ലോകത്തിലെ ഏറ്റവും വിലേറിയ കാര്* കീ പുറത്തിറക്കി<!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
<small>ലണ്ടന്*, ഞായര്*, 21 ഫെബ്രുവരി 2010( 12:38 IST )</small>
--> <!--Image-->

<!--endImage--> ഒരു ലക്ഷം രൂപയുടെ കാര്* ഇറങ്ങുന്ന കാലത്ത് 20,000 പൌണ്ട് (1,426,518.32 രൂപ) വിലയുള്ളൊരു കാര്* കീ. സംശയിക്കേണ്ട ജെയിംസ് ബൊണ്ട് സിനിമയിലൊന്നുമല്ല ഈ കാര്* കീ. യാഥാര്*ത്ഥ്യം തന്നെയാണ്. ലണ്ടനിലെ ജെയ്ഗര്*-ലെ കൌള്*ട്രെയാണ് ആസ്റ്റണ്* മാര്*ട്ടിന്* കാറുകള്*ക്കായി വിലയേറിയ കാര്* കീ പുറത്തിറക്കി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
ഇത്രയും വില നല്*കാന്* ഇതിലെന്തിരിക്കുന്നു എന്നോര്*ത്ത് തല പുകയ്ക്കേണ്ട. കാഴ്ചയില്* ബോണ്ടിന്*റെ കൈയിലെ വാച്ച് പോലെ തോന്നിക്കുന്ന കീയില്* ഒന്നു തൊട്ടാല്* ഉടമസ്ഥന്*റെ മുഖം തിരിച്ചറിയാനാവുന്ന സംവിധാനമുണ്ട്. പിന്നെ കീയിലെ എട്ടിനും ഒമ്പതിനും ഇടയിലുള്ള ഭാഗത്ത് ഉടമസ്ഥനൊന്ന് തൊട്ടാല്* ഡോറുകള്* തനിയെ തുറക്കും.
എതിര്*വശത്ത് തൊട്ടാല്* ഡോര്* തനിയെ അടയും. കീയുടെ ഇരുവശത്തും ഒരു പോലെ സ്പര്*ശിച്ചാല്* ലൈറ്റുകള്* തനിയെ തെളിയും. നിങ്ങളുടെ കാര്* എവിടെയാണ് പാര്*ക്ക് ചെയ്തിരിക്കുന്നതെന്നോര്*ത്ത് തലപുകയ്ക്കേണ്ട എന്നര്*ത്ഥം. 18 മാസത്തെ ഗവഷണത്തിനുശേഷമാണ് ഇത്തരമൊരു കീ പുറത്തിറക്കിയതെന്ന് നിര്*മാതാക്കള്* പറയുന്നു.





Comment