ഗൂഗിള്* ആക്രമണം: ചൈനക്കാരനെ തിരിച്ചറിഞ്ഞ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഗൂഗിള്* ആക്രമണം: ചൈനക്കാരനെ തിരിച്ചറിഞ്ഞ

    ഗൂഗിള്* ആക്രമണം: ചൈനക്കാരനെ തിരിച്ചറിഞ്ഞെന്ന് റിപ്പോര്*ട്ട്*




    കഴിഞ്ഞ വര്*ഷം ഗൂഗിളിനെതിരെ നടന്ന ചൈനീസ് കമ്പ്യൂട്ടര്* ആക്രമണത്തിന്റെ കാരണക്കാരനായ പ്രോഗ്രാമറെ അമേരിക്കന്* അധികൃതര്* തിരിച്ചറിഞ്ഞെന്ന് റിപ്പോര്*ട്ട്. ചൈനയിലെ ഒരു കമ്പ്യൂട്ടര്* സുരക്ഷാകണ്*സള്*ട്ടന്റാണ് ആക്രമണത്തിനുപയോഗിച്ച സ്*പൈവേര്* കോഡിന്റെ മുഖ്യഭാഗം തയ്യാറാക്കിയതത്രേ.

    ആ കോഡ് ഒരു ഹാക്കിങ് ഫോറത്തിലേക്ക് പോസ്റ്റുചെയ്യുകയാണ് അയാള്* ചെയ്തതെന്നും, അല്ലാതെ ഗൂഗിളിനെ ആക്രമിച്ചതില്* അയാള്*ക്ക് നേരിട്ട് പങ്കില്ലെന്നും യു.എസ്.അധികൃതരെ ഉദ്ധരിച്ച് 'ഫിനാന്*സിയല്* ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്*ട്ട് പറയുന്നു.

    സ്*പൈവേര്* കോഡ് എഴുതിയ കണ്*സള്*ട്ടന്റ് ഒരു ഫ്രീലാന്*സറാണെന്നും അയാളുടെ പ്രോഗ്രാമുകള്* ചൈനീസ് അധികൃതര്*ക്ക് ലഭ്യമാണെന്നും റിപ്പോര്*ട്ട് പറയുന്നു. എന്നാല്*, യു.എസ്. അധികൃതര്*ക്ക് ഇക്കാര്യം എങ്ങനെയാണ് വ്യക്തമായതെന്ന് റിപ്പോര്*ട്ടിലില്ല.

    ഗൂഗിളിനെതിരെ ചൈനയില്* നിന്ന് കമ്പ്യൂട്ടര്* ആക്രമണം നടന്നതായി കമ്പനി വെളിപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ചൈനീസ് മനുഷ്യവകാശ പ്രവര്*ത്തകരുടെ ജിമെയില്* അക്കൗണ്ടുകള്* ചോര്*ത്താനുദ്ദേശിച്ചുള്ള ആക്രമണമായിരുന്നു അത്. ഇതിന്റെ വെളിച്ചത്തില്* ചൈനയില്* നിന്ന് പിന്*വാങ്ങിയേക്കുമെന്ന് ഗൂഗിള്* മുന്നറിയിപ്പ് നല്*കുകയും ചെയ്തിരുന്നു.

    ഗൂഗിളിന് അമേരിക്കന്* സര്*ക്കാര്* പിന്തുണ പ്രഖ്യാപിക്കുകയും, കമ്പ്യൂട്ടര്* ഭേദകരെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്* ചൈനയോട് ഒബാമ ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങള്* കമ്പ്യൂട്ടര്* ഭേദനത്തെ എതിര്*ക്കുന്നു എന്നാണ് ചൈന പ്രതികരിച്ചത്.

    കമ്പ്യൂട്ടര്* ആക്രമണത്തിന് രണ്ട് പ്രമുഖ ചൈനീസ് വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധമുള്ളതായി 'ന്യൂയോര്*ക്ക് ടൈംസ്' റിപ്പോര്*ട്ട് ചെയ്തിരുന്നു. അക്കാര്യം ശരിവെയ്ക്കുന്ന വിവരങ്ങള്* ഫിനാന്*സ് ടൈംസിന്റെ റിപ്പോര്*ട്ടിലുണ്ട്. പ്രശസ്തമായ ഷാങ്ഹായി ജിയാവോടോങ് സര്*വകലാശാല, ലാന്*ഷിയാങ് വൊക്കേഷണല്* സ്*കൂള്* എന്നിവയാണ് ആരോപണ വിധേയമായ വിദ്യാലയങ്ങള്*.

    എന്നാല്*, ഇരു സ്ഥാപനങ്ങളും ആരോപണം നിഷേധിച്ചു. തങ്ങളെ തിരിച്ചറിയാതിരിക്കാനായി ഹാക്കര്*മാര്* ഈ സ്*കൂളിന്റെ ഐ.പി.അഡ്രസ്സ് ഉപയോഗിച്ചതാകാമെന്ന വാദവുമുണ്ട്.
    DONATE & SUPPORT US




Working...
X