ദില്ലിയില്* ഒബാമയെ സ്വീകരിയ്ക്കാന്* പ്രധാനമന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദില്ലിയില്* ഒബാമയെ സ്വീകരിയ്ക്കാന്* പ്രധാനമന്ത്രി

    ദില്ലി: മുംബൈയില്* കുട്ടികള്*ക്കൊപ്പം നൃത്തം ചെയ്തും യുവാക്കളെ അഭിസംബോധന ചെയ്തും സന്ദര്*ശനം അവസാനിപ്പിച്ച് യു.എസ്. പ്രസിഡണ്ട് ബരാക്ക് ഒബാമയും പത്*നി മിഷേലും ദില്ലിയിലെത്തി.വൈകീട്ട് നാലു മണിയോടെയാണ് ഒബാമ ദില്ലിയിലെത്തിയത്. അമേരിക്കന്* പ്രസിഡണ്ടിനെ പ്രധാനമന്ത്രി ഡോ. മന്*മോഹന്*സിങ്ങും പത്*നി ഗുര്*ഷരന്* കൗറും ചേര്*ന്ന് സ്വീകരിച്ചു. അമേരിക്കന്* പ്രസിഡണ്ട് വരുമ്പോള്* ഇന്ത്യന്* പ്രധാന മന്ത്രി വിമാനത്താവളത്തില്* എത്തി സ്വീകരിയ്ക്കേണ്ടതില്ല. പക്ഷേ ഈ പ്രോട്ടോകോള്* തെറ്റിച്ചാണ് മന്*മോഹന്* സിഹ് വിമാനത്താവളത്തില്* എത്തിയത്.

    പ്രധാനമന്ത്രി ഇന്ന് ഒബാമയ്ക്ക് അത്താഴ വിരുന്ന് നല്*കുന്നുണ്ട്. വിരുന്നില്* ക്ഷണിയ്ക്കപ്പെട്ട 75-*ാളം പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. മന്ത്രിമാരും ഉയര്*ന്ന ഉദ്വോഗസ്ഥരും സാസ്കാരിക രംഗത്തെ ചിലരും ഇതിലുണ്ടാവും.

    തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഒബാമ പാര്*ലമെന്റിനെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി, രാഷ്ട്രപതി പ്രതിഭാ പാട്ടില്*, കോണ്*ഗ്രസ് അധ്യക്ഷ സോണി ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടും ഒബാമ സന്ദര്*ശിക്കുന്നുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X