അപമാനമാവുന്ന ?സ്വാമി മനുഷ്യര്*?*!
<small>ശനി, 6 മാര്*ച്ച് 2010( 14:46 IST )</small>
<!--
--> <!--Image-->

<!--endImage--> സ്വയം സ്വാമിമാരായും ദൈവങ്ങളായും മാറുന്നവര്* കാലക്രമേണ ക്രിമിനലുകളായി മാറുന്നത് ഇന്ത്യയുടെ പുതിയകാല ചരിത്രമാണ്. ഇവരുടെ ചെയ്തികള്* ഒരു സന്തോഷ് മാധവനിലോ നിത്യാനന്ദയിലോ ഒതുങ്ങുന്നില്ല. എന്നാല്*, ഇവരെ ഭയക്കാനും ആരാധിക്കാനും നമ്മുടെ സാംസ്കാരിക നായകന്**മാരും രാഷ്ട്രീയ നേതാക്കളും ഒട്ടും പിന്നോട്ടല്ല എന്നത് ഒരു ദു:ഖ സത്യമാണ്.
സമൂഹത്തെ ഉടച്ചുവാര്*ക്കാന്* മുന്നിട്ടിറങ്ങിയ പരിഷ്കര്*ത്താക്കള്* സിനിമക്കാര്*ക്ക് ഗ്ലാമര്* പാടില്ല എന്നു പോലും വാദിക്കുമ്പോള്* നിത്യാനന്ദനെയും ശിവ് മുരാത് ദ്വിവേദിയെയും പോലെയുള്ള ആള്* ദൈവങ്ങളുടെ ചെയ്തികളെ കുറിച്ച് സമയോചിതമായി പ്രതികരിക്കാന്* വിസമ്മതിക്കുന്നു. സാംസ്കാരിക പരിഷ്കര്*ത്താക്കളുടെ മൌനം അങ്ങിനെ നില്*ക്കട്ടെ. രാഷ്ട്രീയ നേതാ*ക്കള്* ഇത്തരക്കാരെ വളര്*ത്താന്* ഒരു പടി മുന്നില്* നില്*ക്കുന്നു. തെരഞ്ഞെടുപ്പിനും മുമ്പ് അനുഗ്രഹം വാരിക്കൂട്ടാന്* ഇവരുടെ മുന്നില്* തല മണ്ണില്* പുതച്ച് നില്*ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്* നമുക്കെല്ലാം സുപരിചിതമാണല്ലോ?
സ്വാര്*ത്ഥ ലാഭത്തിനും നിമവിരുദ്ധ പ്രവര്*ത്തനങ്ങള്*ക്കും മറയായിട്ടല്ലാതെ സന്യാസത്തെ കാണുന്നവര്* ഇല്ല എന്ന് ആര്*ക്കും പറയാന്* സാധിക്കില്ല. എന്നാല്*, നിത്യാനന്ദനെയും സന്തോഷ് മാധവനെയും പോലെയുള്ളവരെ വിമര്*ശിക്കുമ്പോള്* മത സംഘടനകള്* ചാടിവീണ് ഹിംസിക്കും എന്ന് ആരെങ്കിലും ഭയപ്പെടുന്നുവെന്ന് പറഞ്ഞാല്* അത് പൊള്ളത്തരമാണെന്നേ പറയാന്* കഴിയൂ. മതത്തെ വളര്*ത്താന്* അല്ലെങ്കില്* പരിപാലിക്കാന്* ആഗ്രഹിക്കുന്നവര്* കപട കാഷായ ധാരികളെ തിരിച്ചറിയുക തന്നെ ചെയ്യും. അല്ലെങ്കില്* അങ്ങനെയുള്ള തിരിച്ചറിവ് നല്*കേണ്ടത് മതസംഘടനകളുടെയും സാംസ്കാരിക നായകന്**മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും കൂട്ടായ കര്*ത്തവ്യമാണ്.
