അഞ്ച് കോര്*പ്പറേഷനുകളില? ??ം മേയര്*മാര്* അധികാരമേറ്റു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഞ്ച് കോര്*പ്പറേഷനുകളില? ??ം മേയര്*മാര്* അധികാരമേറ്റു

    തിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്*പ്പറേഷനുകളിലെയും പുതിയ മേയര്*മാര്* അധികാരമേറ്റു തിരുവനന്തപുരത്ത് എല്*.ഡി.എഫിലെ അഡ്വ. കെ. ചന്ദ്രികയും കൊല്ലത്ത് എല്* .ഡി. എഫിലെ പ്രസന്ന ഏണസ്റ്റും കൊച്ചിയില്* യു.ഡി.എഫിലെ ടോണി ചമ്മണിയും തൃശൂരില്* യു.ഡി.എഫിലെ ഐ.പി. പോളും കോഴിക്കോട്ട് എല്* .ഡി.എഫിലെ പ്രൊഫ. എ.കെ. പ്രേമജവുമാണ് മേയര്*മാരായി സ്ഥാനമേറ്റത്.നൂറ് അംഗങ്ങളുള്ള തിരുവനന്തപുരം കോര്*പ്പറേഷനില്* 51 പേരുടെ പിന്തുണയുമായാണ് സി.പി.എമ്മിലെ അഡ്വ. ചന്ദ്രിക മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. സ്ഥാനാര്*ഥി ലീലാമ്മ ഐസക്കിന് നാല്*പ്പതും ബി.ജെ.പി. സ്ഥാനാര്*ഥി ശ്രീജ മധുവിന് ആറും വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ആകെ 99 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. തിരുവനന്തപുരത്തെ മുട്ടട വാര്*ഡില്* നിന്നാണ് ചന്ദ്രിക കൗണ്*സിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

    കൊല്ലത്ത് 35 പേരുടെ പിന്തുണയുമായാണ് സി.പി.എമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. താമരക്കുളം വാര്*ഡില്* നിന്നാണ് ഇവര്* കൗണ്*സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

    കൊച്ചി കോര്*പ്പറേഷനില്* 48 പേരുടെ പിന്തുണയുമായാണ് കോണ്*ഗ്രസിലെ ടോണി ചമ്മണി തിരഞ്ഞെടുക്കപ്പെട്ടത്. എല്* . ഡി.എഫ്. സ്ഥാനാര്*ഥിയായി മത്സരിച്ച സി.പി.എമ്മിലെ കെ.ജി. ജേക്കബിന് 24 വോട്ട് ലഭിച്ചു. രണ്ട് സ്വതന്ത്രര്* ടോണിയെ പിന്തുണച്ചു. കതൃക്കടവ് വാര്*ഡില്* നിന്നാണ് ടോണി കൗണ്*സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ബി.ജെ.പി. അംഗങ്ങള്* വോട്ടെടുപ്പില്* പങ്കെടുത്തില്ല.

    യു.ഡി.എഫിന് വന്* ഭൂരിപക്ഷമുള്ള തശ്ശൂര്* കോര്*പ്പറേഷനില്* കോണ്*ഗ്രസിലെ ഐ.പി. പോള്* മേയറായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കോണ്*ഗ്രസ് വിമതരുടേതടക്കം 47 വോട്ടാണ് പോളിന് ലഭിച്ചത്. എല്* .ഡി.എഫ് സ്ഥാനാര്*ഥിയായി മത്സരിച്ച സി.പി.എമ്മിലെ പി.എ. പുരുഷോത്തമന് ആറ് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. അംഗം വോട്ട് അസാധുവാക്കി.

    ഇരുവിഭാഗവും തമ്മിലുള്ള തര്*ക്കത്തിനിടെ നടന്ന വോട്ടെടുപ്പില്* 38 വോട്ട് ലഭിച്ചാണ് പ്രൊഫ. എ.കെ. പ്രേമജം കോഴിക്കോട് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി. എഫ്. സ്ഥാനാര്*ഥിയായി മത്സരിച്ച മുന്*മന്ത്രി എം.ടി.പത്മയ്ക്ക് 32 വോട്ട് ലഭിച്ചു. പ്രൊഫ. എ.കെ. പ്രേമജം ഇത് രണ്ടാം തവണയാണ് കോഴിക്കോട് കോര്*പ്പറേഷന്* മേയറാകുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X