ഭാവനയ്ക്ക് ആദ്യത്തെ താലികെട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാവനയ്ക്ക് ആദ്യത്തെ താലികെട്ട്

    ഭാവന വലിയ ത്രില്ലിലാണ്, കാര്യം എന്താണെന്നല്ലേ ഒരു വിവാഹരംഗത്തില്* അഭിനയിച്ചു അത്രതന്നെ. ചലച്ചിത്ര രംഗത്തെത്തിയിട്ട് ഇത്രയും കാലമായിട്ടും താരത്തിന് ഇന്നേവരെ സിനിമയില്* ഒരു കല്യാണം കഴിയ്ക്കാന്* യോഗമുണ്ടായിരുന്നില്ല. എന്നാല്* പുതിയ ചിത്രമായ കുടുംബശ്രീ ട്രാവല്*സോടുകൂടി ഭാവനയുടെ ഈ സങ്കടം മാറുകയാണ്. ചിത്രത്തില്* ഒരു അടിപൊളി കല്യാണസീനില്* വധുവായെത്തുകയാണ് ഭാവന.

    ജയറാമിനെയാണ് ചിത്രത്തില്* ഭാവന വിവാഹം ചെയ്യുന്നത്. രംഗം ചിത്രീകരിച്ചുകഴിഞ്ഞപ്പോള്* ഭാവന ആകെ ത്രില്ലിലായിരുന്നുവത്രേ. നല്ല ഭംഗിയുള്ള നീലസാരിയായിരുന്നു വധുവായപ്പോള്* ഭാവനയുടെ വേഷം.

    ആദ്യമായിട്ടാണ് ഒരു കല്യാണ സീനില്* അഭിനയിക്കുന്നതെന്നും ഇത് യഥാര്*ത്ഥ ജീവിതത്തിലേയ്ക്കുള്ള ഒരു റിഹേഴ്*സല്* ആണെന്നുമാണത്രേ താരം പറഞ്ഞത്.

    എന്നാല്* കരിയറില്* ഒട്ടേറെ വിവാഹ സീനുകളില്* അഭിനയിച്ച ജയറാം പറയുന്നത് കുടുംബശ്രീ ട്രാവല്*സിലേത് വല്ലാതെ ആശയക്കുഴപ്പമുണ്ടാക്കിയ ഒരു വിവാഹസീനാണെന്നാണ്.

    കാരണം ചിത്രത്തില്* അത്രയേറെ പ്രാധാന്യമുള്ളതാണത്രേ ഈ സീന്*. ചിത്രത്തില്* ജയറാം ഒരു ചാക്യാര്* കൂത്ത് കലാകാരനും ഭാവന ഒരു നങ്ങ്യാര്*കൂത്ത് കലാകാരിയുമായിട്ടാണ് അഭിനയിക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X