ശുഭ സുന്ദരിയായി, ഇനി അഭിനയം പരീക്ഷിയ്ക്കാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശുഭ സുന്ദരിയായി, ഇനി അഭിനയം പരീക്ഷിയ്ക്കാം

    കൊച്ചി: തെക്കേഇന്ത്യയിലെ സുന്ദരിയെ കണ്ടെത്താന്* നടന്ന മത്സരത്തില്* കര്*ണാടകകാരിയായ ശുഭ കിരീടം നേടി. പല സൗന്ദര്യ റാണിമാരും ചെയ്യുന്നതുപോലെ ഇനി വേണമെങ്കില്* ശുഭയ്ക്ക് ചലച്ചിത്ര ലോകത്ത് ഒന്ന് പയറ്റി നോക്കാം.പതിനഞ്ച് സുന്ദരിമാരെ പിന്തള്ളിയാണ് ശുഭ ഹെയ്*റോമാക്*സ് മിസ്.സൗത്ത് ഇന്ത്യ പട്ടം നേടിയത്. കേരളത്തിന്റെ ഗീതുക്രിസ്റ്റി ഒന്നാം റണ്ണറപ്പും ആന്ധ്രക്കാരി നികിതാ നാരായണ്* രണ്ടാം റണ്ണറപ്പുമായി.

    2007ല്* ബാംഗ്ലൂരില്* നടന്ന മിസ് കോസ്*മോസ് മാള്* 2008ലെ മിസ് യൂത്ത് മത്സരങ്ങളിലും ശുഭ സുന്ദരി പട്ടം നേടിയിട്ടണ്ട്.

    ഒന്നാം റണ്ണറപ്പ് പട്ടം നേടിയ ഗീതു ക്രിസ്റ്റി കഴിഞ്ഞവര്*ഷത്തെ മിസ് കേരള മത്സരത്തിലെ നേട്ടം ആവര്*ത്തിക്കുകയായിരുന്നു. 2006ലെ മിസ് എസ്റ്റിലോ, 2007ലെ മിസ് ബസ്റ്റ് പേഴ്*സണാലിറ്റി ബഹുമതികളും നേടിയിട്ടുണ്ട്. എം.ബി.എ.വിദ്യാര്*ത്ഥിനിയാണ്.

    മറ്റ് സമ്മാനങ്ങള്* നേടിയവര്*: മിസ് ബ്യൂട്ടിഫുള്* ഹെയര്*,മിസ് ടാലന്റഡ്-പ്രിയങ്ക മോഹന്* (കേരളം) മിസ് ബ്യൂട്ടിഫുള്* സ്*മൈല്*-ഐശ്വര്യ മുരളീധരന്* (കേരളം) മിസ് ബ്യൂട്ടിഫുള്* ഫേസ്-ഗീതു ക്രിസ്റ്റി, മിസ് ബ്യൂട്ടിഫുള്* ഐസ്-മേഘ ചവാന്* (തമിഴ്*നാട്), മിസ് കണ്*ജീനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്* സ്*കിന്*-നികിതാ നാരായണ്* (ആന്ധ്ര) മിസ് കാറ്റ് വാക്ക്-കൃതിക മാത്യു(ആന്ധ്ര), മിസ് പെര്*ഫെക്ട് ടെന്*-ദിവ്യ എം.എസ് (ആന്ധ്ര).





    Powered by WizardRSS | Full Text RSS Feeds
Working...
X