ഒബാമ ഇറങ്ങുമ്പോള്* മറ്റു വിമാനങ്ങള്*ക്ക് വിലക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒബാമ ഇറങ്ങുമ്പോള്* മറ്റു വിമാനങ്ങള്*ക്ക് വിലക്ക്

    മുംബൈ: അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ ഇറങ്ങുന്ന സമയത്ത് മുംബൈയുടെ ആകാശ പരിധിയില്* മറ്റ് വിമാനസര്*വ്വീസുകള്* അനുവദിക്കില്ല. ഒബാമ വരുന്ന വിമാനം ഇറങ്ങുന്നതിന ആറു മിനിറ്റ് മുമ്പും ശേഷവും മറ്റു വിമാനങ്ങള്*ക്ക് പറന്നുയരാനോ ഇറങ്ങാനോ അനുമതിയില്ല.

    സാധാരണ വിവിഐപികളുടെ സന്ദര്*ശന സമയത്ത് മുന്ന് മിനിറ്റ് മുമ്പും ശേഷവുമാണ് മറ്റു വിമാനങ്ങള്*ക്ക് നിരോധനം ഏര്*പ്പെടുത്താറുള്ളത്. എന്നാല്* ഒബാമയുടെ കാര്യത്തില്* ഇത് ആറുമിനിറ്റാക്കി വര്*ധിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രസിവില്* ഏവിയേഷന്* അധികൃതര്* അറിയിച്ചു.

    ഒബാമ വരുന്ന വിമാനം ഇറങ്ങുന്ന മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്* ഇതിനകം തന്നെ അമേരിക്കന്* വ്യോമസേനയുടം രണ്ട് ജംബോ വിമാനങ്ങളും സുരക്ഷാ ക്രമീകരങ്ങള്* അടങ്ങിയ നാല് ഹെലികോപ്റ്ററുകളും എത്തിയിട്ടുണ്ട്.

    എന്നാല്* ഒബാമ വരുന്ന വിമാനത്തിന്റെ സമയക്രമീകരണങ്ങള്* സംബന്ധിച്ച് ഔപചാരികമായ വിവരങ്ങള്* ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്* വകുപ്പ് വൃത്തങ്ങള്* അറിയിച്ചു.





    Powered by WizardRSS | Full Text RSS Feeds
Working...
X