ഇപ്പോള്* നമുക്ക് മുന്നില്* മൂന്ന് സ്വാമിമാരുടെ വാര്*ത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. ഡല്*ഹിയില്* സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ ശിവ് മുരാത് ദ്വിവേദി, തിരുവണ്ണാമലയിലെ നിത്യാനന്ദ, യുപിയിലെ കൃപാലു മഹാരാജ് എന്നീ മൂന്ന് സ്വാമിമാരുടെ ലീലാവിലാസങ്ങള്* അവര്* ആത്മീയ പാതയിലല്ല എന്ന സന്ദേശമെങ്കിലും നമുക്ക് നല്*കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ദക്ഷിണ ഡല്*ഹിയിലെ ആശ്രമത്തില്* നിന്ന് ശിവ് മുരാതിനൊപ്പം മറ്റൊരു പുരുഷനെയും രണ്ട് എയര്*ഹോസ്റ്റസുമാര്* ഉള്*പ്പെടെ ആറ് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയക്കാ*രുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്ന ഇയാള്* ലൈംഗിക വ്യാപാരത്തിലൂടെ കോടിക്കണക്കിനു രൂപ സമ്പാദിച്ചു എന്നും പൊലീസ് കരുതുന്നു. എന്നാല്*, പിടിയിലായാലും സമ്മര്*ദ്ദങ്ങളെ അതിജീവിച്ച് ഇയാള്*ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
ചലച്ചിത്ര നടിയുമായി കിടക്ക പങ്കിട്ടത് ടെലിവിഷന്* ചാനലുകാര്* സം*പ്രേക്ഷണം ചെയ്തതാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പോലും പരിചയമുണ്ടായിരുന്ന സ്വാമി നിത്യാനന്ദന്റെ ?ആത്മീയ യാത്രയ്ക്ക്? താല്*ക്കാലികമായെങ്കിലും തടസ്സമുണ്ടായിരിക്കുന്നത്. നിത്യാനന്ദന്റെ വഡോദരയിലെ ആശ്രമത്തില്* രണ്ട് തവണ മോഡി സന്ദര്*ശനം നടത്തിയെന്നും അതിലൊരു തവണ പുസ്തക പ്രകാശനത്തിനായാണ് പോയതെന്നുമുള്ള വാര്*ത്തകള്* ഇപ്പോള്* പുറത്തുവരുന്നുണ്ട്.
കരുണാനിധി നിത്യാനന്ദനെതിരെ കര്*ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു എങ്കിലും ഇത്തരം രംഗങ്ങള്* ടെലിവിഷന്* ചാനലുകള്* സം*പ്രേക്ഷണം ചെയ്യരുത് എന്നും അങ്ങനെയുള്ള തെളിവുകള്* സര്*ക്കാരിനോ അന്വേഷണ സംഘത്തിനോ കൈമാറണമെന്നും പറഞ്ഞതും ശ്രദ്ധേയമാണ്. മാധ്യമ ധര്*മ്മം അനുസരിച്ച് നിയമത്തിന്റെ പരിമിതികള്*ക്കുള്ളില്* നിന്ന് ആദ്യം വാര്*ത്ത സം*പ്രേക്ഷണം ചെയ്തിട്ടു പോരേ ഇത്തരത്തില്* തെളിവു കൈമാറേണ്ടത് എന്ന മറുചോദ്യത്തിന് കരുണാനിധി ഇവിടെ അവസരമൊരുക്കിയിരിക്കുകയാണ്.
മൂന്നാമന്* 88 കാരനായ കൃപാലു മഹാരാജാണ്. വിദേശത്തും ആരാധനാ കേന്ദ്രങ്ങളുള്ള രാധാമാധവ വിഭാഗത്തിന്റെ തലവനാണ് ഇദ്ദേഹം. 1997 ല്* ബലാത്സംഗത്തിനും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും ഇയാള്*ക്കെതിരെ നാഗ്പൂര്* പൊലീസ് കേസെടുത്തിരുന്നു. ഭാര്യയുടെ ശ്രാദ്ധത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും നല്*കാതെ അന്നദാനവും വസ്ത്രദാനവും നല്*കിയതാണ് പ്രശ്നമായത്. യുപിയിലെ സ്വന്തം ആശ്രമത്തില്* നടത്തിയ അന്നദാനത്തിനിടെ തിക്കിലും തിരക്കിലും 63 പേരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളി കൃപാലു മുങ്ങുകയും ചെയ്തു.
എന്തായാലും ഇപ്പോള്* കോളിളക്കമുണ്ടാക്കിയ മൂന്ന് കപട കാഷായധാരികളില്* ഒരാള്* മാത്രമാണ് പൊലീസിന്റെ പിടിയിലായത്. നിത്യാനന്ദ കുംഭമേളയ്ക്ക് പോയിരിക്കുകയാണെന്ന് ആശ്രമാധികൃതര്* പറയുന്നു. പ്രശ്നങ്ങളൊന്നും ബാധിക്കാത്ത രീതിയില്* ആശ്രമത്തിലെ പ്രവര്*ത്തനങ്ങള്* തുടരുകയും ചെയ്യുന്നു. കൃപാലു എവിടെയാണെന്ന് പൊലീസിന് തുമ്പുകളൊന്നും ലഭിച്ചിട്ടില്ല.





Comment