തൃശൂര്*: കേരളത്തിലെ മൂന്ന് കാര്*ഷീക ഉല്പന്നങ്ങള്*ക്ക് ഭൗമ സൂചിക ലഭിച്ചു. വയനാട്ടിലെ ജീരകശാല അരി, ഗന്ധകശാല അരി, മധ്യ തിരുവിതാംകൂറിലെ ശര്*ക്കര എന്നിവയ്ക്കാണ് ഭൗമസൂചികകള്* ലഭിച്ചത്. കേരള കാര്*ഷീക സര്*വകലാശാല മുന്*കൈ എടുത്താണ് ഇത് നേടിയത്. ഒരു പ്രത്യേക പ്രദേശത്ത് ഉല്പാദിപ്പിയ്ക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കള്*ക്കാണ് ഇത്തരത്തില്* ഭൗമ സൂചിക നല്*കുന്നത്. ഇത്തരം ഉല്പന്നങ്ങളുടെ മികവ് ഈ പ്രദേശത്ത് ഉല്പാദിപ്പിയ്ക്കുമ്പോള്* മാത്രമായിരിയ്ക്കും എന്നതാണ് ഭൗമ സൂചിക കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഭൗമ സൂചിക ഉല്പന്നങ്ങളുടെ വ്യാപകമായ ഉല്പാദനം നിയന്ത്രിയ്ക്കും. ഇതിന് നിയമപരമായ സാധുത നല്*കുകയും ചെയ്യും.
മറ്റുള്ളവര്* ഇതേ പേരില്* ഉല്പന്നങ്ങള്* ഉണ്ടാക്കി വിപണനം നടത്തുന്നത് തടയലാണ് ഇത് ചെയ്യുന്നതിന്റെ ഉദ്ദേശം.
വയനാട്ടിലെ ഏകദേശം 400 ഹെക്ടര്* സ്ഥലത്ത് മാത്രമാണ് ജീരകശാല, ഗന്ധകശാല എന്നീ നെല്ലിനങ്ങള്* കൃഷി ചെയ്യുന്നത്. വയനാട്ടില്* മാത്രമേ ഇവ കൃഷി ചെയ്യുന്നുള്ളു. പ്രത്യേക ഗന്ധവും രുചിയും ഉള്ള അരിയാണ് ഈ നെല്ലിനത്തില്* നിന്ന് കിട്ടുന്നത്. വയനാട്ടിലെ ചെട്ടി, കുറുമ, കുറിച്യ വിഭാഗത്തിലെ ആളുകളാണ് ഈ നെല്ലിനങ്ങള്* കൃഷി ചെയ്യുന്നത്. വിപണിയില്* ഈ അരിയ്ക്ക് 50-60 രൂപയാണ് കിട്ടുക. കേരള കാര്*ഷീക സര്*വകലാശാലയും വയനാട് ജില്ലാ നെല്ലുല്*പാദക കര്*ഷക സമിതിയും സംയുക്തമായാണ് ഭൗമ സൂചികയ്ക്കായി അപേക്ഷ നല്*കിയത്.
മധ്യ തിരുവിതാംങ്കൂറിലെ 200 ഹെക്ടര്* സ്ഥലത്ത് വിളഞ്ഞ് കിട്ടുന്ന കരിമ്പ് ഉപയോഗിച്ചാണ് മധ്യ തിരുവിതാങ്കൂര്* ശര്*ക്കര ഉണ്ടാക്കുന്നത്.
നേരത്തെ കാര്*ഷീക സര്*വകലാശാല പൊക്കാളി അരി, വാഴക്കുളം കൈതചക്ക എന്നിവയ്ക്ക് ഭൗമസൂചിക നേടിയിരുന്നു. പത്ത് വര്*ഷത്തേയ്ക്കാണ് ഭൗമസൂചിക അനുവദിയ്ക്കുന്നത്.
ജീരകശാല അരിയ്ക്കൊപ്പെ കര്*ണാടകത്തിലെ ഉഡുപ്പിക്കടുത്ത ശങ്കരപുര ഗ്രാമത്തില്* കൃഷി ചെയ്യുന്ന മുല്ലപ്പൂവിനും ഭൗമസൂചിക അനുവദിച്ചു കിട്ടിയിട്ടുണ്ട്.
ഒരു ഉത്പന്നത്തിനുമേല്* ഒരു പ്രാദേശിക സമൂഹത്തിനായി നല്*കുന്ന പേറ്റന്*റായിത്തന്നെ ഇതിനെ കരുതാം. ആറന്മുള കണ്ണാടി, നീലഗിരി തേയില എന്നിവയ്ക്കും ഭൗമസൂചിക എന്ന ജ്യോഗ്രഫിക്കല്* ഇന്*ഡിക്കേഷന്* (ജി.ഐ.) ലഭിച്ചിരുന്നു.
Powered by WizardRSS | Full Text RSS Feeds