സ്വര്*ണം, വെള്ളി വിലകളില്* കുതിപ്പ്; പവന് 15120 രൂ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വര്*ണം, വെള്ളി വിലകളില്* കുതിപ്പ്; പവന് 15120 രൂ

    കൊച്ചി: സ്വര്*ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറുകയാണ്. നവംബര്* എട്ട് തിങ്കളാഴ്ച ചരിത്രത്തില്* ആദ്യമായി 15,000 രൂപയിലെത്തിയ പവന്* വില ചൊവ്വാഴ്ച വീണ്ടും ഉയര്*ന്ന് പുതിയ റെക്കോഡിലെത്തി. പവന് 15,120 രൂപയാണ് ചൊവ്വാഴ്ചത്തെ വില. 120 രൂപയുടെ വര്*ധന. ഒരു ഗ്രാം സ്വര്*ണത്തിന് 15 രൂപ രൂപ ഉയര്*ന്ന് 1890 രൂപയായി. തങ്കത്തിന്റെ വില ഗ്രാമിന് 2033.5 രൂപയാണ്.വെള്ളിയുടെ വിലയിലും വന്* കയറ്റമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഒരു കിലൊ വെള്ളിയ്ക്ക് 1000 രൂപ കൂടി 39,900 ആയി.

    ഇന്ത്യയില്* സ്വര്*ണ കച്ചവടക്കാര്* വന്* തോതില്* സ്വര്*ണം വാങ്ങുകയാണ്. വരുന്ന വിവാഹ സീസണ്* കണക്കിലെടുത്താണിതി. ദീപാവലിയ്ക്ക് മുമ്പ് തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിലും സ്വര്*ണ വില്പന കൂടിയിരുന്നു. ഈ കൂടിയ ഡിമാന്റ് വില കയറാന്* കാരണമായി. എന്നാല്* ദീപാവലിയ്ക്ക് ശേഷം സ്വര്*ണ വില കൂടുന്നതിന് പ്രധാന കാരണം രൂപയുടെ മൂല്യം കുറയുന്നതാണ്. സ്വര്*ണത്തിന്റെ വന്*കിട ഇടപാടുകള്* ഡോളറിലായതിനാല്* നേട്ടം കൂടുതല്* ഉണ്ടാക്കാമെന്നതിനാല്* പലരും വന്* തോതില്* സ്വര്*ണം വാങ്ങുന്നുണ്ട്.

    സ്വര്*ണ വില അന്താരാഷ്ട്ര വിപണിയില്* ഔണ്*സിന് 1400 ഡോളര്* കഴിയുമെന്ന് കണക്ക് കൂട്ടല്* തുടങ്ങിയിട്ട് കുറേ മാസമായി. ചൊവ്വാഴ്ചയാണ് അത് സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര വിപണിയില്* സ്വര്*ണ വില ഔണ്*സിന് (31.1034768 ഗ്രാം) 9.33 ഡോളര്* കൂടി 1412.66 ഡോളറായി.

    ഇന്ത്യയില്* സ്വര്*ണ വില വൈകാതെ പവന് 16,000 രൂപയെത്തുമെന്നാണ് കണക്ക് കൂട്ടല്*. 2005 ഒക്ടോബര്* 10നാണ് പവന്* വില 5,000 ഭേദിച്ചത്. അഞ്ച് വര്*ഷവും ഒരു മാസവും കൊണ്ട് മൂന്നിരട്ടിയാണ് മൂല്യവര്*ധന. 10,000 രൂപയില്* നിന്ന് 15,000 രൂപയിലേക്ക് കുതിക്കാന്* വേണ്ടിവന്നത് വെറും രണ്ട് വര്*ഷവും ഒരു മാസവും. 2008 ഒക്ടോബര്* ഒമ്പതിനായിരുന്നു പവന്* വില 10,000 കടന്നത്.

    സ്വര്*ണം വാങ്ങാതെ തന്നെ സ്വര്*ണത്തില്* നിക്ഷേപം നടത്താവുന്ന സംവിധാനമായ ഗോള്*ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വില്പനയുടെ വില്പനയും കൂടിയിട്ടുണ്ട്. വിവിധ മ്യൂച്ചല്* ഫണ്ട് സ്ഥാപനങ്ങളാണ് ഇടിഎഫ് എന്നറിയപ്പെടുന്ന ഇവ പുറത്തിറക്കിയിട്ടുള്ളത്. ഒരു ഗ്രാം സ്വര്*ണത്തിന്റെ വില ആണ് ഒരു ഇടിഎഫ് യൂണിറ്റിന്റെ മുഖ വില.





    Powered by WizardRSS | Full Text RSS Feeds
Working...
X