കപില്* ദേവ് മഴവില്ലിനപ്പുറത്?? ?േക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കപില്* ദേവ് മഴവില്ലിനപ്പുറത്?? ?േക്ക്

    കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്* ഇന്ത്യന്* ക്രിക്കറ്റ് ഇതിഹാസം കപില്* ദേവ് അഭിനയിക്കുന്നു. പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് നായകനാവുന്ന മഴവില്ലിനപ്പുറത്തേക്ക് എന്ന ചിത്രത്തിലൂടെയാണ് കപില്* മോളിവുഡിലെത്തുന്നത്. ബോളിവുഡ് നടന്* സുനില്* ഷെട്ടിയും ചിത്രത്തില്* പ്രധാന റോളിലെത്തുമെന്ന് സൂചനകളുണ്ട്.

    പുതുമുഖമായ കൃഷ്ണ, അര്*ച്ചന കവി എന്നിവരാണ് ചിത്രത്തിലെ നായികമാര്*. നെടുമുടി വേണു, മാമുക്കോയ, സുരാജ്, സിദ്ദിഖ്, അനൂപ് ചന്ദ്രന്* തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്*.ക്രിക്കറ്റ് പശ്ചാത്തലമാക്കിയൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് ഈ മാസം 24ന് കണ്ണൂരില്* ആരംഭിയ്ക്കും.

    നേരത്തെ പാക് പേസ് ബൗളര്* മുഹമ്മദ് ആസിഫ് നായകനാവുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാതുവെപ്പ് വിവാദത്തെ തുടര്*ന്ന് ആസിഫിനെ നായകസ്ഥാനത്തു നിന്ന് നീക്കി പകരം ഹഫീസിനെ തീരുമാനിക്കുകയായിരുന്നു. കൈതപ്രത്തിന്റെ മകനും ഗായകനുമായ ദീപാങ്കുരനാണ് സംഗീതം.





    Powered by WizardRSS | Full Text RSS Feeds
Working...
X