പേടിക്കണ്ട; ലോകമവസാനിക്കാന്‍* ആറ് മിനിറ്റുകൂടിയുണ്ട്! <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
ന്യൂയോര്*ക്ക്, വെള്ളി, 15 ജനുവരി 2010( 12:09 IST )
<!--
--> <!--Image-->

<!--endImage--> ലോകം ഇപ്പോള്‍* അവസാനിക്കാറായി എന്ന് വിലപിക്കുന്നവര്‍*ക്ക് ആശ്വസിക്കാന്‍* വകനല്*കിക്കൊണ്ട് അന്ത്യവിധി ദിന ക്ലോക്ക് ഒരു മിനിറ്റ് പിറകോട്ട് നീങ്ങി. അന്ത്യ വിധിയിലേക്ക് നേരത്തെ അഞ്ച് മിനിറ്റുണ്ടായിരുന്നത് ഇപ്പോള്‍* ആറ് മിനിറ്റായി വര്*ദ്ധിച്ചു.
കഴിഞ്ഞ 55 വര്*ഷത്തെ ആണവ ഭീകരത അളക്കുന്ന ബാരോ മീറ്ററാണ് ?ഡൂംസ് ഡേ ക്ലോക്ക്? എന്ന സാങ്കല്**പിക ഘടികാരം. ആണവ ഭീതി വര്*ദ്ധിക്കുന്നതിനനുസരിച്ച് ക്ലോക്ക് മുന്നോട്ട് നീങ്ങുകയും ഇത് 12ലെത്തുമ്പോള്‍* അഥവാ മിഡ്നൈറ്റ് ഹവറിലെത്തുമ്പോള്* ലോകം അവസാനിക്കുമെന്നുമാണ് കണക്കുകൂട്ടപ്പെടുന്നത്. ആണവ നിര്*വ്യാപനം സംബന്ധിച്ച ലോക രാഷ്ട്രങ്ങളുടെ ഉദ്യമങ്ങളും ചര്*ച്ചകളും പുരോഗതി കണ്ടുതുടങ്ങുന്നതാണ് ക്ലോക്ക് പിറകോട്ട് നീങ്ങാന്‍* കാരണമെന്ന് ?ബുള്ളറ്റിനില്‍* ഓഫ് ആറ്റോമിക്ക് സൈന്‍*റിസ്റ്റ്സ്? മാഗസിന്* അറിയിച്ചു.
അമേരിക്ക ജപ്പാനില്‍* ബോംബ് വര്*ഷിച്ചതിനെത്തുടര്*ന്ന് 1947 ലാണ് മാഗസിന്* ഇത്തരമൊരു ക്ലോക്കിന് രൂപം നല്*കിയത്. അന്ന് കേവലം ഏഴ് മിനിറ്റ് മാത്രമായിരുന്നു മിഡ്നൈറ്റ് ഹവറിന് അവശേഷിച്ചിരുന്നത്. എന്നാല്‍* പിന്നീടുള്ള ആഗോള മാറ്റങ്ങള്‍*ക്കനുസരിച്ച് ക്ലോക്ക് സമയത്തില്‍* 18 തവണ മാറ്റങ്ങള്‍* വരുത്തി.
2007 ജനുവരിയില്‍* ക്ലോക്ക് മിഡ്*നൈറ്റ് ഹവറിന് അഞ്ച് മിനിറ്റ് അകലെവരെയെത്തി. ആഗോള താപനവും ഇറാന്*റെ ആണവ പദ്ധതികളും യുറേനിയം, പ്ലൂട്ടോണിയം പോലുള്ള ആണവ സാമഗ്രികളുടെ അന്താരാഷ്ട്ര ഇടപാടുകളുമാണ് ക്ലോക്കിന്*റെ ചലനം വേഗത്തിലാക്കിയത്.
എന്നാല്‍* കഴിഞ്ഞ രണ്ട് വര്*ഷത്തില്* ആണവ മേഖലയില്‍* കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍* വിലയിരുത്തി. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും ലോക രാഷ്ട്രങ്ങള്‍* ഗൌരവകരമായി ചിന്തിച്ചുതുടങ്ങി. ആണവ സുരക്ഷാ വിഷയത്തിലും കാലാവസ്ഥ സുസ്ഥിരതയിലും യുഎസ്, യൂറോപ്യന്‍* യൂണിയന്*, റഷ്യ, ഇന്ത്യ, ചൈന, ബ്രസീല്‍* തുടങ്ങിയ ലോക ശക്തികള്‍* യോജിച്ച് നീങ്ങുന്നത് കണക്കിലെടുത്താണ് ക്ലോക്ക് സമയം ഒരു മിനിറ്റ് പിറകോട്ട് നീക്കാന്‍* ബി*എ*എസ് തയ്യാറായത്.





Comment