ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം!


    ഗാന്ധിജിക്ക് രാഷ്ട്രത്തിന്റെ പ്രണാമം!
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    ശനി, 30 ജനുവരി 2010( 11:21 IST )


    <!--
    --> <!--Image-->



    <!--endImage--> ഒരു ജീവിതം മുഴുവന്* പാരതന്ത്ര്യത്തിന്*റെ ഇരുട്ടിനെ ഇല്ലാതാക്കാനായി എരിച്ചു തീര്*ത്ത മഹാത്യാഗിയുടെ ഓര്*മ്മയില്* ഇന്ന് ഭാരതം കുമ്പിടുന്നു. ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അറുപത്തിരണ്ടാം രക്തസാക്ഷിത്വ ദിനം. സഹിഷ്ണുതയ്ക്കും സമത്വത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാത്യാഗിയെ നമുക്ക് ഈ ദിനത്തില്* സ്മരിക്കാം.

    ഇന്ത്യാ വിഭജനത്തെ തുടര്*ന്നുണ്ടായ വര്*ഗീയ ലഹളകള്* നാടിനെ വീര്*പ്പുമുട്ടിച്ച കാലമായിരുന്നു 1948 ന്*റെ തുടക്കം. ജനുവരിയില്* ഡല്*ഹിയില്* എത്തിയ ഗാന്ധിജിക്ക് പലയിടത്തും എതിര്*പ്പിന്*റെ ലഞ്ചനകള്* ഉണ്ടെന്ന് മനസ്സിലാക്കാനായി. അന്ന് ഭരണത്തിലും അസ്വസ്ഥതകള്* നിറഞ്ഞിരുന്നു. ഇവ പരിഹരിക്കാനായി ഡല്*ഹിയിലെത്തിയ ഗാന്ധിജിക്ക് തന്*റെ ജീവിത ദൌത്യം തുടരാനായില്ല.

    1948
    ജനുവരി 30 ന് പ്രാര്*ത്ഥനാ യോഗത്തില്* പങ്കെടുക്കാനായി പൌത്രിമാരായ ആഭയുടെയും മനുവിന്*റെയും തോളില്* കൈവച്ച് വേദിയിലേക്ക് നടന്നടക്കുകയായിരുന്നു ഗാ*ന്ധിജി. എന്നാല്*, അദ്ദേഹത്തിന് മരണ വാറണ്ടുമായി നാഥുറാം വിനായക് ഗോഡ്സേ, നാരായണ്* ആപ്തെ, വിഷ്ണു കാര്*ക്കറെ എന്നിവരും അവിടെ കാത്ത് നില്*പ്പുണ്ടായിരുന്നു.

    ഗാന്ധിജി അടുത്ത് എത്തിയപ്പോള്* ഗോഡ്സേ അഭിവാദനം ചെയ്യാനെന്ന മട്ടില്* അദ്ദേഹത്തിന്*റെ മുന്നില്* ഒന്നു കുനിഞ്ഞു, പിന്നെ കൈത്തോക്കില്* നിന്ന് മൂന്ന് വെടിയുണ്ടകള്* ചീറിയെത്തി ആ മഹത്തായ ജീവിതത്തെ തട്ടിയെടുത്തു. സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മമുറയിലൂടെ ഒരു മഹാ മുന്നേറ്റം നടത്തിയ നമ്മുടെ രാ*ഷ്ട്രപിതാവ് തന്*റെ എഴുപത്തിയെട്ടാം വയസ്സില്* രക്ത സാക്ഷിയായി.

    അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തുക്കളും അനുയായികളും ആ ഓര്*മ്മയുടെ ഭാഗമായി ചിതാഭസ്മം സൂക്ഷിച്ചിരുന്നു. ഇതെല്ലാം പിന്നീട് പലപ്പോഴായി നിമജ്ജനം നടത്തി. ഇത്തരത്തില്* അവസാനത്തേത് എന്ന് കരുതുന്ന ചിതാഭസ്മ ഭാഗം ഇന്ന് ദക്ഷിണാഫ്രിക്കയില്* കടലില്* നിമജ്ജനം ചെയ്തു. കഴിഞ്ഞ 62 വര്*ഷമായി ഒരു അനുയായി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിതാഭസ്മമാണ് ഇന്ന് നിമജ്ജനം ചെയ്തത്.

    ഗാന്ധിജിയുടെ അറുപതാം ചരമ വാര്*ഷിക ദിനത്തില്* അദ്ദേഹത്തിന്*റെ ബന്ധുക്കള്* ഹിന്ദു ആചാര പ്രകാരം ചിതാഭസ്മം നിമജ്ജനം ചെയ്തിരുന്നു. തെക്കന്* മുംബൈയിലെ ഗിര്*ഗോം ചൌപാത്തില്* ഗാന്ധിജിയുടെ പിന്**മുറക്കാര്* 2008 ജനുവരി 30 ന് ആയിരുന്നു ചിതാഭസ്മ നിമജ്ജനം നടത്തിയത്.
    DONATE & SUPPORT US




Working...
X