ചവാന്റെ രാജിക്കത്ത് സോണിയ സ്വീകരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചവാന്റെ രാജിക്കത്ത് സോണിയ സ്വീകരിച്ചു

    ദില്ലി: കാര്*ഗില്* രക്തസാക്ഷികളായ സൈനികരുടെ വിധവകള്*ക്കുവേണ്ടി നീക്കിവച്ച ഭൂമിയില്* നിര്*മ്മിച്ച ഫ്*ളാറ്റുകള്* ബന്ധുക്കള്*ക്ക് മറിച്ചു നല്*കിയെന്ന ആരോപണവിധേയനായ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ രാജി കോണ്*ഗ്രസ് നേതൃത്വം അംഗീകരിച്ചു. പാര്*ലമെന്റിന്റെ ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ഈ അവസരത്തില്* ഫ്ലാറ്റ് വിവാദത്തെ സഭയില്* പ്രതിരോധിക്കുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ കോണ്*ഗ്രസ് നേതൃത്വം തന്ത്രപരമായ ഇടപെടലാണ് ഇക്കാര്യത്തില്* നടത്തിയിരിക്കുന്നത്.

    അശോക് ചവാന്* ചൊവ്വാഴ്ച ഗവര്*ണര്*ക്കു രാജിക്കത്തു സമര്*പ്പിക്കും. കേന്ദ്ര മന്ത്രി പൃഥ്വിരാജ് ചവാന്* മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. സുശീല്* കുമാര്* ഷിന്*ഡെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്*ന്നു കേള്*ക്കുന്നുണ്ട്.

    രാജി സന്നദ്ധത പ്രകടിപ്പിച്ച് നേരത്തെ തന്നെ കോണ്*ഗ്രസ് നേതൃത്വത്തിന് ചവാന്* കത്ത് നല്*കിയിരുന്നു. എന്നാല്* യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്*ശനം കഴിഞ്ഞ് ഇക്കാര്യത്തില്* തീരുമാനമെടുത്താല്* മതിയെന്നായിരുന്നു കോണ്*ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

    മുംബൈയിലെ കൊളാബയിലുള്ള കണ്ണായ സ്ഥലത്ത് കാര്*ഗില്* യോദ്ധാക്കള്*ക്കും കുടുംബത്തിനുമായി നീക്കിവെച്ച ഭൂമിയില്* ക്രമംവിട്ട് വീടുകള്* സ്ഥാപിച്ചതും മുഖ്യമന്ത്രിയുടെ ഭാര്യമാതാവിനും അടുത്ത ബന്ധുക്കള്*ക്കും രാഷ്ട്രീയ നേതാക്കള്*ക്കും മുന്*പട്ടാള മേധാവികള്*ക്കും ഉദ്യോഗസ്ഥര്*ക്കും മറ്റും അവ പതിച്ചു നല്*കിയതുമാണ് വിവാദമായത്.

    ആദര്*ശ് സൊസൈറ്റി കുംഭകോണത്തില്* മുഖ്യമന്ത്രിയുടെ പേരും ഉള്*പ്പെട്ടതോടെ അദ്ദേഹത്തെ കോണ്*ഗ്രസ് ഹൈക്കമാന്*ഡ് ദില്ലിയിലേക്ക് വിളിപ്പിച്ചാണ് രാജിക്കത്ത് വാങ്ങിയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X