നാനോ കാറുകള്* തിരികെ വിളിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാനോ കാറുകള്* തിരികെ വിളിക്കുന്നു

    മുംബൈ: ലോകത്തിലെ ഏറ്റവും ചെറിയ കാറെന്ന ഖ്യാതി നേടിയ നാനോ കാറുകള്* ടാറ്റ മോട്ടോഴ്*സ് തിരികെ വിളിയ്ക്കുന്നു. ഈ വര്*ഷം ഫെബ്രുവരിയ്ക്ക് മുമ്പ് നിരത്തുകൡലെത്തിയ കാറുകളാണ് കമ്പനി തിരികെ വിളിയ്ക്കുന്നത്. യാത്രയുടെ സമയത്ത് ചില കാറുകള്* തീപിടിക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതികളെ തുടര്*ന്ന് സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ടാറ്റ മോട്ടോഴ്*സ് മാനേജിങ് ഡയറക്റ്റര്* പിഎം തെലാങ് അറിയിച്ചു. ഇപ്പോള്* ഏതാണ്ട് 70,000ഓളം നാനോ കാറുകളാണ് ഇന്ത്യന്* നിരത്തുകളിലുള്ളത്. ഇതില്* എത്ര കാറുകളാണ് തിരികെ വിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

    കാറുകളില്* കൂടുതല്* സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷോര്*ട്ട് സര്*ക്യൂട്ട് മൂലം കാറിന് തീപിടിക്കുന്നത് തടയാന്* ഫ്യൂസ് ഘടിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

    2009 മാര്*ച്ചില്* നാനോ നിരത്തുകളിലെത്തിയതിന് ശേഷം ആറു തവണയാണ് കാറുകള്*ക്ക് തീപിടിച്ച സംഭവം റിപ്പോര്*ട്ട് ചെയ്തത്. ഇത് ഗൗരവമായി എടുത്ത ടാറ്റ മോട്ടോഴ്*സ് അന്വേഷണത്തിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങള്* പാലിച്ചാണ് കാറിന്റെ നിര്*മ്മാണമെന്ന് വ്യക്തമാക്കിയിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X