സംസ്ഥാന ചലച്ചിത്ര അവാര്*ഡ്:ജനപ്രിയ ചിത്ര

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    സംസ്ഥാന ചലച്ചിത്ര അവാര്*ഡ്:ജനപ്രിയ ചിത്ര

    സംസ്ഥാന ചലച്ചിത്ര അവാര്*ഡ്:ജനപ്രിയ ചിത്രങ്ങള്*ക്ക് അംഗീകാരം
    <table cellpadding="4px" cellspacing="0"><tbody></tbody></table>

    തിരുവനന്തപുരം: 2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്ഡുകള് ഏറെയും ജനപ്രിയ ചിത്രങ്ങള്* നേടി. മികച്ച ചിത്രമായി 'പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനായി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ശ്വേതാ മേനോന് മികച്ച നടിക്കുള്ള അവാര്*ഡ് ലഭിച്ചു.

    ഹരിഹരന്* സംവിധാനം ചെയ്ത 'കേരളവര്*മ്മ പഴശ്ശിരാജ' എട്ട് അവാര്*ഡുകള്* നേടി.മികച്ച സംവിധായകനായി ഹരിഹരന്*, തിരക്കഥാകൃത്തായി എം.ടി.വാസുദേവന്* നായര്*, മികച്ച രണ്ടാമത്തെ നടനായി മനോജ്*കെ.ജയന്*, നടിയായി പത്മപ്രിയ എന്നിവ ഉള്*പ്പെടെയാണ് എട്ട് അവാര്*ഡുകള്*.എം.പി.സുകുമാരന്* നായര്* നിര്*മ്മിച്ച് സംവിധാനം ചെയ്ത 'രാമാനം' മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

    എ.വി.അനൂപും മഹാസുബൈറുമാണ് 'പാലേരി മാണിക്യ'ത്തിന്റെ നിര്*മ്മാതാക്കള്*. ഗോകുലം ഗോപാലനാണ് 'പഴശ്ശിരാജ'യുടെ നിര്*മ്മാതാവ്.ജൂറി അധ്യക്ഷയായ സായ്പരഞ്ച്*പൈയുടെ സാന്നിധ്യത്തില്* മന്ത്രി എം.എ.ബേബിയാണ് അവാര്*ഡുകള്* പ്രഖ്യാപിച്ചത്.'ജീവിക്കുന്ന ഇതിഹാസ'മെന്ന് വിശേഷിപ്പിച്ചുകൊണ്ട് അതുല്യ നടന്* ജഗതി ശ്രീകുമാറിന് ജൂറി പ്രത്യേക പുരസ്*കാരം നല്*കി.

    മറ്റ് അവാര്*ഡുകള്*: മികച്ച കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം എം.ജെ.ആന്റണി നിര്*മ്മിച്ച് റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്ത 'ഇവിടം സ്വര്*ഗമാണ്'. മികച്ച നവാഗത സംവിധായകനായി 'സ്വ.ലേ.'യുടെ സംവിധായകന്* പി.സുകുമാര്* തിരഞ്ഞെടുക്കപ്പെട്ടു.
    പഴശ്ശിരാജയ്ക്ക് കിട്ടിയ മറ്റ് അവാര്*ഡുകള്*: മികച്ച ചിത്രസംയോജകന്* - ശ്രീകര്* പ്രസാദ്, മികച്ച കലാസംവിധായകന്* - മുത്തുരാജ്, മികച്ച വസ്ത്രാലങ്കാരം-നടരാജന്*, മികച്ച ഡബ്ബിങ് ആര്*ട്ടിസ്റ്റ്-ഷോബി തിലകന്*. (ശരത്കുമാര്* അവതരിപ്പിച്ച ഇടച്ചേന കുങ്കന്റെ ശബ്ദം).

