ഷക്കീരയുമായി പ്രണയമില്ലെന്ന് നദാല്* <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>ലണ്ടന്*, ചൊവ്വ, 16 ഫെബ്രുവരി 2010( 16:49 IST )</small>
--> <!--Image-->

<!--endImage--> പ്രശസ്ത് പോപ് ഗായിക ഷക്കീരയുമായി പ്രണയമില്ലെന്ന് ടെന്നീസ് താരം റാഫേല്* നദാല്*. റാഫയും ഷക്കീരയും ഇടയ്ക്കിടെ കൂടിക്കാഴ്ച നടത്താറുണ്ടെന്ന റിപ്പോര്*ട്ടുകളെ തുടര്*ന്നാണ് ഇരുവരും തമ്മില്* പ്രണയത്തിലാണെന്ന വാര്*ത്ത പുറത്തുവന്നത്. ഇരുവരും തമ്മില്* മിയാമിയിലും ഫ്ലോറിഡയിലും വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
മിയാമി മാസ്റ്റേഴ്സില്* പങ്കെടുക്കാനായി എത്തിയപ്പോഴാണ് നദാല്* കൊളംബിയന്* ഗായികയെയും കാണാന്* സമയം കണ്ടെത്തിയത്. എന്നാല്* ഇതൊരു യാദൃശ്ചിക കൂടിക്കാഴ്ച മാത്രമായിരുന്നുവെന്ന് നദാലിന്*റെ വക്താവ് ബെനിറ്റോ പെരസ് പറഞ്ഞു. മിയാമിയിലെ ഹോട്ടലില്* വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ആ സമയത്ത് ഞങ്ങളെല്ലാവരും അദ്ദേഹത്തിന്*റെ കൂടെ ഉണ്ടായിരുന്നു. അതൊരു ഔപചാരിക കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ബെനറ്റിസ് വ്യക്തമാക്കി. ഈ മാസമാദ്യം തന്*റെ പ്രതിശ്രുത വരന്* അന്*റോണിയോ ഡി ല റുവയുമൊത്ത് ഷക്കീര മുപ്പത്തിമൂന്നാം ജന്**മദിനം ആഘോഷിച്ചിരുന്നു.
നദാലാകാട്ടെ തന്*റെ ഹൈസ്കൂള്* സുഹൃത്ത് മരിയ ഫ്രാന്*സിസ്കയുമൊത്ത് ഡേറ്റിംഗിലുമാണ്. ഇതൊക്കെയാണെങ്കിലും ഷക്കീരയുടെ ഹൃദയത്തിലേക്ക് നദാല്* എയ്സ് തൊടുത്തുകഴിഞ്ഞുവെന്നാണ് അണിയറ സംസാരം





Comment