ലാവലിന്*: മന്ത്രിസഭാ തീരുമാനം പക്ഷപാതപരമെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാവലിന്*: മന്ത്രിസഭാ തീരുമാനം പക്ഷപാതപരമെന്ന്

    കൊച്ചി: ലാവലിന്* കേസില്* പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി നിഷേധിച്ച മന്ത്രിസഭാ നടപടി പക്ഷപാതപരമാണെന്ന് സിബിഐ. സര്*ക്കാരിനെ സ്വാധീനിയ്ക്കാന്* കഴിയുന്ന പാര്*ട്ടി സെക്രട്ടറി പ്രതിയായതുകൊണ്ടാണ് പ്രോസിക്യൂഷന് അനുമതി നല്*കാതിരുന്നതെന്ന് സിബിഐ പ്രത്യേക കോടതിയില്* നല്*കിയ സത്യവാങ്മൂലത്തില്* വ്യക്തമാക്കി.പ്രോസിക്യൂഷന് അനുമതി നല്*കാത്ത മന്ത്രിസഭ നടപടി ജനാധിപത്യത്തിനും ഭരണഘടന ഉത്തരവാദിത്വത്തിനും വിരുദ്ധമാണ്. കേസില്* ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണു ഗവര്*ണര്* പിണറായി വിജയനു പ്രോസിക്യൂഷന്* അനുമതി നല്*കിയത്. ഇത്തരത്തിലുള്ള അനുമതി പിണറായി വിജയനു മാത്രമല്ല കേസിലെ എല്ലാ പ്രതികള്*ക്കും ബാധകമാണെന്നും സിബിഐ അഭിഭാഷകന്* പറഞ്ഞു.

    പ്രോസിക്യൂഷന് ഗവര്*ണര്* അനുമതി നല്*കിയിരുന്നില്ലെങ്കില്* അത് ജനാധിപത്യത്തിന് തന്നെ കളങ്കമാവുമായിരുന്നു. ഗവര്*ണര്* അനുമതി നല്*കിയത് ഭരണകൂടം എന്ന അവകാശം ഉന്നയിച്ചാണ്. പ്രോസിക്യൂഷന്* അനുമതി ഇല്ലാത്തതിനാല്* തന്നെ വിചാരണയില്* നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടു കേസിലെ ഏഴാം പ്രതി ഫ്രാന്*സിസ് നല്*കിയ അപേക്ഷയില്* നല്*കിയ മറുപടിയിലാണു സിബിഐ ഇക്കാര്യങ്ങള്* അറിയിച്ചത്.

    ഫ്രാന്*സിസ് ഔദ്യോഗിക കൃത്യ നിര്*വഹണത്തിന്റെ ഭാഗമായി നടത്തിയ വലിയ അഴിമതിയാണിത്. ക്രിമിനല്* ഗൂഢാലോചനയില്* സജീവ പങ്കാളിയായിരുന്നു. അനര്*ഹമായി സാമ്പത്തിക നേട്ടവും ഉണ്ടാക്കി. ഇയാള്*ക്കെതിരേ പ്രോസിക്യൂഷന്* നടപടി ആവശ്യമാണെന്നും സിബിഐ കോടതിയില്* ആവശ്യപ്പെട്ടു.

    അന്താരാഷ്ട്ര കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാര്* പ്രകാരം കേസിലെ പ്രധാന പ്രതിയും ലാവലിന്* കമ്പനി മുന്* വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രെന്*ഡലിനെ അറസ്റ്റ് ചെയ്യാന്* നടപടികള്* തുടങ്ങിയെന്നും സിബിഐ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നിര്*ദേശപ്രകാരമാണിത്.

    ക്ലോസ് ട്രെന്*ഡലിനെതിരേ സിബിഐ പ്രത്യേക കോടതി വീണ്ടും ജാമ്യമില്ലാ വോറന്റ് പുറപ്പെടുവിച്ചു. കേസ് ഫെബ്രുവരി 11 ലേക്കു മാറ്റി.





    Powered by WizardRSS | Full Text RSS Feeds
Working...
X