ഫെയ്സ്ബുക്ക് 100 കോടി ഡോളര് വരുമാനത്തിലേകŔ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഫെയ്സ്ബുക്ക് 100 കോടി ഡോളര് വരുമാനത്തിലേകŔ

    ഫെയ്സ്ബുക്ക് 100 കോടി ഡോളര് വരുമാനത്തിലേക്ക്




    ലോകത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാ സൈറ്റായ ഫെയ്*സ്ബുക്കി (Facebook) ന്റെ വരുമാനം ഈ വര്*ഷം നൂറുകോടി ഡോളര്* കവിയുമെന്ന് റിപ്പോര്*ട്ട്. 2009-ല്* 70 കോടി ഡോളര്* വരുമാനമുണ്ടാക്കിയ ഫെയ്*സ്ബുക്ക് ഇത്തവണ നൂറുകോടി കടക്കുമെന്ന്, ആ സോഷ്യല്* നെറ്റ്*വര്*ക്കിനെ നിരീക്ഷിക്കുന്ന ഒരു ബ്ലോഗാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

    ആറുവര്*ഷം മുമ്പ് ആരംഭിച്ച ഫെയ്*സ്ബുക്ക് , ഇന്ന് ഗൂഗിള്* കഴിഞ്ഞാല്* ലോകത്ത് ഏറ്റവുമധികം പേര്* സന്ദര്*ശിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വെബ്ബ്*സൈറ്റാണ്. 40 കോടി പേരാണ് ദിവസവും ഫെയ്*സ്ബുക്ക് സന്ദര്*ശിക്കുന്നത്. ഓരോ വര്*ഷം കഴിയുന്തോറും ഫെയ്*സ്ബുക്കിന്റെ വരുമാനം ഇരട്ടിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന്, 'ഇന്*സൈഡ് ഫെയ്*സ്ബുക്ക്' എന്ന ബ്ലോഗ് പറയുന്നു. 2007-ല്* 15 കോടി ഡോളറായിരുന്ന വരുമാനം, 2008-ല്* 30 കോടിയായി, 2009-ല്* 70 കോടിയും.

    വന്*തോതിലുള്ള യൂസര്*നിര്*മിത ഡേറ്റയുടെ സഹായത്തോടെ, കൃത്യലക്ഷ്യത്തില്* പ്രതിക്ഷിക്കുന്ന പരസ്യങ്ങള്* വെബ്ബില്*നിന്ന് എങ്ങനെ വരുമാനമുണ്ടാക്കിത്തരും എന്നതിന് തെളിവാണ് ഫെയ്*സ്ബുക്കിന്റെ വരുമാന വര്*ധന. മാത്രമല്ല, സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്* ഉപയോഗിക്കുന്ന വെര്*ച്വല്* സാധനങ്ങളുടെയും വെര്*ച്വല്* കറന്*സിയുടെയും വിപണിസാധ്യത ഇനിയും വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നും ബ്ലോഗ് റിപ്പോര്*ട്ട് പറയുന്നു. ഇത്തരം വെര്*ച്വല്* സര്*വീസുകള്* 2009-ല്* മാത്രം ാെരുകോടി ഡോളര്* വരുമാനമുണ്ടാക്കി.

    കഴിഞ്ഞ വര്*ഷം, ഫെയ്*സ്ബുക്കിന് ബ്രാന്*ഡ് പരസ്യങ്ങള്* വഴി 22.5 കോടി ഡോളര്* വരുമാനം ലഭിച്ചപ്പോള്*, പെര്*ഫോമന്*സ് പരസ്യങ്ങള്* വഴി 35 കോടി ഡോളര്* ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മൈക്രോസോഫ്ട് വഴി മാത്രം ലഭിച്ചത് അഞ്ചുകോടി ഡോളറാണ്. വരുമാനം സംബന്ധിച്ച റിപ്പോര്*ട്ടുകളോട് ഫെയ്*സ്ബുക്ക് പ്രതികരിച്ചിട്ടില്ല.
    DONATE & SUPPORT US




Working...
X