    മികച്ച ചിത്രം, മികച്ച നടന്*, നടി, മികച്ച മേക്കപ്പ്മാന്* എന്നിവയടക്കം
    'പാലേരി മാണിക്യം' നാല് അവാര്*ഡുകള്* നേടി.
    'സൂഫി പറഞ്ഞ കഥ' മൂന്ന് അവാര്*ഡുകള്* നേടി. മികച്ച ഛായാഗ്രാഹകന്*-കെ.ജി.ജയറാം, മികച്ച ഗാന രചയിതാവ്- റഫീഖ് അഹമ്മദ് (ഗാനം തെക്കിനി കോലായ ചുമരില്*). ഇതേ ഗാനത്തിന്റെ സംഗീത സംവിധാനത്തിന് മോഹന്* സിത്താര സംഗീത സംവിധായകനുള്ള അവാര്*ഡ് നേടി.

    മികച്ച പശ്ചാത്തല സംഗീത സംവിധായകനായി രാഹുല്* രാജ് ചിത്രം-'ഋതു' തിരഞ്ഞെടുക്കപ്പെട്ടു.സുരാജ് വെഞ്ഞാറമൂട് മികച്ച ഹാസ്യ നടനായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം-'ഇവര്* വിവാഹിതരായാല്*'.'ബനാറസി'ലെ 'ചാന്തു തൊട്ടില്ലേ നീ ചന്ദനം...' എന്ന ഗാനം ആലപിച്ച ശ്രേയാഘോഷാലാണ് മികച്ച പിന്നണി ഗായിക. 'മധ്യവേനലി'ല്* 'സ്വന്തം സ്വന്തം ബാല്യത്തിലൂടെ...' ആലപിച്ച യേശുദാസാണ് മികച്ച പിന്നണി ഗായകന്*.

    മികച്ച കുട്ടികളുടെ ചിത്രമായി ചില്*ഡ്രന്*സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ നിര്*മ്മിച്ച ശിവന്* സംവിധാനം ചെയ്ത 'കേശു' നേടി. എം.എന്*.കാരശ്ശേരി നിര്*മ്മിച്ച് വിനോദ് മങ്കര സംവിധാനം ചെയ്ത 'എഴുതാത്ത കത്തുകള്*' മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്*ഡ് നേടി.മൊത്തം 36 ചലച്ചിത്രങ്ങളും രണ്ട് കുട്ടികളുടെ ചിത്രങ്ങളും രണ്ട് ഡോക്യുമെന്ററികളുമാണ് ജൂറിയുടെ പരിഗണനയ്ക്കായി വന്നത്. ഷോട്ട് ഫിക്ഷന്* വിഭാഗത്തില്* ഒരു എന്*ട്രിമാത്രം ലഭിച്ചതിനാല്* അവാര്*ഡിന് പരിഗണിച്ചില്ലെന്ന് മന്ത്രി ബേബി അറിയിച്ചു.

    സായ്പരഞ്ച്*പൈയായിരുന്നു ഫീച്ചര്* വിഭാഗത്തിന്റെ ജൂറി ചെയര്*പേഴ്*സണ്*. നടി വിധുബാല, കെ.മധു, ബി.അജയന്*, ഡോ.എസ്.ശാരദക്കുട്ടി, മുഖത്തല ശിവജി, കെ.ജി.സോമന്* എന്നിവര്* ജൂറിയംഗങ്ങളായിരുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.എസ്.ശ്രീകുമാര്* മെമ്പര്* സെക്രട്ടറിയും.

    മികച്ച സിനിമ ഗ്രന്ഥമായി ജി.പി.രാമചന്ദ്രന്* രചിച്ച 'മലയാള സിനിമ, ദേശം, ഭാഷ, സംസ്*കാരം' അവാര്*ഡ് നേടി. മികച്ച സിനിമാ ലേഖനമായി ചെമ്മീന്*: ദേശഭാവനയുടെ എതിരൊലികള്*; അപഹരിക്കപ്പെടുന്ന കലാപങ്ങള്*, രചന യഥാക്രമം പി.എസ്.രാധാകൃഷ്ണന്*, കെ.പി.ജയകുമാര്* എന്നിവര്* അവാര്*ഡ് കരസ്ഥമാക്കി.
    Last edited by ~IronMan~; 7 April 2010, 04:24.
    DONATE & SUPPORT US




  • Kunju
    • Dec 2009
    • 3144

    #2
    thanx IronMan ... from news paper

    Comment

    • LALETTAN
      • Apr 2010
      • 51

      #3
      Valare Nanniyundu Dinesha.........

      Comment

      Working...
      X