ബാംഗ്ലൂര്*: കര്*ണാടകയിലെ രാഷ്ട്രീയകളിയ്ക്കിടെ മുഖ്യമന്ത്രി പദം ഉറപ്പിയ്ക്കാന്* യെദ്യൂരപ്പയും മന്ത്രിസഭ വീഴ്ത്താന്* വിമത ബിജെപി എംഎല്*എമാരും കേരളത്തിലെ ഭദ്രകാളി ക്ഷേത്രത്തില്* മൃഗബലി നടത്തിയെന്ന് റിപ്പോര്*ട്ടുകള്*. ഇരു കൂട്ടരും കഴുതകളെ ബലി നല്*കിയെന്നാണ് കര്*ണാടകയില്* നിന്നുള്ള മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നത്. വിശ്വാസവോട്ടെടുപ്പിന് മുമ്പാണു യെദ്യൂരപ്പ കേരളത്തിലെ ക്ഷേത്രത്തിലെത്തി ശത്രുസംഹാരപൂജയും മൃഗബലിയും നടത്തിയത്. ഇതിന് രണ്ടുമാസം മുമ്പു യെദിയൂരപ്പ തമിഴ്*നാട്ടിലെ തിരുനല്ലൂരിലുള്ള ശനി ക്ഷേത്രത്തിലെത്തി കാക്കകള്*ക്കു ഭക്ഷണം കൊടുത്തിരുന്നു. ഇങ്ങനെ ചെയ്താല്* ദാമ്പത്യജീവിതത്തിലെ പ്രശ്*നങ്ങള്* ഒഴിവാകുമെന്നാണ് വിശ്വാസം.
കേരളത്തിലെ ക്ഷേത്രത്തില്* പൂജയും മൃഗബലിയും നടത്തിയ ശേഷം രണ്ടു വിശ്വാസവോട്ടെടുപ്പിലും യെദ്യൂരപ്പ ജയിച്ചതോടെയാണ് വിമത എംഎഎമാരും ഇതേ പാത പിന്തുടര്*ന്നത്. സ്പീക്കര്* അയോഗ്യരാക്കിയ 11 ബിജെപി എംഎല്*എമാരും അഞ്ചു സ്വതന്ത്ര എംഎല്*എമാരും ചേര്*ന്ന് അമാവാസി നാളിലാണപൂജ നടത്തിയത്.
പുരോഹിതനായ ഭാനുപ്രകാശ് ശര്*മയുടെ ഉപദേശപ്രകാരമാണു യെദ്യൂരപ്പ ശത്രുസംഹാരപൂജയും മൃഗബലിയും നടത്തിയത്. മുന്*മുഖ്യമന്ത്രിയും ദള്* നേതാവുമായ ദേവെഗൗഡയും ശര്*മയുടെ നിര്*ദേശപ്രകാരം ഇത്തരം പൂജകള്* നടത്തിയെന്നും നാഗാലാന്റിലെ കൊടുംവനത്തില്* എട്ടു പന്നികളെ ജീവനോടെ കുഴിച്ചിടുന്ന അഷ്ടവരാഹം വെളുത്ത പന്നിയെ ജീവനോടെ കുഴിച്ചിടുന്ന ശ്വേതവരാഹം എന്നീ ചടങ്ങുകളാണ് ഗൗഡ അനുഷ്ഠിച്ചതെന്നാണ് റിപ്പോര്*ട്ടുകള്*.
Powered by WizardRSS | Full Text RSS Feeds