കുറച്ച് കുതിരകളെ കിട്ടിയിരുന്നെങ്?? ?ില്*.....:ഒബാമ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുറച്ച് കുതിരകളെ കിട്ടിയിരുന്നെങ്?? ?ില്*.....:ഒബാമ

    ദില്ലി: ഇന്ത്യാ സന്ദര്*ശനത്തിനെത്തിയ അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമ ഓരോ ഇന്ത്യന്* കാഴ്ചകളും കണ്ട് അത്ഭുതപ്പെട്ടു. ഇന്ത്യയുടെ ആതിഥേയത്വം സംസ്*കാരം എല്ലാം യുഎസ് പ്രസിഡന്റിന് ഏറെഇഷ്ടപ്പെട്ടമട്ടാണ്. അദ്ദേഹം ഏറ്റവും കൂടുതല്* ആകൃഷ്ടനായത് നമ്മുടെ കുതിരപ്പടയിലും ഒട്ടകപ്പടയിലുമാണ്. രാഷ്ട്രപതിഭവനിലെ ആചാരപരമായ വരവേല്പിനിടെയാണ് രാഷ്ട്രപതിയുടെ അംഗരക്ഷകവിഭാഗമായ അശ്വാരൂഢസേനയിലേക്ക് ഒബാമയുടെ ശ്രദ്ധപോയത്. അശ്വാരൂഢസേനയാണ് ഒബാമയെ രാഷ്ട്രപതിഭവനിലേക്ക് ആനയിച്ചത്.

    രാഷ്ട്രപതിയുമായുള്ള സ്വകാര്യസംഭാഷണത്തില്* കുതിരപ്പടയെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് പറയുകയും ചെയ്തുവത്രേ. ഇതുമാത്രമല്ല ഏതാനും കുതിരകളെയും ഒട്ടകങ്ങളെയും കിട്ടിയാല്* കൊള്ളാമെന്ന് പറഞ്ഞുകളയുന്നത്രയും ആദ്ദേഹം നമ്മുടെ കുതിര, ഒട്ടകപ്പടയെ പ്രണയിച്ചുപോയെന്നാണ് റിപ്പോര്*ട്ട്.

    പ്രധാനമന്ത്രിയടക്കം സമീപത്തുണ്ടായിരുന്നവരില്* ഈ സംഭാഷണം ചിരിപടര്*ത്തി. ഞായറാഴ്ച രാത്രിയില്* പ്രധാനമന്ത്രിയുടെ വസതിയില്* നടന്ന അത്താഴവിരുന്നിനെത്തിയ ഒബാമയെ സ്വീകരിച്ചത് അതിര്*ത്തി സംരക്ഷണ സേനയുടെ ഒട്ടകപ്പടയായിരുന്നു.

    30 അംഗ ഒട്ടകപ്പടയിലും ഒബാമ ഏറെ ആകൃഷ്ടനായി. ഒട്ടകപ്പടയുടെ ബാന്*ഡുവാദ്യം കേട്ട ഒബാമ അതിശയകരം എന്നാണു വിശേഷിപ്പിച്ചത്. ഏതായാലും ഒബാമയുടെ ആഗ്രഹമനുസരിച്ച് ഏതാനും ഒട്ടകങ്ങളേയും കുതിരകളേയും വാഷിംഗ്ടണിലേക്ക് അയയ്ക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ട്.








    Powered by WizardRSS | Full Text RSS Feeds
Working...
X