കോട്ടയത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു :മരണസ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കോട്ടയത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു :മരണസ

    കോട്ടയത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>കോട്ടയം, ചൊവ്വ, 23 മാര്*ച്ച് 2010( 14:55 IST )</small>


    <!--
    --> കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയില്* ബസ് പുഴയിലേക്ക് മറിഞ്ഞു. സ്വകാര്യ ബസാണ് പുഴയിലേക്ക് മറിഞ്ഞത്. ബസ് പൂര്*ണമായും വെള്ളത്തിലേക്കു മുങ്ങി. ചേര്*ത്തലയില്* നിന്ന് കോട്ടയത്തേക്കു വരികയായിരുന്ന ബസാണ് മറിഞ്ഞത്. അറുപുഴ കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. പി ടി എസ് എന്ന സ്വകാര്യബസ് ആണ് മറിഞ്ഞത്.

    മീനച്ചിലാറിലേക്കാണ് ബസ് മറിഞ്ഞത്. ഇതുവരെ 17 പേരെ രക്ഷപ്പെടുത്തിയതായി അറിയുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ബസ് പൂര്*ണമായും വെള്ളത്തിനടിയിലാണ്. പുഴയില്* ഏറ്റവും ആഴമുള്ള സ്ഥലത്തേക്കാണ് ബസ് മറിഞ്ഞിരിക്കുന്നത്.

    ബസിന്*റെ സൈഡിലുണ്ടായിരുന്ന കുറച്ചു പേര്*ക്ക് മാത്രമാണ് രക്ഷപ്പെടാന്* കഴിഞ്ഞത്. രക്ഷാപ്രവര്*ത്തനം നടന്നു വരികയാണ്. പൊലീസും ഫയര്* ഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയത്ത് ഇന്ന് പകല്*പ്പൂരമായിരുന്നു. പകല്*പ്പൂരത്തിന് വന്നവരാണ് കൂടുതലായും ബസിലുണ്ടായിരുന്നത്.

    ബസ് പോസ്റ്റില്* ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് യാത്രക്കാര്* പറഞ്ഞു. പോസ്റ്റില്* ഇടിച്ച ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസില്* വലിയ തിരക്കില്ലായിരുന്നു എന്നാണ് സൂചനകള്*. ഇരിക്കാനുള്ള ആളുകള്* മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും യാത്രക്കാര്* പറഞ്ഞു.


    കോട്ടയത്ത് താഴത്തങ്ങാടിയില്* സ്വകാര്യബസ് മീനച്ചിലാറിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്* മരിച്ചവരുടെ എണ്ണം ഒമ്പതായി. അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് മരിച്ചത്. മരിച്ച സ്ത്രീകളില്* ഒരാള്* വിദ്യാര്*ത്ഥിനിയാണ്.

    ബസിന്*റെ ഡ്രൈവര്* കുമരകം കടമ്പാട്ടില്* കൊച്ചുമോന്*, ആലപ്പുഴ സ്വദേശി ബാബു ദാമോദര്*, മൂലേടം സ്വദേശിയും എസ് എന്* കോളജ് വിദ്യാര്*ത്ഥിനിയുമായ ദിവ്യ, വൈക്കം ഉല്ലല സ്വദേശി സിബി, മാടത്തട സ്വദേശി ബീന എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രക്ഷാപ്രവര്*ത്തനത്തിനെത്തിയ കുമ്മനം സ്വദേശി സതീഷും മരിച്ചവരില്* ഉള്*പ്പെടുന്നു.

    അതേസമയം ക്രയില്* ഉപയോഗിച്ച് ബസ് ഉയര്*ത്താന്* നടത്തിയ ശ്രമം രണ്ടുതവണ പരാജയപ്പെട്ടു. ക്രെയിന്* ഉപയോഗിച്ച് ബസ് ഉയര്*ത്താന്* ശ്രമിച്ചെങ്കിലും ഇരുമ്പു വടം പൊട്ടി ബസ് കൂടുതല്* ആഴത്തിലേക്ക് പതിക്കുകയായിരുന്നു.
    രക്ഷാപ്രവര്*ത്തനം ഇപ്പോഴും തുടര്*ന്നു കൊണ്ടിരിക്കുകയാണ്. ഫയര്* ഫോഴ്സും നാവികസേനയും രക്ഷാപ്രവര്*ത്തനം നടത്തുന്നതിനായി സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. ബസിന്റെ കാല്*ഭാഗം മാത്രമാണ് ഇതുവരെ ഉയര്*ത്താന്* കഴിഞ്ഞത്.

    ഇതുവരെ പതിനാറോളം പേരെ രക്ഷപ്പെടുത്തിയതായാണ് സൂചനകള്*. കോട്ടയം കളക്ടറേറ്റില്* കണ്*ട്രോള്* റൂം തുറന്നിട്ടുണ്ട്. 0481 - 2562001, 2562201 ഇവയാണ് കണ്*ട്രോള്* റൂമിലെ നമ്പറുകള്*.
    DONATE & SUPPORT US




  • ropr1000
    • Nov 2009
    • 37

    #2
    Valare Dukkakaramaya vaarthayanu

    Comment

    • vijaycku
      • Nov 2009
      • 29

      #3
      fast and unsafe driving..
      let us pray for rethink in this regard.:weindian4:

      Comment

      Working...
      X