വീണ്ടും വൈറസ്; നെറ്റ് ബാങ്കിങിന് മുന്നറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    വീണ്ടും വൈറസ്; നെറ്റ് ബാങ്കിങിന് മുന്നറി

    വീണ്ടും വൈറസ്; നെറ്റ് ബാങ്കിങിന് മുന്നറിയിപ്പ്*


    തിരുവനന്തപുരം: മൂന്നുവര്*ഷം മുമ്പ് നാനൂറോളം ബാങ്കുകളുടെ ഇടപാടുകാരുടെ ഇന്റര്*നെറ്റ് ബാങ്കിങ് രഹസ്യങ്ങള്* ചോര്*ത്തി പരിഭ്രാന്തി സൃഷ്ടിച്ച 'സൈലന്റ് ബാങ്കര്*' എന്ന വൈറസ് പുനരവതരിച്ചു. ഈ പശ്ചാത്തലത്തില്* ഇന്റര്*നെറ്റ് മുഖേന ബാങ്ക് ഇടപാടുകള്* നടത്തുമ്പോള്* അതീവ ജാഗ്രത പുലര്*ത്തണമെന്ന് വിദഗ്ധര്* മുന്നറിയിപ്പ് നല്*കുന്നു.

    2007 ഏപ്രിലില്* ലോകത്ത് അവതരിച്ച സൈലന്റ് ബാങ്കര്* വൈറസ് അന്ന് പതിനായിരക്കണക്കിന് അക്കൗണ്ട് രഹസ്യങ്ങളാണ് ചോര്*ത്തിയത്. രണ്ട് വര്*ഷത്തിന് ശേഷം 2009 ഒക്ടോബറിലും സൈലന്റ് ബാങ്കര്* പ്രത്യക്ഷപ്പെട്ടിരുന്നു.

    ഇന്റര്*നെറ്റ് എക്*സ്*പ്ലോറര്* ഉപയോഗിച്ച് ബ്രൗസ് ചെയ്യുന്നവരുടെ കമ്പ്യൂട്ടറുകളെയായിരുന്നു മൂന്നുവര്*ഷം മുമ്പ് ഈ വൈറസ് ബാധിച്ചത്. നിലവില്* മറ്റ് ബ്രൗസറുകളെയും ഇത് കീഴ്*പ്പെടുത്തുന്നതായാണ് സൂചന. കമ്പ്യൂട്ടറില്* കടക്കുന്ന വൈറിന് പ്രതിരോധ സോഫ്ട്*വേറുകളുടെ ശ്രദ്ധയില്* പെടാതെ ഹാര്*ഡ് ഡിസ്*ക്കില്* കഴിയാന്* കഴിയും.

    അക്കൗണ്ട് ഉടമകള്* ലോഗ് ഇന്* ചെയ്യുന്ന സമയത്ത്, കീബോര്*ഡിലെ 'വിരല്* വീഴ്ചകള്*' നോക്കി യൂസര്*നാമവും പാസ്*വേര്*ഡും മനസിലാക്കി അവ കമ്പ്യൂട്ടര്* ഭേദകരുടെ പക്കലെത്തിക്കുന്നു. അതോടെ, നിമിഷങ്ങള്*ക്കകം ബാങ്കിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാന്* കഴിയും.

    ഇന്റര്*നെറ്റ് ബാങ്ക്ഇടപാടുകള്* നടത്തുമ്പോള്* അതീവ ജാഗ്രത പുലര്*ത്തുക മാത്രമാണ് ഇതിനെതിരെയുള്ള പ്രതിരോധം.


    ഇന്റര്*നെറ്റ് ബാങ്കിങ് സുരക്ഷിതമാക്കാന്*
    :

    * എല്ലാ ബാങ്ക് ഇടപാടുകള്*ക്കും ഇന്റര്*നെറ്റിനെ ആശ്രയിക്കുന്ന ശീലം നല്ലതല്ല.

    * സ്വകാര്യ കമ്പ്യൂട്ടറില്* നിന്നുമാത്രം ബാങ്കിങ് നടത്തുക.

    * ഏറ്റവും മികച്ച വൈറസ് പ്രതിരോധ സോഫ്റ്റ്*വേറുകള്* കാശുകൊടുത്തു വാങ്ങുക. അവ തുടര്*ച്ചയായി അപ്*ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക

    * ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഫയര്*വാള്* ഓപ്ഷന്* ഓണ്* ആക്കിയശേഷം മാത്രം ഇടപാടുകള്* നടത്തുക

    * പ്രതിമാസ ബില്ലുകള്* ഒഴികെ, സാധാരണയായി ബാങ്കുകള്* ഇടപാടുകാര്*ക്ക് ഇ-മെയില്* സന്ദേശങ്ങള്*അയക്കാറില്ല. അത്തരം ഇമെയിലുകള്* വന്നിട്ടുണ്ടെങ്കില്* പ്രതികരിക്കരുത്.

    * ആഴ്ചയില്* രണ്ടു തവണയെങ്കിലും ഇന്റര്*നെറ്റിലൂടെ ബാങ്ക്അക്കൗണ്ട് പരിശോധിക്കുക. എന്തെങ്കിലും സംശയം തോന്നിയാല്* ഉടനടി കസ്റ്റമര്* കെയര്* സെന്ററുമായി ബന്ധപ്പെടുക.
    DONATE & SUPPORT US




Working...
X