യുവാവിന്റെ ആത്മഹത്യ: രാഖിക്കെതിരെ കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുവാവിന്റെ ആത്മഹത്യ: രാഖിക്കെതിരെ കേസ്

    ലഖ്*നൊ: റിയാലിറ്റി ഷോയിലെ അപമാനകരമായ പരാമര്*ശങ്ങളെ തുടര്*ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്* ബോളിവുഡ് താരം രാഖി സാവന്തിനെതിരെ പൊലീസ് കേസെടുത്തു. രാഖി കാ ഇന്*സാഫ് എന്ന റിയാലിറ്റി ഷോയ്ക്കിടെ അവതാരകയായ രാഖി അപമാനിച്ചതിന്റെ വിഷമത്തില്* ലക്ഷ്മണ്* അഹിവാര്* എന്ന യുവാവാണ് ജീവനൊടുക്കിയത്. ലക്ഷ്മണിന്റെ അമ്മയുടെ പരാതിയെ തുടര്*ന്ന് ഝാന്*സി പൊലീസാണ് രാഖിയ്*ക്കെതിരെ കേസെടുത്തരിയ്ക്കുന്നത്.

    ഒക്ടോബര്* 23ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്* രാഖി കഠിനമായി അപമാനിച്ചതിനെ തുടര്*ന്ന് യുവാവ് വിഷാദരോഗത്തിനടിമപ്പെട്ടുവെന്നും ആളുകളോട് സംസാരിക്കാനോ ഭക്ഷണം പോലും കഴിയ്ക്കാനോ പറ്റാത്ത അവസ്ഥയില്* എത്തുകയും ചെയ്തുവെന്ന് കുടുംബാംഗങ്ങള്* പറയുന്നു. നവംബര്* 9ന് ലക്ഷ്മണിനെ ആശുപത്രിയില്* പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യം മോശമായതിനെ തുടര്*ന്ന് 11ഓടെ മരിയ്ക്കുകയായിരുന്നു.

    ലക്ഷ്മണിന്റെ വിവാഹജീവിതത്തിലുള്ള പ്രശ്*നങ്ങള്* ഷോയിലൂടെ പരിഹരിക്കാന്* കഴിയുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്* അതില്* പങ്കെടുത്തതെന്ന് ലക്ഷ്മണിന്റെ ബന്ധുവായ ബല്*ബീര്* പറഞ്ഞു. ഷോ നടക്കുന്നതിനിടെ രാഖി ലക്ഷ്മണിനെ അപമാനിക്കുകയും വ്യക്തമായ ഒരു തെളിവില്ലാതെ പുരുഷനല്ലെന്ന് വരെ പറഞ്ഞ് ആത്മവിശ്വാസം കെടുത്തുകയും ചെയ്തുവെന്ന് ലക്ഷ്മണിന്റെ അമ്മ പൊലീസിന് നല്*കിയ പരാതിയിലുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X