പത്ത് ഗ്രാമീണ ഐടി പാര്*ക്കുകള്*ക്ക് അനുമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പത്ത് ഗ്രാമീണ ഐടി പാര്*ക്കുകള്*ക്ക് അനുമതി

    കൊച്ചി: പുതിയ പത്ത് ഗ്രാമീണ ഐടി പാര്*ക്കുകള്*ക്ക് കൂടി അനുമതിയായി. സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പാണ് പാര്*ക്കുകള്*ക്ക് അനുമതി നല്*കിയത്.തൃശൂരിലെ കൊടകര, എറണാകുളത്തെ തിരുമാറാടി, കൊല്ലത്തെ വെളിയം, അഞ്ചല്*, പൂതക്കുളം കണ്ണൂരിലെ മയ്യില്* എന്നീ പഞ്ചായത്തുകളിലാണ് പുതിയ ഐടി പാര്*ക്കുകള്* തുടങ്ങാന്* അനുമതിയായത്. ഈ കേന്ദ്രങ്ങളില്* ടെക്നോളഡ്ജസ് എന്ന് വിളിയ്ക്കുന്ന പ്രവര്*ത്തന മേഘലകള്* തുടങ്ങുകയാണ് ഉദ്ദേശം.

    ഒഴി*ഞ്ഞ് കിടക്കുന്ന സര്*ക്കാര്* കെട്ടിടങ്ങളായിരിയ്ക്കും ഇതിനായി ഉപയോഗിയ്ക്കുക. കേരള സംസ്ഥാന ഐടി ഇന്*ഫ്രാസ്ട്രക്ചര്* ലിമിറ്റഡ് ഈ കെട്ടിടങ്ങള്* പാട്ടത്തിനെടുക്കും. 90 വര്*ഷത്തേയ്ക്കായിരിയ്ക്കും പാട്ടം. ഈ സ്ഥാപനം ടെക്നോപാര്*ക്ക്, ഇന്*ഫോപാര്*ക്ക് തുടങ്ങിയ പോലുള്ള സ്ഥാപനങ്ങള്* വഴിയായിരിയ്ക്കും ഐടി പ്രവര്*ത്തനങ്ങള്*ക്ക് ആവശ്യമായ സൗകര്യങ്ങള്* ഒരുക്കുക.

    കുറഞ്ഞ ചെലവില്* ഐടി പ്രവര്*ത്തനങ്ങള്* നടത്താവുന്ന സ്ഥലങ്ങള്* ആയതുകൊണ്ട് ഇതിന് പ്രീയം ഉണ്ടാവുമെന്നാണ് കരുതുന്നത്. പെരിനാട്ടില്* അസെന്റ ടെക്നോളജീസ് എന്ന സ്ഥാപനം പ്രവര്*ത്തനം തുടങ്ങിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ ആളുകളാണ് ഇവിടെ ജോലി നോക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X