ചെന്നൈ: മുല്ലപ്പെരിയാര്* അണക്കെട്ടില്* തമിഴ്*നാട് അറ്റകുറ്റപ്പണികള്* നടത്തുന്നത് പതിവുകാര്യമാണെന്നും, ഇതിനെ കേരളം എതിര്*ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി എം. കരുണാനിധി. പണി നടത്തുന്നതില്* കേരള ജല വിഭവ വകുപ്പ് മന്ത്രി എന്* കെ പ്രേമചന്ദ്രന്* അതൃപ്തി പ്രകടിപ്പിച്ചതിനോട് പ്രതികരിച്ചുകൊണ്ടാണ് കരുണാനിധി ഇത് പറഞ്ഞത്.പതിവുള്ള അറ്റകുറ്റ പണികള്* നടത്താന്* സുപ്രീം കോടതി തമിഴ്നാടിന് അനുമതി നല്*കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മുല്ലപെരിയാര്* ഡാമില്* അറ്റകുറ്റപ്പണി നടത്തുന്നത്. ഇക്കാര്യത്തെ കേരളം എതിര്*ക്കുന്നതില്* അര്*ത്ഥമില്ലെന്നും കരുണാനിധി അഭിപ്രായപ്പെട്ടു. പാര്*ട്ടി മുഖപത്രമായ 'മുരശ്ശൊലി'യിലെ പതിവുകോളത്തിലാണ് കരുണാനിധി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മുല്ലപ്പെരിയാര്* അണക്കെട്ടിന് 114 വര്*ഷത്തെ പഴക്കമുണ്ട്. സുരക്ഷ പരിശോധിക്കാനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി അണക്കെട്ട് പരിശോധിക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി തമിഴ്*നാട് അറ്റകുറ്റപ്പണി നടത്തുന്നതില്* കേരളത്തിനുള്ള ആശങ്ക പ്രേമചന്ദ്രന്* വ്യക്തമാക്കിയിരുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്ന് വരുത്തിത്തീര്*ക്കാനുള്ള തമിഴ്*നാടിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കേരളം വ്യക്തമാക്കി.
Powered by WizardRSS | Full Text RSS Feeds