തൃശൂര്*: ഒരു പൂരംകൂടി കഴിഞ്ഞു(Madhyamam)

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • vgetin
    • Jun 2009
    • 50

    തൃശൂര്*: ഒരു പൂരംകൂടി കഴിഞ്ഞു(Madhyamam)

    തൃശൂര്*: ഒരു പൂരംകൂടി കഴിഞ്ഞു. പുരുഷാരമൊഴിഞ്ഞു. പൂരനഗരി ഉറങ്ങി. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്* ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പ്രജകള്* ശക്തന് തട്ടകം തിരിച്ചേല്*പിച്ചത്. 36 മണിക്കൂര്* നീണ്ട പൂരച്ചടങ്ങുകള്*ക്ക് ഞായറാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സമാപ്തി.

    ദിവസങ്ങളായി ഉറക്കമൊഴിച്ചിരുന്ന തൃശൂര്* പട്ടണം വൈകുന്നേരത്തോടെ ഉറക്കത്തിലമരുകയായിരുന്നു. രാവിലെ പത്മനാഭന്റെ പുറത്തേറി പാറമേക്കാവ് ഭഗവതി മണികണ്ഠനാല്* പന്തലില്* നിരന്നു. പിന്നെ, പൂരപ്പറമ്പിലേക്ക്. ശ്രീമൂലസ്ഥാനത്തിന് തെക്ക് 15 ആനകളുടെ അകമ്പടിയില്* സ്ഥാനമുറപ്പിച്ചു. അപ്പോഴേക്കും തേക്കേപ്പുറം നിറഞ്ഞുകവിഞ്ഞു. പെരുവനം കുട്ടന്*മാരാരുടെ നേതൃത്വത്തില്* പെയ്തിറങ്ങിയ മേളപ്പെരുമഴയില്* ആളുകള്* അലിഞ്ഞുചേര്*ന്നു.

    ഇതിനകം തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ ശിവസുന്ദര്* നായ്ക്കനാല്* പന്തലിലെത്തി. പിന്നെ, പൂരപ്പറമ്പില്* അണിനിരന്ന 14 ആനകള്*ക്കൊപ്പം ശ്രീമൂലസ്ഥാനത്തേക്ക് കയറി. ഇതോടെ എഴുന്നള്ളിപ്പിന് ചുറ്റും പൂരപ്രേമികള്* വലയം തീര്*ത്തു. മട്ടന്നൂര്* ശങ്കരന്*കുട്ടിയുടെ നേതൃത്വത്തില്* അണിനിരന്ന കലാകാരന്മാര്* ചെണ്ടയില്* അദ്ഭുതം സൃഷ്ടിക്കുമ്പോള്* തൊട്ടപ്പുറത്ത് പെരുവനവും കൂട്ടരും കൂട്ടപ്പെരുക്കിലായിരുന്നു.

    ലോകത്തിലെ വിവിധ കോണുകളില്* നിന്ന് പൂരദിനത്തില്* തൃശൂരിലെത്തിയ ള്ളവര്* പുലര്*ച്ചെ വെടിക്കെട്ടിന് ശേഷം തിരിച്ചിരുന്നു. ഇന്നലെത്തേത് നാട്ടുകാരുടെ മാത്രം പകല്*പൂരം. എന്നിട്ടും ഇലഞ്ഞിത്തറയിലും മഠത്തില്*വരവിനും ജനക്കൂട്ടമായിരുന്നു.

    ഉച്ചക്ക് 12ന് പാറമേക്കാവ് വിഭാഗം മേളം നിര്*ത്തി വടക്കുന്നാഥന് മുന്നില്* നിലപാട് നിന്നു. 12.30ന് തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാന്* നടപ്പുര കയറി. ഇതോടെ പാറമേക്കാവിലമ്മ പടിഞ്ഞാറോട്ടിറങ്ങി വിഘ്നേശ്വരനെ തൊഴുത് മടങ്ങി. പിന്നെ, പകലിനെ കീറിമുറിക്കുമാറ് ഉച്ചത്തിലുള്ള വെടിക്കെട്ടിന് ഇരുവിഭാഗവും തിരികൊളുത്തി. രണ്ട് മണിയോടെ സഹോദരിമാരെന്ന വിശേഷിപ്പിക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്* ഉപചാരം ചൊല്ലാന്* പടിഞ്ഞാറെ നടപ്പുരയ്ക്ക് പുറത്ത് അഭിമുഖം നിന്നു. ഈ നിശ?ബ്ദഭാഷണത്തിനിടെ ശിവസുന്ദറും പത്മനാഭനും തുമ്പിക്കൈ ഉയര്*ത്തി ഭഗവതിമാരുടെ ഉപചാരത്തിന് കളമൊരുക്കി. ആര്*പ്പുവിളിച്ചും കുരവയിട്ടും കൈകള്* വീശിയും ശക്തന്റെ തട്ടകക്കാരും ഭഗവതിമാര്*ക്കൊപ്പം പരസ്പരം വിടചൊല്ലി. ഇനി ഒരു വര്*ഷത്തെ കാത്തിരിപ്പ്.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    thanx makane for the pooram news... as i'm abroad this time not able to see thrissur pooram..
    DONATE & SUPPORT US




    Comment

    • vgetin
      • Jun 2009
      • 50

      #3
      I'm also abroad so missed pooram this time

      Originally posted by ~IronMan~ View Post
      thanx makane for the pooram news... as i'm abroad this time not able to see thrissur pooram..

      Comment

      Working...
      X