തോക്ക് കച്ചവടം വിദ്യാര്*ഥിനി പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തോക്ക് കച്ചവടം വിദ്യാര്*ഥിനി പിടിയില്*

    ദില്ലി: ക്രിമിനല്* സംഘങ്ങള്*ക്ക് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്* ഉള്*പ്പെടെയുള്ള ആയുധങ്ങള്* വില്*ക്കുന്ന സംഘത്തിലെ രണ്ടു പേര്* അറസ്റ്റില്*. ഇരുപതുകാരിയായ വിദ്യാര്*ഥിനിയും 42കാരനുമാണ് ദില്ലി പൊലീസിന്റെ പിടിയിലായത്. നാല് പിസ്റ്റളുകളും പിടിച്ചെടുത്തു.ഓപ്പണ്* സ്*കൂള്* സംവിധാനത്തിലൂടെ 12ാം ക്ലാസില്* പഠിക്കുന്ന സൈനബ് നിഷ (20), റിയാസ് മുഹമ്മദ് എന്ന പപ്പു (42) എന്നിവരാണു വസീറാബാദിലെ ബ്രിജൗരിയില്* പിടിയിലായത്.

    ദില്ലയിലേയും പരിസര പ്രദേശങ്ങളിലെയും ക്രിമിനല്* സംഘങ്ങള്*ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന വന്*സംഘത്തിലെ ചെറുകണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.

    ബിഹാറില്*നിന്നും ഝാര്*ഖണ്ഡില്*നിന്നും മറ്റുമാണ് ഇവര്* ദില്ലിയില്* തോക്കുകള്* എത്തിക്കുന്നത്. സംശയിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി സ്ത്രീകളെ ഒപ്പം കൂട്ടി കുടുംബമെന്ന വ്യാജേനയാണ് ഇവര്* ആയുധകച്ചവടത്തിന് പോകുന്നത്.

    മാര്*ക്കറ്റിംഗ് എക്*സിക്യൂട്ടിവ് എന്ന മട്ടില്* ചുറ്റിക്കറങ്ങുന്ന നിഷയ്ക്കാണ് തോക്കുകള്*ക്ക് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള ചുമതല. പിന്നീടു സംഘത്തിലെ മറ്റുള്ളവരാണ് ആയുധങ്ങള്* എത്തിച്ചുകൊടുക്കുന്നത്. പഠനത്തോടൊപ്പം പാര്*ട്ട് ടൈം ജോലിയെന്ന നിലയ്ക്കാണ് നിഷ തോക്ക് കച്ചവടത്തിന് പോയിരുന്നത്.

    പോലീസിന്റെ എക്*സ്*റേ പരിശോധനയില്* പോലും കണ്ടെത്താന്* കഴിയാത്ത രീതിയിലാണ് ഇവര്* ആയുധങ്ങള്* പൊതിഞ്ഞു സൂക്ഷിച്ചിരുന്നതെന്ന് അഡീഷണല്* കമ്മീഷണര്* ശിബേഷ് സിങ് പറഞ്ഞു.





    Powered by WizardRSS | Full Text RSS Feeds
Working...
X