യുവാക്കളോട് ഒബാമയുടെ മൂന്ന് ചോദ്യങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുവാക്കളോട് ഒബാമയുടെ മൂന്ന് ചോദ്യങ്ങള്*

    മുംബൈ: മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളജ് വിദ്യാര്*ത്ഥികളുമായി സംവദിയ്ക്കവേ ഒബാമ മൂന്ന് ചോദ്യങ്ങള്* മുന്നോട്ട് വയ്ക്കുകയായിരുന്നു. യുവാക്കളോടുള്ള മൂന്ന് ചോദ്യങ്ങള്*.അടുത്ത 20 വര്*ഷത്തിനുള്ളില്* ഇന്ത്യ ഏത് രീതിയിലായി തീരണം?, അടുത്ത 20 വര്*ഷം കൊണ്ട് അമേരിയ്ക്കയുമായി ഏതുതരത്തിലുള്ള സൗഹൃദമാണ് ഇന്ത്യ ഉണ്ടാക്കണമെന്ന് നിങ്ങള്* കരുതുന്നത്? ലോകത്തെ കൂടുതല്* മികച്ചതാക്കാന്* നിങ്ങള്* എന്താണ് ചെയ്യാന്* ആഗ്രഹിയ്ക്കുന്നത്. ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്. യുവാക്കളോടുള്ള ഈ ചോദ്യങ്ങള്*ക്ക് ശേഷമായിരുന്നു ഒബാമ അവരുടെ ചോദ്യങ്ങള്* നേരിട്ടത്.

    നവംബര്* ഏഴ് ഞായറാഴ്ച രാവിലെയാണ് ഒബാമ മുംബൈയിലെ സെന്റ് സേവിയേഴ്സ് കോളജ് വിദ്യാര്*ത്ഥികളുമായി ആശയ വിനിമയം നടത്തിയത്.

    ഇന്ത്യ വികസിയ്ക്കുന്ന രാജ്യമല്ല വികസിച്ച് കഴിഞ്ഞ രാജ്യമായാണ് തങ്ങള്* കരുതുന്നതെന്നായിരുന്നു യുഎസ് പ്രസിഡണ്ടിന്റെ അഭിപ്രായം.

    രാവിലെ 11.45 നാണ് ഒബാമമാര്* കോളജില്* എത്തിയത്.

    കുട്ടികളുമായി സംവദിയ്ക്കുന്നതിന് മുമ്പ് ഒബാമ വീഡിയൊ കോണ്*ഫറന്*സിംഗ് സംവിധാനം വഴി അജ്മീരിലെ കര്*ഷകരുമായി സംസാരിച്ചു. കോണ്*ഗ്രസ് നേതാവും ടെലകോം വകുപ്പ് സഹ മന്ത്രിയുമായ സച്ചിന്* പൈലറ്റായിരുന്നു കര്*ഷകരുടെ ഭാഗത്ത് നിന്ന് വിവരങ്ങള്* ഒബാമയെ ധരിപ്പിയ്ക്കാന്* സഹായിച്ചത്.





    Powered by WizardRSS | Full Text RSS Feeds
Working...
X