഷേത്രം പണിയാന്* നരസിംഹറാവു ശ്രമിച്ചു!
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    ചൊവ്വ, 12 ജനുവരി 2010( 17:04 IST )



    <!--
    --> <!--Image-->



    <!--endImage--> കര്**സേവകര്* ബാബറി മസ്ജിദ് പൊളിച്ചയുടന്* തല്**സ്ഥാനത്ത് രാമക്ഷേത്രം പണിത് സംഘപരിവാറിനെ ഞെട്ടിക്കാന്* കോണ്**ഗ്രസ് നേതാവും അന്നത്തെ പ്രധാനമന്ത്രിയും ആയിരുന്ന നരസിംഹറാവു പദ്ധതികള്* ആസൂത്രണം ചെയ്തതായി വെളിപ്പെടുത്തല്*. പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയിന്റ്* സെക്രട്ടറിയും റാവുവിന്റെ ഉപദേശകനുമായിരുന്ന (ഇന്*ഫര്*മേഷന്* അഡ്വൈസര്*) റിട്ടയേര്*ഡ്* ഐഎഎസ്* ഓഫിസര്* പിവിആര്*കെ പ്രസാദ്* എഴുതിയ ?അസലു ഏമി ജലിഗിം*ദം*ടേ? (സത്യത്തില്* നടന്നതെന്ത്) എന്ന തെലുങ്ക് പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്* ഉള്ളത്.

    തര്*ക്കപ്രദേശത്ത് നിലനിന്നിരുന്ന മന്ദിരം സംഘപരിവാര്* അംഗങ്ങള്* പൊളിക്കില്ല എന്നൊരു ഉറപ്പ് അദ്വാനിയും വാജ്*പേയിയും നരസിംഹറാവുവിന് നല്**കിയിരുന്നു. എന്നാല്* അക്രമാസക്തരായ കര്**സേവകര്* മന്ദിരം പൊളിച്ചത് നരസിംഹറാവുവിന് ഞെട്ടലുണ്ടാക്കി. അദ്വാനിയും വാജ്*പേയിയും അറിയാതെയാണ് കര്**സേവകര്* ഇത്തരമൊരു നീക്കം നടത്തിയത്. മന്ദിരം പൊളിക്കുന്ന കാര്യം റാവുവിനോ അദ്വാനിക്കോ വാജ്*പേയിക്കോ അറിയാമായിരുന്നില്ല.

    ഹിന്ദുമതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്* സംഘപരിവാറിന് അപ്രമാദിത്വം കല്**പ്പിച്ച് കൊടുക്കാന്* പാടില്ലെന്ന അഭിപ്രായക്കാരനായിരുന്നു റാവു. അതുകൊണ്ടുതന്നെ, സംഘപരിവാറിനെ മാറ്റിനിര്*ത്തി, തര്*ക്കസ്ഥലത്ത് ഒരു രാമക്ഷേത്രം പണികഴിക്കാന്* റാവു തന്ത്രങ്ങള്* മെനഞ്ഞു. ഹിന്ദു മഠങ്ങള്*, പീഠങ്ങള്*, സംഘടനകള്* എന്നിവയില്* നിന്നെല്ലാമുള്ള പ്രതിനിധികളെ ഉള്*പ്പെടുത്തി രാഷ്ട്രീയക്കാരെ പൂര്*ണമായും ഒഴിവാക്കിയാണ്* റാവു രാമാലയം ട്രസ്റ്റ്* സ്ഥാപിച്ചത്*. കാഞ്ചി, ദ്വാരക, ബദരീനാഥ്*, പുരി, ശൃംഗേരി എന്നിവിടങ്ങളിലെ ശങ്കരാചാര്യന്മാര്*, വടക്കുനിന്നുള്ള ശ്രീ വൈഷ്ണവ സന്ന്യാസിമാര്* തുടങ്ങിയവരെയാണ്* വല്ലഭാചാര്യയിലെ ഗുരുജിമാര്* എന്നിവരെയാണ്* കമ്മിറ്റിയില്* ഉള്*പ്പെടുത്തിയിരുന്നത്*.

    രാമക്ഷേത്ര നിര്*മാണം എന്ന മുദ്രാവാക്യവുമായി 1993-ല്* ബിജെപി നാല് സംസ്ഥാനങ്ങളിലെ (യു*പി, ഹിമാചല്* പ്രദേശ്, രാജസ്ഥാന്*, മധ്യപ്രദേശ്) നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്* റാവു ആകെ അസ്വസ്ഥനായിരുന്നു. ?രാമന്റെ പേറ്റന്റ് ഏറ്റെടുക്കാന്* ബിജെപി ആരാണ്? നമുക്ക് ബിജെപിയോട് മത്സരിച്ച് ജയിക്കാം. എന്നാല്* ശ്രീരാമഭഗവാനോട് മത്സരിച്ച് ജയിക്കാന്* നമുക്കാവുമോ? റാവു തന്നോട് ചോദിച്ചതായി പിവിആര്*കെ പ്രസാദ്* എഴുതുന്നു. എന്നാല്* 1995-ല്* പൊതുതെരഞ്ഞെടുപ്പ് വന്നതോടെ റാവുവിന്റെ തന്ത്രങ്ങള്* പാളി. തെരഞ്ഞെടുപ്പില്* ബിജെപിയില്* നിന്ന് കോണ്**ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ മതേതര കൂട്ടായ്മയുടെ നേതൃത്വത്തില്* രാമക്ഷേത്രമെന്ന ആശയം പൊലിയുകയായിരുന്നു.

    നരസിംഹറാവുവിനെ ഒരു ദീര്*ഘദര്*ശിയായ നേതാവായാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. ബാബറി മസ്ജിദ് തകര്*ത്തതിന്റെ ഉത്തരവാദിത്തം റാവുവിന് മേല്* കെട്ടിവയ്ക്കപ്പെടുകയായിരുന്നുവെന്നും പ്രസാദ് എഴുതുന്നു. വക്കീലന്മാര്*ക്ക് നല്**കാന്* പൈസ കയ്യില്* ഇല്ലാത്തതിനാല്* ബഞ്ചാര ഹില്**സിലുള്ള തന്റെ വീട് വില്*ക്കാന്* കൂട്ടുകാരെ ഏല്*പ്പിച്ച റാവുവിനെയും ഈ പുസ്തകത്തില്* കാണാം. പ്രസാദിന്റെ പുസ്തകം ഇപ്പോള്* പുറത്ത് വന്നിരിക്കുന്നത് തെലുങ്കില്* ആണെങ്കിലും അടുത്തുതന്നെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാകും എന്നറിയുന്നു.

    കോണ്**ഗ്രസിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്*ഷികം നടക്കുന്ന വേളയില്* മുന്* പ്രധാനമന്ത്രിയായ നരസിംഹറാവുവിനെ പറ്റി സോണിയ അടക്കമുള്ള നേതാക്കള്* പരാമര്*ശിക്കാതെയിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
    DONATE & SUPPORT US




Working...
X